Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs BAN: ഹര്‍ഷിതോ, മായങ്കോ? രണ്ടും തീപ്പൊരി ബൗളര്‍മാര്‍!! ഇന്ത്യന്‍ 11ല്‍ ആരു വേണം

ബംഗ്ലാദേശുമായുള്ള ടി20 പരമ്പരയ്ക്കു ഞായറാഴ്ച തുടക്കം കുറിക്കാനിരിക്കെ പ്ലെയിങ് ഇലവന്റെ കാര്യത്തില്‍ ചില ചോദ്യങ്ങള്‍ ഇന്ത്യയെ വലയ്ക്കുകയാണ്. ഇവയിലൊന്നാണ് രണ്ടാം പേസറായി ആരെ കളിപ്പിക്കുമെന്നത്. പുതുമുഖങ്ങളും യുവതാരങ്ങളുമായ ഹര്‍ഷിത് റാണയും മായങ്ക് യാദവുമാണ് ഈ റോളിലേക്കു മല്‍സരംഗത്തുള്ളത്. ഇവരില്‍ ഒരാളെ മാത്രമേ ഇന്ത്യ കളിപ്പിക്കാനിടയുള്ളൂ. അതു ആരാവണമെന്നതാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനു തലവേദയനാവുക.

ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് തുടങ്ങി മുന്‍നിര ഫാസ്റ്റ് ബൗളര്‍മാര്‍ ആരും തന്നെ ടി20 പരമ്പരയില്‍ കളിക്കുന്നില്ല. അവരുടെ അഭാവത്തില്‍ ഇടംകൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിങായിരിക്കും ഇന്ത്യന്‍ ബൗളിങിനു ചുക്കാന്‍ പിടിക്കുക. പേസ് ബൗളിങില്‍ അദ്ദേഹത്തെ സഹായിക്കാന്‍ ഹര്‍ഷിത്, മായങ്ക് എന്നിവരിലൊരാളെയായിരിക്കും ഇന്ത്യ നിയോഗിക്കുകയെന്നുറപ്പായിട്ടുണ്ട്.

HARSHIT RANA

ഐപിഎല്ലില്‍ മിന്നിച്ച മായങ്ക്

കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമിനോടൊപ്പം അരങ്ങേറിയ താരമാണ് മായങ്ക് യാദവ്. 150 പ്ലസ് കിമി വേഗത്തില്‍ തുടര്‍ച്ചയായി പന്തെറിഞ്ഞതോടെയാണ് അദ്ദേഹം തരംഗമായി മാറിയത്. നാലു മല്‍സരങ്ങളില്‍ കളിച്ച മായങ്ക് ഏഴു വിക്കറ്റുകളും പിഴുതു. പിന്നീട് പരിക്കു കാരണം അദ്ദേഹത്തിനു പുറത്തിരിക്കേണ്ടി വരികയായിരുന്നു.

ഇന്ത്യന്‍ ബൗളിങിലെ കുന്തമുനകളിലൊന്നായി മായങ്കിനെ വളര്‍ത്തിയെടുക്കാനാണ് ബിസിസിഐയുടെ പ്ലാന്‍. ഇതേ തുടര്‍ന്നാണ് ബംഗ്ലാദേശുമായുള്ള പരമ്പരയില്‍ അദ്ദേഹത്തെ ടീമിലുള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ പരമ്പരയില്‍ എത്ര കളിയില്‍ മായങ്കിനെ കളിപ്പിക്കുമെന്നതു കാത്തിരുന്നു കാണേണ്ടതുണ്ട്.

കെകെആറിനായി കസറിയ ഹര്‍ഷിത്

കഴിഞ്ഞ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി കസറിയതോടെയാണ് ഡല്‍ഹിയില്‍ നിന്നുള്ള ഫാസ്റ്റ് ബൗളറായ ഹര്‍ഷിത് റാണയ്ക്കു ഇന്ത്യന്‍ ടീമില്‍ ഇടം ലഭിച്ചിരിക്കുന്നത്. ഇതു രണ്ടു രണ്ടാം തവണയായാണ് അദ്ദേഹം ടീമിലെത്തിയത്. നേരത്തേ ടി20 ലോകകപ്പിനു ശേഷമുള്ള സിംബാബ്‌വെ പര്യടനത്തില്‍ ഹര്‍ഷിത് ഇന്ത്യന്‍ ടി20 ടീമിലുണ്ടായിരുന്നു. പക്ഷെ കളിക്കാന്‍ അവസരം ലഭിച്ചില്ല.

19 വിക്കറ്റുകളാണ് കെകെആറിനായി ഹര്‍ഷിത് വീഴ്ത്തിയത്. തൊട്ടുമുമ്പത്തെ സീസണില്‍ അവര്‍ക്കു വേണ്ടി 14 വിക്കറ്റുകള്‍ പേസര്‍ വീഴ്ത്തിയിരുന്നു. ഇത്തവണ ഈ പ്രകടനം ഹര്‍ഷിത് മെച്ചപ്പെടുത്തുകയായിരുന്നു. ബൗളിങിലെ വൈവിധ്യമാണ് അദ്ദേഹത്തെ അപകടകാരിയാക്കി മാറ്റുന്നത്. മൂന്നു ഫോര്‍മാറ്റുകളിലും ദേശീയ ടീമിനായി കളിക്കാന്‍ സാധിക്കുന്ന ബൗളറെന്നാണ് ഹര്‍ഷിത് വിലയിരുത്തപ്പെടുന്നത്.

MAYANK YADAV

ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ബൗളിങിലെ ഏറ്റവും വലിയ കണ്ടെത്തലുകളിലൊന്നായി അദ്ദേഹം മാറിയിരിക്കുകയാണ്. ഏറ്റവും അവസാനമായി കളിച്ച ദുലീപ് ട്രോഫിയില്‍ നാലു വിക്കറ്റുകളും ഹര്‍ഷിത് വീഴ്ത്തിയിരുന്നു. ഇവയെല്ലാം ബംഗ്ലാദേശുമായുള്ള ടി20 പരമ്പരയില്‍ അദ്ദേഹത്തെ ഫേവറിറ്റാക്കി മാറ്റുകയും ചെയ്യുന്നു.

ആരെ കളിപ്പിക്കും?

ഹര്‍ഷിത് റാണ, മായങ്ക് യാദവ് ഇവരില്‍ ആരെ പ്ലെയിങ് ഇലവനിലുള്‍പ്പെടുത്തുമെന്നതാണ് ഇനിയുള്ള നിര്‍ണായക ചോദ്യം. മായങ്കിന്റെ പരിക്കുകളുടെ ചരിത്രം പരിഗണിച്ച് താരത്തിന്റെ ജോലിഭാരം കുറയ്ക്കാന്‍ ടീം മാനേജ്‌മെന്റ് ശ്രമിച്ചേക്കും. എന്നാല്‍ മറുഭാഗത്തു ഹര്‍ഷിത്തിനു പരിക്ക് സംബന്ധിച്ചുള്ള ആശങ്കകളൊന്നും തന്നെയില്ല. അതിനാല്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കാനും ടീം മാനേജ്‌മെന്റ് മടി കാണിച്ചേക്കില്ല.

അര്‍ഷ്ദീപ് സിങിനൊപ്പം സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയായിരിക്കും ടി20 പരമ്പരയില്‍ ഇന്ത്യക്കു വേണ്ടി പേസ് ബൗളിങ് കൈകാര്യം ചെയ്യുക. സീം ബൗളിങ് ഓള്‍റൗണ്ടര്‍മാരായ ശിവം ദുബെയും പുതുമുഖം നിതീഷ് കുമാര്‍ റെഡ്ഡിയും ടീമിന്റെ ഭാഗഗമാണ്. ഇവരില്‍ ദുബെയ്ക്കാവും പ്രഥമ പരിഗണന ലഭിച്ചേക്കുക.

Story first published: Thursday, October 3, 2024, 17:09 [IST]
Other articles published on Oct 3, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+