For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: രാഹുലും റിഷഭും പുറത്തോ? ഇന്ത്യയുടെ പ്ലേയിങ് 11 എങ്ങനെ? വ്യക്തമാക്കി ഗംഭീര്‍

മുംബൈ: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രണ്ട് മത്സര ടെസ്റ്റ് പരമ്പര നാളെ ആരംഭിക്കുകയാണ്. ആദ്യ മത്സരത്തിനുള്ള ടീമിനെയാണ് ഇന്ത്യ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ദുലീപ് ട്രോഫിയിലെ മൂന്നാം റൗണ്ട് മത്സരങ്ങള്‍ വിലയിരുത്തിയാവും രണ്ടാം മത്സരത്തിലെ ടീമിനെ പ്രഖ്യാപിക്കുക. ആദ്യ മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ആരൊക്കെയാവും പ്ലേയിങ് 11ല്‍ ഉള്‍പ്പെടുകയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പ്ലേയിങ് 11 തിരഞ്ഞെടുപ്പില്‍ ചില ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്.

കെ എല്‍ രാഹുല്‍, സര്‍ഫറാസ് ഖാന്‍ എന്നിവരിലൊരാള്‍ക്കെ അവസരമുണ്ടാവു. റിഷഭ് പന്ത് ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറാവുമ്പോള്‍ ദ്രുവ് ജുറേലിന് ടീമില്‍ സ്ഥാനം ലഭിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. എന്തായാലും ഇന്ത്യയുടെ പ്ലേയിങ് 11 എങ്ങനെയാവുമെന്നത് സംബന്ധിച്ച് കൃത്യമായി വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ പരിശീലകനായ ഗൗതം ഗംഭീര്‍.

രാഹുല്‍ പ്ലേയിങ് 11ല്‍ ഉണ്ടാവും

ഇന്ത്യയുടെ പ്ലേയിങ് 11ല്‍ കെ എല്‍ രാഹുല്‍ ഉണ്ടാവുമെന്നാണ് ഗംഭീര്‍ വ്യക്തമാക്കിയത്. സീനിയര്‍ താരമായ രാഹുല്‍ മധ്യനിരയില്‍ കളിക്കുമ്പോള്‍ സര്‍ഫറാസ് ഖാന് കാത്തിരിക്കേണ്ടി വരും. രാഹുല്‍ ദുലീപ് ട്രോഫിയില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അര്‍ധ സെഞ്ച്വറിയോടെ കസറിയിരുന്നു. സര്‍ഫറാസ് ഖാന്‍ അവസാന ഇംഗ്ലണ്ട് പരമ്പരയില്‍ ഇന്ത്യക്കായി ശോഭിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ സര്‍ഫറാസിനായി.

എന്നാല്‍ സര്‍ഫറാസ് അവസരത്തിനായി കാത്തിരിക്കണമെന്നാണ് ഗംഭീര്‍ പറയുന്നത്. രാഹുല്‍ സീനിയര്‍ താരമാണ്. ഇടക്കിടെ പരിക്ക് വേട്ടയാടുന്നതാണ് താരത്തിന്റെ കരിയറിനെ പിന്നോട്ടടിക്കുന്നത്. ഇന്ത്യന്‍ ടീമില്‍ വിരാട് കോലിക്കും രോഹിത് ശര്‍മക്കുമൊപ്പം സ്ഥാനം ഉണ്ടായിരുന്ന താരമാണ് രാഹുല്‍. എന്നാല്‍ താരത്തിന്റെ സമീപകാല പ്രകടനങ്ങളെല്ലാം നിരാശപ്പെടുത്തുന്നതാണെന്ന് പറയാം.

india cricket

റിഷഭ് തന്നെ കീപ്പര്‍

റിഷഭ് പന്ത് ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി ടീമിലുണ്ടാവുമെന്ന് ഗംഭീര്‍ വ്യക്തമാക്കിയിട്ടുണ്ട്. ദ്രുവ് ജുറേല്‍ പ്രതിഭാശാലിയായ താരമാണെങ്കിലും റിഷഭ് പന്തുള്ളപ്പോള്‍ അവസരം ലഭിക്കുക പ്രയാസമാണ്. ഇടവേളക്ക് ശേഷമാണ് റിഷഭ് ടെസ്റ്റ് കളിക്കാന്‍ പോകുന്നത്. റിഷഭ് പന്തിന്റെ പ്രകടനം എല്ലാവരും ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ന്യൂസീലന്‍ഡ് ടെസ്റ്റ് പരമ്പരയും ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയും വരാനിരിക്കുന്നു.

അതുകൊണ്ടുതന്നെ റിഷഭിന്റെ പ്രകടനം എല്ലാവരും ആകാംക്ഷയാണ് നോക്കുന്നത്. റിഷഭിന് ഫോമിലേക്കെത്താനായാല്‍ ഇന്ത്യക്കത് വലിയ ആത്മവിശ്വാസം നല്‍കും. അതുകൊണ്ടുതന്നെ റിഷഭിനെ കളിപ്പിച്ച് ഫോമിലേക്കെത്തിക്കുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ബംഗ്ലാദേശ് പാകിസ്താനില്‍ ടെസ്റ്റ് പരമ്പര നേടിയെത്തുന്നതിനാല്‍ ഇന്ത്യക്ക് ജയം നേടുക എളുപ്പമായിരിക്കില്ലെന്ന് തന്നെ പറയാം.

ഇന്ത്യയുടെ സാധ്യതാ 11

രോഹിത് ശര്‍മ (c), യശ്വസി ജയ്‌സ്വാള്‍, ശുബ്മാന്‍ ഗില്‍, വിരാട് കോലി, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്

Story first published: Wednesday, September 18, 2024, 17:20 [IST]
Other articles published on Sep 18, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+