Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs BAN: കത്തിക്കയറി രാഹുല്‍, ഡിക്ലയര്‍ ചെയ്ത് രോഹിത്, ഒതുക്കിയത് തന്നെ!! ആരാധകരോഷം

ചെന്നൈ: ബംഗ്ലാദേശുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ പെട്ടെന്നുള്ള ഡിക്ലയറേഷനില്‍ അതൃപ്തി പ്രകടിപ്പിച്ച് ഒരു വിഭാഗം ആരാധകര്‍. സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുലിന്റെ ആരാധകരാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ തീരുമാനത്തെ ചോദ്യം ചെയ്തിരിക്കുന്നത്. രോഹിത് ഡിക്ലയര്‍ ചെയ്ത സമയം ശരിയായില്ലെന്നും രാഹുലിന്റെ ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു. നാലു വിക്കറ്റിനു 287 റണ്‍സെടുത്താണ് രണ്ടാമിന്നിങ്‌സില്‍ ഇന്ത്യ ഡിക്ലയര്‍ ചെയ്തത്.

ഇന്നിങ്‌സ് അവസാനിപ്പിക്കുമ്പോള്‍ സെഞ്ച്വറിയ നേടിയ ശുഭ്മന്‍ ഗില്ലും (119) കെഎല്‍ രാഹുലുമായിരുന്നു (22) ക്രീസില്‍. 176 ബോളില്‍ 10 ഫോറും നാലു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു ഗില്ലിന്റെ ഇന്നിങ്‌സ്. രാഹുലാവട്ടെ വളരെ അഗ്രസീവായ ബാറ്റിങാണ് കാഴ്ചവച്ചത്. 19 ബോളിലാണ് നാലു ഫോറുകളോടെ അദ്ദേഹം 22 റണ്‍സിലെത്തിയത്.

KL RAHUL

രാഹുല്‍ ഫിഫ്റ്റിയടിച്ചേനെ?

ഇന്ത്യന്‍ ഇന്നിങ്‌സ് കുറച്ചുകൂടി മുന്നോട്ടു കൊണ്ടുപോവാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ തയ്യാറായിരുന്നെങ്കില്‍ കെഎല്‍ രാഹുല്‍ തീര്‍ച്ചയായും ഫിഫ്റ്റി കുറിക്കമായിരുന്നുവെന്നുമാണ്ി ആരാധകരുടെ നിരീക്ഷണം.

ഇന്ത്യക്കു വേണ്ടി രണ്ടാമിന്നിങ്‌സില്‍ വളരെയധികം ആത്മവിശ്വാസത്തിലാണ് കെഎല്‍ രാഹുല്‍ കാണപ്പെട്ടത്. 19 ബോളില്‍ ഫോറുകളോടെ 22 റണ്‍സുമായി അദ്ദേഹം കുതിക്കവെയാണ് രോഹിത് ശര്‍മ പെട്ടെന്നു ഡിക്ലയര്‍ ചെയ്യുന്നതായി പ്രഖ്യാപിച്ചത്. 10 ഓവറുകള്‍ കൂടി കളി തുടര്‍ന്നിരുന്നെങ്കില്‍ രാഹുലിനു തീര്‍ച്ചയായു ഫിഫ്റ്റി കുറിക്കാന്‍ സാധിക്കുമായിരുന്നു. പക്ഷെ രോഹിത് ഇതു ആഗ്രഹിച്ചിരുന്നില്ല. ഈ കാരണത്താലാണ് വളരെ വേഗത്തില്‍ ഡിക്ലയര്‍ ചെയ്തതെന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.

കെഎല്‍ രാഹുലിനെ ഒതുക്കുകയെന്നത് രോഹിത് ശര്‍മ വളരെ നേരത്തേ തന്നെ ചെയ്തു കൊണ്ടിരിക്കുന്ന കാര്യമാണ്. ഇന്ത്യന്‍ നായകനായപ്പോഴെല്ലാം രാഹുലിനെതിരേ അദ്ദേഹം മോശം തീരുമാനങ്ങളെടുത്തിട്ടുണ്ട്. അതിന്റെ കൂടി ഒന്നുകൂടി ഇപ്പോള്‍ ചെന്നൈ ടെസ്റ്റില്‍ സംഭവിച്ചിരിക്കുകയാണ്.

100ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ വളരെ ഒഴുക്കോടെയാണ് രാഹുല്‍ ബാറ്റ് ചെയ്തു കൊണ്ടിരുന്നത്. 10 ഓവറുകള്‍ കൂടി കളി തുടര്‍ന്നിരുന്നെങ്കില്‍ അദ്ദേഹം ഉറപ്പായും ഫിഫ്റ്റി കുറിക്കുമയിരുന്നു. പക്ഷെ രോഹിത് ഇതിനു സമയം നല്‍കിയില്ല. അദ്ദേഹത്തെ ഒതുക്കുകയാണ് ഇന്ത്യന്‍ നായകന്‍ വീണ്ടും ചെയ്തിരിക്കുന്നതെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു.

ഇന്ത്യന്‍ ഇന്നിങ്‌സ് ഇത്രയും പെട്ടെന്നു ഡിക്ലയര്‍ ചെയ്തത് നായകന്‍ രോഹിത് ശര്‍മയുടെ മോശം തീരുമാനമാണ്. രണ്ടര ദിവത്തോളം ശേഷിക്കവെ എന്തിനാണ് ഡിക്ലയര്‍ ചെയ്തത്? ഡിക്ലയര്‍ ചെയ്യാനുള്ള തീരുമാനത്തെ അംഗീകരിക്കുന്നില്ല. ഡിക്ലയര്‍ ചെയ്യാന്‍ രോഹിത് ആഗ്രഹിച്ചിരുന്നെങ്കില്‍ രവീന്ദ്ര ജഡേജ വരുന്നതു വരെ കാത്തിരിക്കാമായിരുന്നു. കെഎല്‍ രാഹുലിനെ അപമാനിക്കുകയാണ് ഈ തീരുമാനത്തിലൂടെ അദ്ദേഹം ചെയ്തതെന്നും ആരാധകര്‍ തുറന്നടിക്കുന്നു.

ബംഗ്ലാദേശിനു 515 റണ്‍സ് വിജയലക്ഷ്യം

ചെന്നൈ ടെസ്റ്റില്‍ 515 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ബംഗ്ലാദേശിനു ഇന്ത്യന്‍ ടീം നല്‍കിയത്. നേരത്തേ ആദ്യ ഇന്നിങ്‌സില്‍ 227 റണ്‍സിന്റെ മികച്ച ലീഡ് സ്വന്തമാക്കാന്‍ ഇന്ത്യക്കായിരുന്നു. തുടര്‍ന്നു രണ്ടാമിന്നിങ്‌സില്‍ ഇറങ്ങിയ ഇന്ത്യ നാലു വിക്കറ്റിന 287 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

ശുഭ്മന്‍ ഗില്ലിന്റെയും (119*) റിഷഭ് പന്തിന്റെയും (109) സെഞ്ച്വറികളാണ് ഇന്ത്യക്കു കരുത്തായത്. യശസ്വി ജയ്‌സ്വാള്‍ (10), നായകന്‍ രോഹിത് ശര്‍മ (5), വിരാട് കോലി (17) എന്നിവരെ പെട്ടെന്നു നഷ്ടമായെങ്കിലും നാലാം വിക്കറ്റില്‍ 167 റണ്‍സിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ടുമായി ഇന്ത്യയെ മികച്ച ലീഡിലേക്കു നയിക്കുകയായിരുന്നു.

Story first published: Saturday, September 21, 2024, 15:48 [IST]
Other articles published on Sep 21, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+