Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs BAN: രണ്ടായി ഏറ്റുമുട്ടി ടീം ഇന്ത്യ, ജയിച്ചത് കോലിയുടെ ടീം!! തോല്‍പ്പിച്ചത് ആരെ?

ചെന്നൈ: ബംഗ്ലാദേശുമായി വ്യാഴാഴ്ച ആരംഭിക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനു മുന്നോടിയായി ഇന്ത്യന്‍ ടീം കഠിന പരിശീലനത്തിലാണ്. വ്യാഴാഴ്ചയാണ് ചെപ്പോക്കില്‍ ആദ്യ അങ്കത്തിനു തുടക്കമാവുന്നത്. മല്‍സരത്തിനു മുന്നോടിയായി കളിക്കാരുടെ ഫീല്‍ഡിങ് നിലവാരം വിലയിരുത്തുന്നതായി സംഘടിപ്പിച്ച ഫീല്‍ഡിങ് ഡ്രില്‍സിന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് ബിസിസിഐ. കളിക്കാര്‍ അവരുടെ ക്യാച്ചിങ് മിടുക്ക് മൂര്‍ച്ച കൂട്ടിയെടുക്കുന്നതും ചടുലമായ റിഫ്‌ളക്‌സുകളുമെല്ലാം ഈ വീഡിയോയില്‍ കാണാം.

ഫീല്‍ഡിങ് കോച്ച് ടി ദിലീപിന്റെ മേല്‍നോട്ടത്തിലായിരുന്നു താരങ്ങളുടെ കഠിന പരിശീലനം. താരങ്ങള്‍ രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞ് ഏറ്റുമുട്ടുകയും ചെയ്തതായി അദ്ദേഹം അറിയിച്ചു. നീണ്ട ഇടവേളയ്ക്കു ശേഷം റെഡ് ബോള്‍ ക്രിക്കറ്റിലേക്കുള്ള ഇന്ത്യയുടെ മടങ്ങിവരവ് കൂടിയാണ് ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര. ഈ വര്‍ഷം മാര്‍ച്ചിനു ശേഷം ഒരു ടെസ്റ്റില്‍പ്പോലും ഇന്ത്യന്‍ ടീം കളിച്ചിട്ടില്ല.

VIRAT KOHLI TRAINING

ജയിച്ചുകയറി കോലിയുടെ ടീം

ഫീല്‍ഡിങ് അഭ്യാസത്തിന്റെ ഭാഗമായി ഇന്ത്യന്‍ ടീം രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞ് മല്‍സരിച്ചതായും ഇതില്‍ വിരാട് കോലിക്കു കീഴിലുള്ള ടീമിനായിരുന്നു വിജയമെന്നും ഫീല്‍ഡിങ് കോച്ചായ ടി ദിലീപ് അറിയിച്ചു.

ഞങ്ങള്‍ ടീമിനെ രണ്ടു ഗ്രൂപ്പുകളായി തിരിക്കുകയായിരുന്നു. ക്യാച്ചുകള്‍ മാത്രം കുറച്ചു കൈവിടുകയും, പിഴവുകള്‍ കുറച്ചു വരുത്തുകയും ചെയ്ത ടീമിനെയാണ് വിജയികളായി തിരഞ്ഞെടുത്തത്. ഇന്നത്തെ മല്‍സരത്തില്‍ ജയിച്ചത് വിരാട് കോലിയുടെ ടീമാണെന്നും ദിലീപ് വ്യക്തമാക്കി. പക്ഷെ ആര്‍ക്കു കീഴിലുള്ള ടീമിനെയാണ് കോലിക്കു കീഴിലുള്ള ടീം തോല്‍പ്പിച്ചതെന്നു അദ്ദേഹം തുറന്നു പറഞ്ഞിട്ടില്ല.

ഈ ഫീല്‍ഡിങ് അഭ്യാസത്തിനു ശേഷം ഇന്ത്യന്‍ ടീമിനെ വീണ്ടും രണ്ടു ഗ്രൂപ്പുകളായി തിരിച്ചതായി ദിലീപ് വ്യക്തമാക്കി. ബൗളര്‍മാരും ഓള്‍റൗണ്ടര്‍മാരുമാണ് ഒരു ഗ്രൂപ്പിലുണ്ടായിരുന്നത്. അറ്റാക്കിങ് ഗ്രൗണ്ട് ഫീല്‍ഡിങിനൊപ്പം ഔട്ട്ഫീല്‍ഡിലെയും ഇന്‍ഫീല്‍ഡിലെയും ക്യാച്ചിങുമാണ് ഇതില്‍ നടത്തിയത്.

രണ്ടാമത്തെ ഗ്രൂപ്പില്‍ ടീമിലെ ബാറ്റര്‍മാരാണ് ഉണ്ടായിരുന്നത്. ഇവര്‍ സ്ലിപ്പ് ക്യാച്ചിങിനൊപ്പം ഷോര്‍ട്ട് ഫൈന്‍ ലെഗ്, സില്ലി പോയിന്റ് ഏരിയയിലെ ഫീല്‍ഡിങിലുമാണ് പരിശീലനത്തിലേര്‍പ്പെട്ടതെന്നും ടി ദിലീപ് വിശദമാക്കി.

ആദ്യ ടെസ്റ്റിനുള്ള ഇന്ത്യന്‍ സംഘത്തിലുള്ള ഏറെക്കുറെ എല്ലാവരും തന്നെ പരിശീലന സെഷനില്‍ പങ്കെടുത്തതായാണ് വിവരം. കെഎല്‍ രാഹുല്‍ ഔട്ട് ഫീല്‍ഡില്‍ ക്യാച്ചിങ് പരിശീലനം നടത്തുന്നതും ധ്രുവ് ജുറേല്‍ വിക്കറ്റ് കീപ്പിങില്‍ പരിശീലനം നടത്തുന്നതുമെല്ലാം വീഡിയോയില്‍ കാണാം.

INDIA TEAM PRACTICE

മികച്ച സെഷനെന്ന് ദിലീപ്

ഇന്ത്യന്‍ ടീമിന്റെ മുന്‍ കോച്ചായ രാഹുല്‍ ദ്രാവിഡിന്റെ പരിശീലക സംഘത്തിലുണ്ടായിരുന്ന വ്യക്തി കൂടിയാണ് ടി ദിലീപ്. പഴയ പരിശീലക സംഘത്തിലുള്ളവരില്‍ ഇപ്പോഴത്തെ കോച്ച് ഗൗതം ഗംഭീര്‍ നിലനിര്‍ത്തിയ ഒരേയൊരാളും ദിലീപ് തന്നെയാണ്. ആദ്യ ടെസ്റ്റിനു മുന്നോടിയായി ഇന്ത്യന്‍ ടീമിന്റെ ഫീല്‍ഡിങ് സെഷന്‍ വളരെ മികച്ച രീതിയിലാണ് പൂര്‍ത്തിയാക്കിയതെന്നു ദിലീപ് പറഞ്ഞു.

വളരെ മികച്ചൊരു പലിശീലന സെഷന്‍ തന്നെയായിരുന്നു ഇതെന്നു ഞാന്‍ പറയും. പ്രത്യേകിച്ചും ഇവിടുത്തെ കനത്ത ചൂടും സാഹചര്യങ്ങളും പരിഗണിക്കുമ്പോള്‍ ഞാന്‍ സംതൃപ്തനാണ്. ഈ തരത്തിലുള്ള കഠിനമായ സാഹചര്യങ്ങള്‍ ഞങ്ങള്‍ക്കു ശീലമായിരിക്കുകയാണ്. കാലാവസ്ഥയെയോ, സാഹചര്യങ്ങളെയോ പരിഗണിക്കാതെ വളരെ തീവ്രമായ പരിശീലനം തന്നെയാണ് താരങ്ങള്‍ ഇന്നു നടത്തിയെന്നത് വലിയ കാര്യമാണെന്നു ടി ദിലീപ് കൂട്ടിച്ചേര്‍ത്തു.

ചെന്നൈയിലെ ആദ്യ ടെസ്റ്റിനു ശേഷം ഇന്ത്യന്‍ ടീം അല്‍പ്പം ചൂട് കുറവുള്ള കാണ്‍പൂരിലേക്കാണ് പറക്കുക. ഈ മാസം 27 മുതല്‍ കാണ്‍പൂരിലെ ഗ്രീന്‍പാര്‍ക്ക് സ്റ്റേഡിയത്തിലാണ് രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് ആരംഭിക്കാനിരിക്കുന്നത്.

Story first published: Tuesday, September 17, 2024, 6:57 [IST]
Other articles published on Sep 17, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+