For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: ഇന്ത്യയെ ജയിപ്പിച്ചത് രോഹിത്! കളി മാറ്റിയത് ആ മീറ്റിങ്; തുറന്ന് പറഞ്ഞ് രാഹുല്‍

കാണ്‍പൂര്‍: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ വമ്പന്‍ ജയം നേടിയെടുത്തിരിക്കുകയാണ്. ഇന്ത്യ ജയിക്കാന്‍ യാതൊരു സാധ്യതയുമില്ലാത്ത മത്സരത്തില്‍ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനത്തോടെയും ബൗളിങ് പ്രകടനത്തോടെയും ഇന്ത്യ വിജയം പൊരുതി നേടുകയായിരുന്നു. ബംഗ്ലാദേശ് മുന്നോട്ട് വെച്ച 95 റണ്‍സ് വിജയലക്ഷ്യം 17.2 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. ആദ്യ മത്സരത്തില്‍ 280 റണ്‍സിന് ജയിച്ച ഇന്ത്യ രണ്ട് മത്സര പരമ്പര തൂത്തുവാരുകയും ചെയ്തു.

ഇന്ത്യയുടെ തകര്‍പ്പന്‍ ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനോട് ഒരുപടി കൂടി അടുക്കാനും ഇന്ത്യക്കായി. എട്ട് മത്സരം ശേഷിക്കെ മൂന്ന് ജയം കൂടി നേടിയാല്‍ ഇന്ത്യക്ക് ഫൈനലിലെത്താനാവും. മഴ കളിച്ച ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിലെ ഇന്ത്യയുടെ ജയം അത്യുജ്ജ്വലമായിരുന്നുവെന്ന് പറയാം. ഇന്ത്യയുടെ ബൗളര്‍മാര്‍ അവസരത്തിനൊത്ത് ഉയര്‍ന്നതും വിജയം നേടിയെടുക്കുന്നതില്‍ നിര്‍ണ്ണായകമായി.

നായകനെന്ന നിലയില്‍ രോഹിത് ശര്‍മയുടെ നീക്കങ്ങളും ഗംഭീരമായി. ഇപ്പോഴിതാ മത്സരത്തില്‍ വഴിത്തിരിവ് സൃഷ്ടിച്ച രോഹിത് ശര്‍മയുടെ തന്ത്രം എന്തായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കെ എല്‍ രാഹുല്‍.

വിക്കറ്റ് വീണാലും ആക്രമിക്കാന്‍ പറഞ്ഞു

തുടക്കം മുതല്‍ കൃത്യമായ പദ്ധതിയുണ്ടായിരുന്നു. മഴയെത്തുടര്‍ന്ന് രണ്ടര ദിവസത്തോളം നഷ്ടമായി. മോശം കാലാവസ്ഥ മത്സരത്തിന്റെ പകുതി സമയം നഷ്ടപ്പെടുത്തി. എന്നാല്‍ എത്ര സമയം ജയിക്കാനായി ലഭിക്കുമെന്നതാണ് ഞങ്ങള്‍ ഉറ്റുനോക്കിയത്. ലളിതമായ പദ്ധതിയായിരുന്നു ഉണ്ടായിരുന്നത്. ജയിക്കാനുള്ള വഴിയാണ് ടീം ആലോചിച്ചത്. ആക്രമിച്ച് കളിക്കാന്‍ തീരുമാനിച്ചപ്പോള്‍ നായകന്‍ രോഹിത് ശര്‍മ പൂര്‍ണ്ണമായും എല്ലാവരേയും പിന്തുണച്ചു.

ഇടക്കിടെ വിക്കറ്റ് വീണപ്പോഴും ആക്രമിച്ച് കളിക്കാനാണ് രോഹിത് പറഞ്ഞത്. വിജയത്തിനായി ശ്രമിക്കൂവെന്നും വിക്കറ്റ് പോയാലും കുഴപ്പമില്ലെന്നും ആത്മവിശ്വാസം നല്‍കിയത് രോഹിത്താണ്- രാഹുല്‍ പറഞ്ഞു. ആദ്യ ഇന്നിങ്‌സില്‍ ബംഗ്ലാദേശ് 233 റണ്‍സില്‍ പുറത്തായപ്പോള്‍ നാലാം ദിനം തന്നെ ഈ സ്‌കോര്‍ മറികടക്കാനാണ് ഇന്ത്യ ശ്രമിച്ചത്. ആദ്യ ഓവര്‍ മുതല്‍ ആക്രമിച്ച ഇന്ത്യയുടെ തന്ത്രം ഫലം കാണുകയും ചെയ്തു. ഈ തീരുമാനമാണ് മത്സരത്തില്‍ വഴിത്തിരിവായത്.

rohit sharma ind vs ban

റെക്കോഡുകള്‍ വാരിക്കൂട്ടിയ പ്രകടനം

ടെസ്റ്റില്‍ രണ്ടര ദിവസം മാത്രം നടന്ന മത്സരത്തില്‍ ജയിക്കുകയെന്നത് ഏറെക്കുറെ അസാധ്യമാണ്. ഈ സാഹചര്യത്തിലും ഇന്ത്യ ആത്മവിശ്വാസത്തോടെ പൊരുതുകയായിരുന്നു. മൂന്ന് ഓവറില്‍ ഇന്ത്യ 50 റണ്‍സ് പിന്നിട്ട് റെക്കോഡിട്ടു. ടെസ്റ്റില്‍ വേഗത്തില്‍ 50, 100, 150, 200, 250 എന്നിങ്ങനെയുള്ള റെക്കോഡുകളെല്ലാം നേടിയെടുക്കാന്‍ ഇന്ത്യക്കായി. ഇംഗ്ലണ്ടിന്റെ ബാസ്‌ബോള്‍ ശൈലിയെ കടത്തിവെട്ടുന്ന പ്രകടനമാണ് ഇന്ത്യന്‍ നിര കാഴ്ചവെച്ചത്.

നായകന്‍ രോഹിത് ശര്‍മയോടൊപ്പം പരിശീലകന്‍ ഗൗതം ഗംഭീറും കട്ടക്ക് നിന്നതോടെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ധൈര്യത്തോടെ കടന്നാക്രമിക്കുകയായിരുന്നു. ഈ ബാറ്റിങ്ങാണ് ഇന്ത്യക്ക് ചരിത്ര ജയം നേടിക്കൊടുത്തത്. കെ എല്‍ രാഹുലടക്കം ഇന്ത്യക്കായി കടന്നാക്രമിച്ച് കളിച്ചു. മധ്യനിരയില്‍ പതിയെ കളിക്കുന്ന രാഹുലിനെയടക്കം സ്വാതന്ത്ര്യത്തോടെ കസറാന്‍ അനുവദിച്ചതാണ് ഇന്ത്യക്ക് വമ്പന്‍ ജയത്തിലേക്കെത്താന്‍ സഹായിച്ചതെന്ന് നിസംശയം പറയാം.

രോഹിത് ബാറ്റിങ്ങില്‍ നിരാശപ്പെടുത്തി

ബാറ്റിങ്ങില്‍ രോഹിത് ശര്‍മയുടെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. നായകനെന്ന നിലയില്‍ മിന്നിച്ചപ്പോഴും ബാറ്റ്‌സ്മാനെന്ന നിലയില്‍ അദ്ദേഹം നിരാശപ്പെടുത്തി. നന്നായി തുടങ്ങിയ ശേഷമാണ് രോഹിത് ശര്‍മ നിരാശപ്പെടുത്തിയത്. യശ്വസി ജയ്‌സ്വാളാണ് പരമ്പരയിലെ ടോപ് സ്‌കോററായത്. യുവതാരത്തിന്റെ സമീപകാല പ്രകടനങ്ങള്‍ ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നതാണ്. രോഹിത് ശര്‍മക്ക് കീഴില്‍ ഡബ്ല്യുറ്റിസി ഫൈനല്‍ കളിച്ച് കപ്പിലേക്കെത്താന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നത് കണ്ടറിയാം.

Story first published: Tuesday, October 1, 2024, 17:55 [IST]
Other articles published on Oct 1, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+