Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs BAN: ഒന്നാം ടെസ്റ്റില്‍ ഇന്ത്യ ജയം പ്രതീക്ഷിക്കേണ്ട!! ബംഗ്ലാദേശ് ഹാപ്പി, കാരണമുണ്ട്

ചെന്നൈ: ബംഗ്ലാദേശുമായുള്ള ഒന്നാം ക്രിക്കറ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ പ്രതീക്ഷിച്ചതു പോലെയൊരു തുടക്കമല്ല ഇന്ത്യക്കു ലഭിച്ചിരിക്കുന്നത്. ആദ്യദിനം ടീ ബ്രേക്കിനു പിരിയുമ്പോള്‍ ഇന്ത്യ ആറു വിക്കറ്റിനു 176 റണ്‍സെന്ന നിലയിലാണ്. മുന്‍നിര ബാറ്റര്‍മാരെയെല്ലാം ഇന്ത്യക്കു നഷ്ടമായിക്കഴിഞ്ഞു.

അവസാന അംഗീകൃത ജോടികളായ രവീന്ദ്ര ജഡേജയും ആര്‍ അശ്വിനുമാണ് ഇപ്പോള്‍ ക്രീസിലുള്ളത്. യശസ്വി ജയ്‌സ്വാള്‍ (56), നായകന്‍ രോഹിത് ശര്‍മ (6), ശുഭ്മന്‍ ഗില്‍ (0), വിരാട് കോലി (6), റിഷഭ് പന്ത് (39), കെഎല്‍ രാഹുല്‍ (16) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്കു നഷ്ടമായത്.

250 പ്ലസ് റണ്‍സെങ്കിലും കുറിക്കാനായില്ലെങ്കില്‍ ഇന്ത്യക്കു കാര്യങ്ങള്‍ കടുപ്പമാവും. ഈ ടെസ്റ്റില്‍ ഇന്ത്യ ജയിക്കാന്‍ സാധിച്ചേക്കില്ലെന്നാണ് ചരിത്രം പറയുന്നത്. മല്‍സരം സമനിലയില്‍ കലാശിക്കാനാണ് കൂടുതല്‍ സാധ്യതയുള്ളത്. ഇതിനൊരു കാരണം കൂടിയുണ്ട്. അതു എന്താണെന്നു നോക്കാം.

INDIA TESTTEAM

ഇന്ത്യയെ ഭയപ്പെടുത്തുന്നത് ഈ കാര്യം

ചെന്നൈ ടെസ്റ്റില്‍ ഇന്ത്യക്കു ടോസ് നഷ്ടമായിരുന്നു. ബംഗ്ലാദേശ് ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്‍റോയാണ് ടോസ് ജയിച്ചത്. അദ്ദേഹം ബൗളിങും തിരഞ്ഞെടുക്കുകയായിരുന്നു. ഈ ടോസ് നഷ്ടം തന്നെയാണ് ഇപ്പോള്‍ ഇന്ത്യയെ കുഴപ്പത്തിലാക്കിയിരിക്കുന്നത്. ടെസ്റ്റില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ടപ്പോഴെല്ലാം ഇന്ത്യ പതറിയിട്ടുണ്ടെന്നു ചരിത്രം പറയുന്നു.

നാട്ടിലെ അവസാനത്തെ എട്ടു ടെസ്റ്റുകള്‍ നോക്കുകയാണെങ്കില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിന് അയക്കപ്പെട്ട മല്‍സരങ്ങളില്‍ വെറും രണ്ടെണ്ണത്തില്‍ മാത്രമേ ഇന്ത്യക്കു വിജയിക്കാനായിട്ടുള്ളൂവെന്നു കാണാം. ശേഷിച്ച ആറു ടെസ്റ്റുകളും സമനിലയില്‍ കലാശിക്കുകയായിരുന്നു. ഇതാണ് ചെന്നൈ ടെസ്റ്റില്‍ ഇന്ത്യയുടെ ആശങ്കയ്ക്കു പ്രധാന കാരണം.

ഇന്ത്യയില്‍ ഇതുവരെ നടന്നിട്ടുള്ള ടെസ്റ്റുകളില്‍ 141 തവണയാണ് എതിര്‍ ടീമുകള്‍ ടോസ് ജയിച്ചിട്ടുള്ളത്. പക്ഷെ ഇതില്‍ വെറും ഒന്‍പതെണ്ണത്തില്‍ മാത്രമേ (ചെന്നൈ ടെസ്റ്റുള്‍പ്പെടെ) എതിര്‍ ടീം ഇന്ത്യയോടു ആദ്യം ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുള്ളൂ. 1969ലാണ് ആദ്യമായി ഒരു ടീം ടോസിനു ശേഷം ഇന്ത്യയില്‍ ബൗളിങ് തിരഞ്ഞെടുത്തത്. ഓസ്‌ട്രേലിയയായിരുന്നു ഈ ടീം. കൊല്‍ക്കത്തയില്‍ നടന്ന ടെസ്റ്റില്‍ ഇന്ത്യ ജയിക്കുകയും ചെയ്തു.

1978ല്‍ മുംബൈയില്‍ നടന്ന ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസ് ടോസിനു ശേഷം ഇന്ത്യയെ ബാറ്റിങിനു അയച്ചു. ഈ മല്‍സരം സമനിലയില്‍ കലാശിക്കുകയും ചെയ്തു. 1982ല്‍ ചെന്നൈ ടെസ്റ്റില്‍ ഇംഗ്ലണ്ടും 1987ല്‍ കൊല്‍ക്കത്ത ടെസ്റ്റില്‍ പാകിസ്താനും 1997ല്‍ മുംബൈ ടെസ്റ്റില്‍ ശ്രീലങ്കയും ടോസിനു ശേഷം ബൗളിങ് തിരഞ്ഞെടുത്തു. ഈ ടെസ്റ്റുകളെല്ലാം സമനിലയിലും അവസാനിച്ചു.

ROHIT SHARMA-SHANTO

1999ല്‍ മൊഹാലി ടെസ്റ്റില്‍ ന്യൂസിലാന്‍ഡ് ടോസിനു ശേഷം ഇന്ത്യയോടു ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. ഈ ടെസ്റ്റും സമനിലയിലാണ് പിരിഞ്ഞത്. 2001ല്‍ മുംബൈയില്‍ നടന്ന ടെസ്റ്റില്‍ ടോസിനു ശേഷം ഓസ്‌ട്രേലിയ ബൗളിങ് തിരഞ്ഞെടുത്തിരുന്നു. പക്ഷെ ഈ ടെസ്റ്റില്‍ ഇന്ത്യ ജയിച്ചുകയറി. 2017ലാണ് ഇവിടെ അവസാനമായി ടെസ്റ്റില്‍ ടോസിനു ശേഷം ഇന്ത്യയെ ഒരു ടീം ബാറ്റിങിനു അയച്ചത്. ശ്രീലങ്കയായിരുന്നു അന്നു എതിരാളികള്‍. ഈ ടെസ്റ്റ് സമനിലയിലും കലാശിക്കുകയായിരുന്നു.

ചെന്നൈ ടെസ്റ്റിലെ ഇന്ത്യന്‍ 11

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ശുഭ്മന്‍ ഗില്‍, വിരാട് കോലി, കെഎല്‍ രാഹുല്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, ആകാശ് ദീപ്, മുഹമ്മദ് സിറാജ്.

Story first published: Thursday, September 19, 2024, 14:52 [IST]
Other articles published on Sep 19, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+