For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: ഗില്‍ കോലിയേക്കാള്‍ കിടിലനാവും, നേടിയെടുത്ത റെക്കോഡുകള്‍ എന്തൊക്കെ? അറിയാം

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അടുത്ത ഇതിഹാസ താരം ആരാണെന്ന ചോദ്യത്തിനുള്ള ഉത്തരമായി എല്ലാവരും ഉയര്‍ത്തിക്കാട്ടുന്നത് ശുബ്മാന്‍ ഗില്ലിനെയാണ്. സച്ചിന്‍ ടെണ്ടുല്‍ക്കറിന് ശേഷം വിരാട് കോലിയെത്തിയെങ്കില്‍ കോലിക്ക് ശേഷം ശുബ്മാന്‍ ഗില്ലെന്നതാണ് ആരാധകരുടെ പൊതു അഭിപ്രായം. ഇതിനോടകം ഇന്ത്യക്കായി കളിച്ച് തന്റെ പ്രതിഭ തെളിയിക്കാന്‍ ഗില്ലിന് സാധിച്ചിട്ടുണ്ട്. ക്ലാസിക് താരമായ ഗില്‍ മൂന്ന് ഫോര്‍മാറ്റിലും ഇതിനോടകം ഇന്ത്യക്കായി കളിച്ച് കരുത്ത് തെളിയിച്ചിട്ടുണ്ട്.

ഇതിനോടകം ഇന്ത്യയുടെ നായകനായി കളിക്കാനും ഗില്ലിന് സാധിച്ചു. വൈസ് ക്യാപ്റ്റനായി നിലവില്‍ ഗില്ലിനെയാണ് പരിഗണിക്കുന്നത്. ഗില്‍ അടുത്ത സൂപ്പര്‍ താരമാണെന്ന് നിസംശയം പറയാം. ഇതിനോടകം ചില വമ്പന്‍ റെക്കോഡുകള്‍ ഗില്‍ സ്വന്തം പേരിലാക്കിയിട്ടുണ്ട്. ഇത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ഇരട്ട സെഞ്ച്വറി നേടിയ പ്രായം കുറഞ്ഞ താരം

ഇന്ത്യക്കായി ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടിയ പ്രായം കുറഞ്ഞ താരമാണ് ശുബ്മാന്‍ ഗില്‍. 23ാം വയസിലാണ് ഗില്‍ ഈ നേട്ടത്തിലെത്തിയത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, ഇഷാന്‍ കിഷന്‍, രോഹിത് ശര്‍മ (3തവണ) എന്നിവരെല്ലാം ഇരട്ട സെഞ്ച്വറി പ്രകടനം ഇന്ത്യക്കായി നടത്തിയവരാണെങ്കിലും ഈ നേട്ടത്തിലെത്തിയ പ്രായം കുറഞ്ഞ താരം ഗില്ലാണ്. ന്യൂസീലന്‍ഡിനെതിരേ 208 റണ്‍സാണ് ഗില്‍ അടിച്ചെടുത്തത്. ഈ റെക്കോഡ് തകര്‍ക്കാന്‍ ഇനിയൊരു ഇന്ത്യന്‍ താരത്തിന് സാധിക്കുമോയെന്നത് കണ്ടറിയണം.

മൂന്ന് ഫോര്‍മാറ്റിലും സെഞ്ച്വറി നേടിയ പ്രായം കുറഞ്ഞ താരം

മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി സെഞ്ച്വറി നേടിയ ആദ്യ താരം സുരേഷ് റെയ്നയാണ്. പിന്നീട് പലരും ഈ നേട്ടത്തിലെത്തിയിട്ടുണ്ട്. എന്നാല്‍ മൂന്ന് ഫോര്‍മാറ്റിലും സെഞ്ച്വറി നേടിയ പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് ഗില്ലിന്റെ പേരിലാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഈ റെക്കോഡ് സ്വന്തം പേരിലാക്കിയ ഗില്‍ ഒരു ഫോര്‍മാറ്റില്‍ മാത്രം ഒതുങ്ങി നില്‍ക്കേണ്ട പ്രതിഭയല്ല. നിലവില്‍ ഇന്ത്യയുടെ ടി20 ടീമില്‍ ഗില്ലിന് കാര്യമായ ഇടമില്ല. എന്നാല്‍ മൂന്ന് ഫോര്‍മാറ്റിലും ശോഭിക്കാന്‍ പ്രതിഭ ഗില്ലിനുണ്ട്.

shubman gill

വേഗത്തില്‍ 1500 ഏകദിന റണ്‍സ്

അണ്ടര്‍ 19 ക്രിക്കറ്റിലൂടെ കളിച്ച വളര്‍ച്ച ശുബ്മാന്‍ ഗില്‍ ഏകദിനത്തില്‍ വേഗത്തില്‍ 1500 റണ്‍സ് പൂര്‍ത്തിയാക്കിയ താരമാണ്. സ്ഥിരതയോടെ കളിക്കാന്‍ വലിയ കഴിവുള്ള ഗില്‍ നിലയുറപ്പിച്ചാല്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശേഷിയുള്ള താരമാണ്. എല്ലാവര്‍ക്കും അവകാശപ്പെടാനാവാത്ത കഴിവാണിത്.

വിരാട് കോലി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഹാഷിം അംല എന്നിവരെക്കാളൊക്കെ വേഗത്തില്‍ ഈ നേട്ടത്തിലെത്താന്‍ ഗില്ലിനായി. ഇനിയും കരിയറില്‍ ഒരുപാട് സമയം ഗില്ലിന് ബാക്കിയുണ്ട്. അതുകൊണ്ടുതന്നെ പല വമ്പന്‍ റെക്കോഡുകളും ഗില്‍ തകര്‍ക്കുമെന്ന് തന്നെ പറയാം.

അണ്ടര്‍ 19 ലോകകപ്പിലെ താരം

പൃഥ്വി ഷാക്ക് കീഴില്‍ ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് നേടിയപ്പോള്‍ താരമായത് ശുബ്മാന്‍ ഗില്ലായിരുന്നു. മൂന്നാം നമ്പറില്‍ കളിച്ച് ഗംഭീര പ്രകടനത്തോടെ ഇന്ത്യയെ കിരീടത്തിലേക്കെത്തിക്കുന്നതില്‍ ഗില്‍ നിര്‍ണ്ണായക പങ്കാണ് വഹിച്ചത്. റണ്‍സ് നേടുന്നതില്‍ മാത്രമല്ല ടീമിനുള്ളില്‍ വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ ഗില്ലിന് സാധിച്ചു. ഗില്‍ ഇന്ത്യന്‍ ടീമിലേക്കെത്തുന്നതിന് മുമ്പ് പൃഥ്വി ഷാ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചതാണ്. അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറിയടക്കം നേടി.

എന്നാല്‍ അച്ചടക്കമില്ലാത്ത താരത്തിന് കരിയറില്‍ പ്രതീക്ഷിച്ച വളര്‍ച്ചയില്ലാതെ പോയി. ഇപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ ഏഴയലത്ത് പൃഥ്വി ഷായില്ല. അതേ സമയം ശുബ്മാന്‍ ഗില്‍ ഭാവി നായകനെന്ന നിലയിലേക്കടക്കം വളര്‍ന്ന് നില്‍ക്കുന്നു. ഇന്ത്യക്ക് ഭാവിയിലേക്ക് വലിയ പ്രതീക്ഷ നല്‍കുന്ന താരമാണ് ശുബ്മാന്‍ ഗില്‍. ഇനിയും നിരവധി റെക്കോഡുകള്‍ അദ്ദേഹം തകര്‍ക്കുമെന്ന് നിസംശയം പറയാം.

Story first published: Monday, September 16, 2024, 20:00 [IST]
Other articles published on Sep 16, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+