IND vs BAN: ഒന്നും രണ്ടുമല്ല, കോലിയെ കാത്ത് അഞ്ച് വമ്പന്‍ റെക്കോഡുകള്‍! ഏതൊക്കെ നേടും?
മുംബൈ: ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരക്ക് നാളെ തുടക്കമാവുകയാണ്. രണ്ട് മത്സര ടെസ്റ്റ് പരമ്പരക്ക് ശക്തമായ താരനിരയോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളെല്ലാമുണ്ട്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ ഷെഡ്യൂള്‍ പുറത്തുവന്നതിനാല്‍ത്തന്നെ ഇനിയുള്ള മത്സരങ്ങളെല്ലാം ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. പാകിസ്താനെ തകര്‍ത്ത് എത്തുന്ന ബംഗ്ലാദേശിനെ ഇന്ത്യ ഭയക്കണം.
മികച്ച സ്പിന്‍ കരുത്തുള്ള ടീമാണ് ബംഗ്ലാദേശ്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമല്ല. ബംഗ്ലാദേശിനെതിരേ ഇന്ത്യയുടെ സീനിയര്‍ താരങ്ങളുടെ പ്രകടനങ്ങള്‍ വളരെ നിര്‍ണ്ണായകമാവും. സമീപകാലത്തായി മോശം ഫോമിലുള്ള വിരാട് കോലിക്ക് ബംഗ്ലാദേശ് പരമ്പരയിലൂടെ ഫോം തെളിയിച്ച് തിരിച്ചുവരവ് നടത്തേണ്ടതായുണ്ട്. കോലിക്ക് സ്പിന്‍ വലിയ ദൗര്‍ബല്യമായി മാറുന്നുണ്ട്. ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയില്‍ അഞ്ച് വമ്പന്‍ റെക്കോഡുകള്‍ കോലിയെ കാത്തിരിക്കുന്നുണ്ട്. ഏതൊക്കെയാണെന്ന് അറിയാം.
നാട്ടില്‍ 12000 റണ്‍സ്
ഇന്ത്യക്കായി നാട്ടില്‍ 12000 റണ്‍സ് എന്ന നേട്ടത്തിലേക്കെത്താന്‍ പോവുകയാണ് കോലി. നിലവിലെ താരങ്ങളില്‍ ഈ റെക്കോഡിലേക്കെത്തുന്ന ഏക താരമെന്ന ബഹുമതിയാണ് കോലിയെ കാത്തിരിക്കുന്നത്. 11 റണ്‍സാണ് ഈ നേട്ടത്തിലേക്കെത്താന്‍ കോലിക്ക് വേണ്ടത്. അതുകൊണ്ടുതന്നെ കോലി ഈ റെക്കോഡിലെത്തുമെന്ന് നിസംശയം പറയാം. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (14192), റിക്കി പോണ്ടിങ് (13117), ജാക്‌സ് കാലിസ് (12305), കുമാര്‍ സംഗക്കാര (12043) എന്നിവരാണ് നിലവില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സ്വന്തം നാട്ടില്‍ കോലിയെക്കാള്‍ കൂടുതല്‍ റണ്‍സുള്ള താരങ്ങള്‍.
പുജാരയുടെ റെക്കോഡ് മറികടക്കാം
ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയില്‍ കൂടുതല്‍ റണ്‍സെന്ന റെക്കോഡ് ചേതേശ്വര്‍ പുജാരയുടെ പേരിലാണ്. 468 റണ്‍സാണ് അദ്ദേഹം നേടിയത്. രണ്ടാം സ്ഥാനത്തുള്ള വിരാട് കോലിയുടെ പേരില്‍ 436 റണ്‍സാണുള്ളത്. 32 റണ്‍സ് നേടിയാല്‍ ഈ റെക്കോഡില്‍ കോലിക്ക് തലപ്പത്തെത്താന്‍ സാധിക്കും. പുജാര നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്താണ്. ഇനിയൊരു തിരിച്ചുവരവ് നടത്തുകയെന്നതും പുജാരയെ സംബന്ധിച്ച് പ്രയാസമാണ്. അതുകൊണ്ടുതന്നെ ഈ പരമ്പരയിലൂടെ പുജാരയുടെ റെക്കോഡ് കോലി മറികടക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

ബ്രാഡ്മാന്റെ റെക്കോഡ് തകര്‍ക്കാം
ഇതിഹാസ താരം ബ്രാഡ്മാന്റെ റെക്കോഡ് തകര്‍ക്കാനുള്ള അവസരവും കോലിക്ക് മുന്നിലുണ്ട്. ടെസ്റ്റ് സെഞ്ച്വറി നേട്ടത്തില്‍ വിരാട് കോലിയും ബ്രാഡ്മാനും തുല്യത പുലര്‍ത്തുകയാണ്. രണ്ട് പേരും 29 സെഞ്ച്വറികളാണ് ടെസ്റ്റില്‍ നേടിയത്. കോലിക്ക് ബംഗ്ലാദേശിനെതിരേ സെഞ്ച്വറി നേടിയാല്‍ ബ്രാഡ്മാനെ മറികടക്കാന്‍ സാധിക്കും. സമീപകാലത്തായി മോശം ഫോമിലുള്ള കോലിക്ക് തിരിച്ചുവരവ് നടത്താന്‍ ഒരു സെഞ്ച്വറി പ്രകടനം അത്യാവശ്യമാണെന്ന് പറയാം.
ടെസ്റ്റില്‍ 9000 റണ്‍സ് ക്ലബ്ബിലേക്ക്
ടെസ്റ്റില്‍ 9000 റണ്‍സ് ക്ലബ്ബിലെത്താനുള്ള അവസരവും വിരാട് കോലിയെ കാത്തിരിക്കുന്നു. 113 ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങളില്‍ നിന്ന് 8848 റണ്‍സാണ് കോലി നേടിയിട്ടുള്ളത്. ബംഗ്ലാദേശ് പരമ്പരയില്‍ 152 റണ്‍സ് നേടിയാല്‍ 9000 റണ്‍സ് ക്ലബ്ബിലേക്കെത്താന്‍ കോലിക്കാവും. ഈ നേട്ടത്തിലെത്തുന്ന നാലാമത്തെ ഇന്ത്യക്കാരനെന്ന നേട്ടമാണ് കോലിയെ കാത്തിരിക്കുന്നത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, സുനില്‍ ഗവാസ്‌കര്‍ എന്നിവരാണ് ഈ റെക്കോഡില്‍ കോലിക്ക് മുന്നിലുള്ളത്.
സച്ചിന്റെ റെക്കോഡ് തകര്‍ക്കാം
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡ് തകര്‍ക്കാനുള്ള അവസരം കോലിയുടെ പേരിലുണ്ട്. 58 റണ്‍സ് നേടിയാല്‍ 27000 അന്താരാഷ്ട്ര റണ്‍സ് ക്ലബ്ബിലേക്കെത്താന്‍ കോലിക്കാവും. 591 ഇന്നിങ്‌സില്‍ നിന്ന് 26492 റണ്‍സാണ് കോലി ഇതുവരെ നേടിയത്. സച്ചിന്‍ 27000 റണ്‍സ് നേടിയത 623 ഇന്നിങ്‌സില്‍ നിന്നാണ്. വേഗത്തില്‍ 27000 റണ്‍സ് ക്ലബ്ബിലെത്തുന്ന താരമെന്ന റെക്കോഡിലേക്കെത്താനുള്ള അവസരമാണ് കോലിയെ കാത്തിരിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications