Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs BAN: റിഷഭിനേക്കാള്‍ മിടുക്കനോ ജുറേല്‍? ഇന്ത്യക്കു ബെസ്റ്റ് 11 ഏത്, മുന്‍ താരം പറയുന്നു

ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ സ്ഥാനം നിലനിര്‍ത്തിയ യുവ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേലിനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് മുന്‍ വിക്കറ്റ് കീപ്പറും ഇപ്പോള്‍ കമന്‍റേറ്ററുമായ ദീപ്ദാസ് ഗുപ്ത. ബംഗ്ലാദേശുമായി അടുത്തയാഴ്ച ആരംഭിക്കാനിരിക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിലെ രണ്ടു വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളാണ് ജുറേല്‍. റിഷഭ് പന്താണ് സംഘത്തിലെ മറ്റൊരു വിക്കറ്റ് കീപ്പര്‍. നീണ്ട ഇടവേളയ്ക്കു ശേഷം ടെസ്റ്റ് ടീമിലേക്കുള്ള അദ്ദേഹത്തിന്റെ മടങ്ങിവരവ് കൂടിയാണിത്.

ജുറേല്‍ കഴിവുറ്റ താരം

ധ്രുവ് ജുറേലിന്റെ ബാറ്റിങ് മിടുക്കിനെക്കുറിച്ചു വലിയ മതിപ്പാണ് ദീപ്ദാസ് ഗുപ്തയ്ക്കുള്ളത്. വരാനിരിക്കുന്ന ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ ഓസ്‌ട്രേലിയക്കെതിരേ 23 കാരന്റെ സാന്നിധ്യം ടീമിനു ഗുണം ചെയ്യുമെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.

ധ്രുവ് ജുറേല്‍ ഇംഗ്ലണ്ടുമായുള്ള അവസാന ടെസ്റ്റ് പരമ്പരയില്‍ മനോഹരമായിട്ടാണ് ബാറ്റ് ചെയ്തത്. സര്‍ഫറാസ് ഖാനും മധ്യനിരയിലേക്കു നല്ലൊരു ഓപ്ഷനാണ്. ബംഗ്ലാദേശിനെതിരേ റിഷഭ് പന്ത്, ജുറേല്‍, കെഎല്‍ രാഹുല്‍ ഈ മൂന്നു പേരും പ്ലെയിങ് ഇലവനില്‍ ഒരുമിച്ച് കളിച്ചാലും ഞാന്‍ അദ്ഭുതപ്പെടില്ല.

DHRUV JUREL

ഓസ്‌ട്രേലിയയുമായി നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പര നിങ്ങള്‍ മനസ്സില്‍ വയ്‌ക്കേണ്ടതുണ്ട്. മറ്റു ഓപ്ഷനുകളിലേക്കും നിങ്ങള്‍ക്കു നോക്കാം. പക്ഷെ ധ്രുവ് ജുറേല്‍ ബാറ്റ് ചെയ്ത രീതി നോക്കുമ്പോള്‍ അതു മികച്ചതാണെന്നതില്‍ സംശയമില്ല. അദ്ദേഹത്തിന്റെ ടെക്‌നിക്കും മനസാന്നിധ്യവുമെല്ലാം എടുത്തു പറയേണ്ടതു തന്നെയാണ്.

മറ്റു പല പുതിയ താരങ്ങളേക്കാളും നന്നായി ഓസ്‌ട്രേലിയയില്‍ പെര്‍ഫോം ചെയ്യാന്‍ ജുറേലിനു സാധിക്കുമെന്നു ഞാന്‍ കരുതുന്നു. ആരൊക്കെയാണ് ഉള്‍പ്പെടുത്തേണ്ടത് എന്ന കോള്‍ എടുക്കുന്നത് ടീം മാനേജ്‌മെന്റാണ്. ഏഴു ബാറ്റര്‍മാരെ വേണോ, അതോ ആറു ബാറ്റര്‍മാര്‍ മതിയോയെന്നു അവര്‍ തീരുമാനിക്കുമെന്നും ദാസ്ഗുപ്ത വ്യക്തമാക്കി.

ഇന്ത്യന്‍ ഇലവനില്‍ ആരൊക്കെ?

ബംഗ്ലാദേശുമായി 19നു ചെന്നൈയില്‍ ആരംഭിക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആരെയെക്കെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തണമെന്നതിനെ കുറിച്ചും അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് ദീപ്ദാസ് ഗുപ്ത.

ആദ്യ ടെസ്റ്റിനുള്ള ഇന്ത്യയുടെ ഇലവനില്‍ ഓപ്പണര്‍മാരായി രോഹിത് ശര്‍മയും യശസ്വി ജയ്‌സ്വാളും ഇറങ്ങണം. ശുഭ്മന്‍ ഗില്‍ മൂന്നാം നമ്പറിലും വിരാട് കോലി നാലാം നമ്പറിലും കളിക്കണം. അഞ്ചാമനായി കെഎല്‍ രാഹുലാണ് വേണ്ടത്. ആറാം നമ്പറില്‍ റിഷഭ് പന്തുണ്ടാവും. അതിനു ശേഷം ഏതെങ്കിലുമൊരു ബാറ്ററെ ഇന്ത്യക്കു കളിപ്പിക്കാം. എട്ട്, ഒമ്പത് സ്ഥാനങ്ങളിലേക്കു രവീന്ദ്ര ജഡേജയും ആര്‍ അശ്വിനുമുണ്ട്. 10, 11 സ്ഥാനങ്ങളില്‍ രണ്ടു സീമര്‍മാരാണ് കളിക്കേണ്ടത്.

അടുത്തിടെയായി ഒരുപാട് ബാറ്റര്‍മാര്‍ നെറ്റ്‌സില്‍ ബൗള്‍ ചെയ്യുന്നതായി ഞാന്‍ കണ്ടിരുന്നു. ടീം മാനേജ്‌മെന്റ് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നാലു ബൗളര്‍മാരെയും ഒരു പാര്‍ട്ട് ടൈം ബൗളറെയും പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താവുന്നതാണെന്നും ദാസ്ഗുപ്ത പറഞ്ഞു.

ജുറേലിന്റെ ടെസ്റ്റ് കരിയര്‍

ഈ വര്‍ഷമാദ്യം ഇംഗ്ലണ്ടുമായി നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയിലൂടെയാണ് ധ്രുവ് ജുറേല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. ഫെബ്രുവരി 15 മുതല്‍ രാജ്‌കോട്ടില്‍ നടന്ന മൂന്നാം ടെസ്റ്റിലാണ് അദ്ദേഹം പ്ലെയിങ് ഇലവനിലേക്കു വന്നത്. മോശം ഫോമിലുള്ള കെഎസ് ഭരതിനു പകരം ജുറേലിനെ ഇന്ത്യ പരീക്ഷിക്കുകയായിരുന്നു.

DHRUV JUREL

ഈ ടെസ്റ്റില്‍ ബാറ്റ് ചെയ്ത ഏക ഇന്നിങ്‌സില്‍ 46 റണ്‍സുമായി താരം വരവറിയിച്ചു. റാഞ്ചിയിലെ അടുത്ത ടെസ്റ്റില്‍ ഒന്നാമിന്നിങ്‌സില്‍ ടീം പതറവെ 90 റണ്‍സുമായി ജുറേല്‍ രക്ഷകനായി മാറി. രണ്ടാമിന്നിങ്‌സില്‍ പുറത്താവാതെ 39 റണ്‍സും നേടി. പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും ഇതു താരത്തിനു നേടിക്കൊടുത്തു. മൂന്നു ടെസ്റ്റുകളിലായി 63.33 ശരാശരിയില്‍ 190 റണ്‍സാണ് ജുറേലിന്റെ സമ്പാദ്യം. വിക്കറ്റിനു പിന്നില്‍ അഞ്ചു ക്യാച്ചുകളെടുത്ത താരം രണ്ടു സ്റ്റംപിങുകളും നടത്തി.

Story first published: Tuesday, September 10, 2024, 19:40 [IST]
Other articles published on Sep 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+