Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs BAN: ഇന്ത്യ കാണിച്ചത് മണ്ടത്തരം!! ഓസ്‌ട്രേലിയയില്‍ പണി കിട്ടും, വിമര്‍ശിച്ച് മുന്‍ പാക് താരം

ചെന്നൈ: ബംഗ്ലാദേശുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ടീം വമ്പന്‍ വിജയം കൊയ്‌തെങ്കിലും ടീം മാനേജ്‌മെന്റിന്റെ ഒരു തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ താരം ബാസിത് അലി. ഇന്ത്യ ടീം രണ്ടാമിന്നിങ്‌സില്‍ നേരത്തേ ഡിക്ലയര്‍ ചെയ്ത തീരുമാനത്തെയാണ് അദ്ദേഹം വിമര്‍ശിച്ചത്. കുറേക്കൂടി കഴിഞ്ഞ് ഡിക്ലയര്‍ ചെയ്യുന്നതായിരുന്നു ടീമിനു ഉചിതമെന്നും അലി ചൂണ്ടിക്കാട്ടി.

സ്വന്തം യൂട്യൂബ് ചാനലില്‍ മല്‍സരത്തെക്കുറിച്ച് വിലയിരുത്തുകയായിരുന്നു അദ്ദേഹം. 280 റണ്‍സിന്റെ ഏകപക്ഷീയ വിജയമാണ് രോഹിത് ശര്‍മയും സംഘവും ചെന്നൈ ടെസ്റ്റില്‍ കൈക്കലാക്കിയത്. ഇതോടെ രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 1-0നു മുന്നിലെത്തുകയും ചെയ്തിരിക്കുകയാണ്. പരമ്പരയിലെ അടുത്ത മല്‍സരം വെള്ളിയാഴ്ച മുതലാണ്.

ROHIT SHARMA

ധൃതി പിടിച്ച് എന്തിന് ഡിക്ലയര്‍ ചെയ്തു

227 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് സ്വന്തമാക്കിയ ശേഷം വീണ്ടും ബാറ്റിങിനു ഇറങ്ങിയ ഇന്ത്യന്‍ ടീം മൂന്നാംദിനം രണ്ടാമിന്നിങ്‌സില്‍ നാലു വിക്കറ്റിനു 287 നില്‍ക്കെ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ടീമിന്റെ ലീഡ് 514 റണ്‍സിലെത്തിയതിനു പിന്നാലെയാണ് ക്രീസിലുണ്ടായിരുന്ന ശുഭ്മന്‍ ഗില്ലിനോടും കെഎല്‍ രാഹുലിനോടും തിരികെ മടങ്ങാന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ആവശ്യപ്പെട്ടത്.

ഇന്ത്യ രണ്ടാമിന്നിങ്‌സ് നേരത്തേ ഡിക്ലയര്‍ ചെയ്ത് മോശം തീരുമാനമാണ്. ദുലീപ് ട്രോഫിയില്‍ വലിയ റണ്‍സൊന്നും നേടാന്‍ കെഎല്‍ രാഹുലിനായിരുന്നില്ല. അതുകൊണ്ടു തന്നെ അദ്ദേഹത്തിനു ഈ ടെസ്റ്റില്‍ ഫോം വീണ്ടെടുക്കാന്‍ ഇന്ത്യക്കു അവസരം നല്‍കാമായിരുന്നു.

രാഹുല്‍ 70-80 റണ്‍സ് രണ്ടാമിന്നിങ്‌സില്‍ നേടിയിരുന്നെങ്കില്‍ അതു ഇന്ത്യക്കു മുതല്‍ക്കൂട്ടാവുമായിരുന്നു. കാരണം ഓസ്‌ട്രേലിയക്കെതിരേ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ വളരെ നിര്‍ണായകമായ പൊസിഷനിലാണ് രാഹുല്‍ ബാറ്റ് ചെയ്യുകയെന്നും ബാസിത് അലി നിരീക്ഷിച്ചു. ചെന്നൈ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ 52 ബോളില്‍ നിന്നും 16 റണ്‍സ് നേടിയാണ് രാഹുല്‍ പുറത്തായത്.

രണ്ടാമിന്നിങ്‌സില്‍ ക്രീസിലെത്തിയ ശേഷം മികച്ച ഫോമിലാണ് താരം കാണപ്പെട്ടത്. വളരെ ഒഴുക്കോടെ, അഗ്രസീവായി ഷോട്ടുകള്‍ പായിക്കാന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്തിരുന്നു, 19 ബോളില്‍ നാലു ഫോറുകളടക്കം രാഹുല്‍ 22 റണ്‍സെടുത്തു നില്‍ക്കവെയായിരുന്നു രോഹിത്തിന്റെ ഡിക്ലയറേഷന്‍ തീരുമാനം.

റിഷഭിനു പ്രശംസ

രണ്ടാമിന്നിങ്‌സില്‍ ഇന്ത്യക്കു വേണ്ടി കിടിലന്‍ സെഞ്ച്വറി കുറിച്ച റിഷഭ് പന്തിനെ പ്രശംസിക്കാന്‍ ബാസിത് അലി മറന്നില്ല. ഓസ്‌ട്രേലിയന്‍ പിച്ചുകളില്‍ എങ്ങനെയാണോ കളിക്കേണ്ടത് ആ രീതിയിലാണ് റിഷ് പന്ത് ബാറ്റ് വീശിയത്. അദ്ദേഹം കളിച്ചിട്ടുള്ള ഷോട്ടുകള്‍ കാണാന്‍ എനിക്കു ഇഷ്ടമാണ്.

RISHABH PANT

കാരണം കാറപകടത്തിലേറ്റ പരിക്കിനു ശേഷം റിഷഭിനു ഒരിക്കലും ക്രിക്കറ്റിലേക്കു മടങ്ങിയെത്താന്‍ സാധിക്കില്ലെന്നു നിരവധിയാളുകള്‍ പറഞ്ഞിരുന്നു. ആ പരിക്കില്‍ നിന്നും മോചിതനായി മടങ്ങിയെത്താന്‍ അദ്ദേഹം നടത്തിയിട്ടുള്ള കഠിനാധ്വാനത്തിനു നമ്മള്‍ ക്രെഡിറ്റ് നല്‍കിയേ തീരൂവെന്നും ബാസിത് അലി കൂട്ടിച്ചേര്‍ത്തു.

അതേസമയം, നാലാദിനം ലഞ്ച് ബ്രേക്കിനു മുമ്പ് തന്നെ ബംഗ്ലാദേശിനെ എറിഞ്ഞിട്ടാണ് ചെന്നൈ ടെസ്റ്റില്‍ ഇന്ത്യ ഏകപക്ഷീയ വിജയം കൈക്കലാക്കിയത്. ആറു വിക്കറ്റുകള്‍ കട പുഴക്കിയ ആര്‍ അശ്വിനാണ് ബംഗ്ലാദേശിന്റെ അന്തകനായത്. 515 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന സന്ദര്‍ശകര്‍ 234ന് കൂടാരംകയറുകയായിരുന്നു. ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ (82) ഒറ്റയാള്‍ പോരാട്ടം നടത്തിയെങ്കിലും മറ്റാരില്‍ നിന്നും കാര്യമായ പിന്തുണ കിട്ടിയില്ല.

Story first published: Sunday, September 22, 2024, 12:43 [IST]
Other articles published on Sep 22, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+