Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs BAN: വെടിക്കെട്ട് താരമടക്കം പുറത്ത്!! ആദ്യ കളിയില്‍ ഇന്ത്യന്‍ 'വാട്ടര്‍ബോയ്സ്' ആരൊക്കെ?

ഗ്വാളിയോര്‍: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ടി20 പരമ്പരയ്ക്കു ഞായറാഴ്ച ഗ്വാളിയോറില്‍ തുടക്കമാവുകയാണ്. മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലാണ് ഇരുടീമുകളും കൊമ്പുകോര്‍ക്കുക. നേരത്തേ നടന്ന ടെസ്റ്റ് പരമ്പര 2-0നു തൂത്തുവാരിയ ഇന്ത്യ ഇനി ടി20യിലും ആധിപത്യം അരക്കിട്ടുറപ്പിക്കാമെന്ന പ്രതീക്ഷയിലാണ്.

പല മുന്‍നിര താരങ്ങള്‍ക്കും വിശ്രമം നല്‍കിയാണ് ടി20 പരമ്പരയില്‍ ഇന്ത്യയിറങ്ങുന്നത്. ശുഭ്മന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, റിഷഭ് പന്ത്. അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ തുടങ്ങിയവരൊന്നും ടി20യില്‍ ടീമിന്റെ ഭാഗമല്ല. സൂര്യകുമാര്‍ യാദവിനു കീഴില്‍ ഏറ്റവും ശക്തമായ ടീമിനെ തന്നെയായിരിക്കും ആദ്യ ടി20യില്‍ ഗൗതം ഗംഭീര്‍ കളത്തിലിറക്കുക.

ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ ആരൊക്കെയാവും ഇടം പിടിക്കുകയെന്നാണ് ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. ആദ്യ ടി20യില്‍ ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ ഇടം പിടിക്കാന്‍ സാധ്യതയില്ലാത്ത കളിക്കാര്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

SHIVAM DUBE

ശിവം ദുബെ

ടി20 സ്‌പെഷ്യലിസ്റ്റും വമ്പനടിക്കാരനായ ബാറ്ററുമായ ശിവം ദുബെയ്ക്കു ആദ്യ ടി20യില്‍ വാട്ടര്‍ ബോയ് ആയി ഒതുങ്ങേണ്ടി വന്നേക്കും. കഴിഞ്ഞ ടി20 ലോകകപ്പില്‍ ചാംപ്യന്‍മാരായ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. ഫൈനലിലുള്‍പ്പെടെ ടൂര്‍ണമെന്റിലെ മുഴുവന്‍ മല്‍സരങ്ങളിലും ദുബെ കളിക്കാനിറങ്ങുകയും ചെയ്തു. സൗത്താഫ്രിക്കയുമായുള്ള കലാശക്കളിയില്‍ വളരെ മികച്ചൊരു ഇന്നിങ്‌സ് താരം കളിക്കുകയും ചെയ്തിരുന്നു.

എങ്കിലും ബംഗ്ലാദേശുമായി നടക്കാനിരിക്കുന്ന ആദ്യ ടി20യില്‍ ദുബെയ്ക്കു ഇന്ത്യന്‍ ഇലവനില്‍ സീറ്റുറപ്പില്ല. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ബാക്കപ്പായിട്ടാണ് അദ്ദേഹത്തെ ടി20 പരമ്പരയില്‍ ഇന്ത്യന്‍ സംഘത്തിലുള്‍പ്പെടുത്തിയിരിക്കുന്നത്.

ദുബെയ്ക്കു പകരം സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായ വാഷിങ്ടണ്‍ സുന്ദറിനെയായിരിക്കും ആദ്യ ടി20യില്‍ ഇന്ത്യ കളിപ്പിച്ചേക്കുക. അങ്ങനെയെങ്കില്‍ അഞ്ചു മികച്ച ബൗളിങ് ഓപ്ഷനുകള്‍ ഇന്ത്യക്കു ലഭിക്കുകയും ചെയ്യും. ബൗളിങില്‍ അത്ര വിശ്വസ്തനായ താരമല്ല ദുബെ. ഈ കാരണത്താല്‍ തന്നെ ആദ്യ കളിയില്‍ അദ്ദേഹത്തെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യതയും കുറവാണ്.

മായങ്ക് യാദവ്

യുവ ഫാസ്റ്റ് ബൗള്‍ മായങ്ക് യാദവാണ് ആദ്യ ടി20യില്‍ ഇന്ത്യന്‍ ഇലവനില്‍ സ്ഥാനം ലഭിക്കാന്‍ സാധ്യതയില്ലാത്ത രണ്ടാമത്തെ താരം. കഴിഞ്ഞ ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനായി നടത്തിയ മിന്നുന്ന പ്രകടനങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് മായങ്ക്. 150 കിമി പ്ലസ് വേഗതയില്‍ ബൗള്‍ ചെയ്യാനുള്ള കഴിവാണ് അദ്ദേഹത്തെ സ്‌പെഷ്യലാക്കി മാറ്റുന്നത്.

എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യയെ മൂന്നാമത്തെ സീം ബൗളിങ് ഓപ്ഷനായി ഉപയോഗിക്കാന്‍ സാധിക്കുമെന്നതിനാല്‍ സ്പിന്‍ ബൗളിങിനു മുന്‍തൂക്കമുള്ള ഇലവനെയായിരിക്കും ഇന്ത്യ ആദ്യ കളിയില്‍ ഇറക്കുക. രവി ബിഷ്‌നോയ്, വരുണ്‍ ചക്രവര്‍ത്തി എന്നിവരായിരിക്കും സ്പിന്‍ ബൗളിങ് കൈകാര്യം ചെയ്യുക. മായങ്കിനു പകരം മറ്റൊരു പുതുമുഖ പേസറായ ഹര്‍ഷിത് റാണയായിരിക്കും ആദ്യ ടി20യില്‍ ഇന്ത്യന്‍ പ്ലെയിങ് ഇലവനിലേക്കു വന്നേക്കുകയെന്നാണ് വിവരം.

JITESH SHARMA

ജിതേഷ് ശര്‍മ

വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയാണ് ആദ്യ ടി20യില്‍ ഇന്ത്യക്കു വേണ്ടി കളിക്കാനിടയില്ലാത്ത മൂന്നാമത്തെ താരം. സഞ്ജു സാംസണാണ് പരമ്പരയില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍. അതുകൊണ്ടു തന്നെ ജിതേഷിനു ബെഞ്ചിലായിരിക്കും സ്ഥാനം.

അഭിഷേക് ശര്‍മയ്‌ക്കൊപ്പം സഞ്ജു ഓപ്പണറായി കളിച്ചേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ജിതേഷാവട്ടെ ഓപ്പണിങില്‍ കളിപ്പിക്കാന്‍ സാധിക്കുന്നയാളല്ല, ഫിനിഷറുടെ റോളാണ് അദ്ദേഹത്തിനു ഏറ്റവും അനുയോജ്യം. അതു സഞ്ജുവിനു പ്ലസ് പോയിന്റാണ്. മാത്രമല്ല ഫിനിഷറുടെ റോളില്‍ കസറാന്‍ റിങ്കു സിങ് ടീമിലുള്ളതിനാല്‍ ജിതേഷിന്റെ സേവനം ഇന്ത്യക്കു ആവശ്യവും വരില്ല.

Story first published: Friday, October 4, 2024, 18:18 [IST]
Other articles published on Oct 4, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+