For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: ഡബിളടിച്ച് ഇഷാന്‍, മിന്നിച്ച് ബൗളര്‍മാരും- ഇന്ത്യ നാണംകെട്ടില്ല, തൂത്തുവാരല്‍ ഒഴിവാക്കി

227 റണ്‍സിനാണ് ഇന്ത്യയുടെ വിജയം

ishan doiuble

ചിറ്റഗോങ്: ബംഗ്ലാദേശുമായുള്ള ഏകദിന പരമ്പരയില്‍ തൂത്തുവാരലെന്ന നാണക്കേട് ഒഴിവാക്കി ടീം ഇന്ത്യ. ഇഷാന്‍ കിഷന്റെ ഡബിള്‍ സെഞ്ച്വറിയും വിരാട് കോലിയുടെ സെഞ്ച്വറിയും വിജയത്തിനു അടിത്തറ പാകിയപ്പോള്‍ 227 റണ്‍സിന്റെ വമ്പന്‍ വിജയമാണ് ഇന്ത്യ ആഘോഷിച്ചത്. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പര 1-2നു ബംഗ്ലാദേശ് സ്വന്തമാക്കുകയും ചെയ്തിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 409 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയപ്പോള്‍ തന്നെ വിജയമുറപ്പിച്ചിരുന്നു.

മറുപടിയില്‍ മികച്ച ബൗളിങിലൂടെ ബംഗ്ലാദേശിനെ 34 ഓവറില്‍ 182 റണ്‍സിനു ഇന്ത്യ എറിഞ്ഞിട്ടു. 43 റണ്‍സെടുത്ത ഷാക്വിബുല്‍ ഹസനാണ് ടോപ്‌സ്‌കോറര്‍. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ആതിഥേയരുടെ ഹീറോയായ മെഹ്ദി ഹസന്‍ മിറാസ് മൂന്നു റണ്‍സ് മാത്രമെടുത്ത് മടങ്ങി. ഇന്ത്യക്കായി ശര്‍ദ്ദുല്‍ ടാക്കൂര്‍ മൂന്നു വിക്കറ്റുകളെടുത്തു. അക്ഷര്‍ പട്ടേലിനും ഉമ്രാന്‍ മാലിക്കിനും രണ്ടു വിക്കറ്റുകള്‍ വീതവും ലഭിച്ചു.

ഇഷാന്‍ ഷോ

നേരത്തേ ഇഷാന്‍ കിഷന്റെ (210) ഇടിവെട്ട് ഡബിള്‍ സെഞ്ച്വറിയുടെയും വിരാട് കോലിയുടെ (113) സെഞ്ച്വറിയുടെയും മികവില്‍ ഇന്ത്യ എട്ടു വിക്കറ്റിനു 409 റണ്‍സെന്ന വലിയ സ്‌കോര്‍ പടുത്തുയര്‍ത്തുകയായിരുന്നു. ഏകദിന കരിയറിലെ കന്നി സെഞ്ച്വറി തന്നെ ഇഷാന്‍ ഡബിള്‍ സെഞ്ച്വറിയിലെത്തിക്കുകയായിരുന്നു. വെറും 131 ബോളുകളിലാണ് താരം 210 റണ്‍സ് വാരിക്കൂട്ടിയത്. 24 ബൗണ്ടറികളും 10 സിക്‌സറും ഇതിലുള്‍പ്പെട്ടും. വിരാട് കോലി (113) സെഞ്ച്വറിയുമായി ഇഷാന് മികച്ച പിന്തുണയേകി. 2019നു ശേഷം ഏകദിനത്തില്‍ അദദേഹത്തിന്റെ ആദ്യ സെഞ്ച്വറിയാണിത്. കൂടാതെ 71 അന്താരാഷ്ട്ര സെഞ്ച്വറികളെന്ന മുന്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിങിനെ പിന്തള്ളി കോലി സച്ചിന്‍ ടെണ്ടുല്‍ക്കു പിറകില്‍ രണ്ടാമതുമെത്തി.

kohli

മോശം തുടക്കം

ടോസിനു ശേഷം ബാറ്റിങിന് ഇറങ്ങിയ ഇന്ത്യയുടെ തുടക്കം പാളിയിരുന്നു. പതിവുപോലെ ശിഖര്‍ ധവാന്‍ (3) ഈ മല്‍സരത്തിലും പെട്ടെന്നു മടങ്ങി. തുടര്‍ന്നായിരുന്നു കോലി- ഇഷാന്‍ മാരത്തണ്‍ കൂട്ടുകെട്ട്. രണ്ടാം വിക്കറ്റില്‍ ഈ ജോടി വാരിക്കൂട്ടിയത്. 290 റണ്‍സ് ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ നേടി. ടീം സ്‌കോര്‍ 305ല്‍ വച്ചായിരുന്നു ജോടി വേര്‍പിരിഞ്ഞത്. പിന്നീട് വാഷിങ്ടണ്‍ സുന്ദര്‍ (37), അക്ഷര്‍ പട്ടേല്‍ (20) എന്നിവര്‍ ഇന്ത്യയെ 400 കടത്തുകയായിരുന്നു.

ishan kohli

ബംഗ്ലാദേശ് ബൗളിങ്

ബംഗ്ലാദശിനായി ടസ്‌കിന്‍ അഹമ്മദ്, എബാദതത്ത് ഹുസൈന്‍, ഷാക്വിബുല്‍ ഹസന്‍ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു. ടോസ് ലഭിച്ച ബംഗ്ലാ നായകന്‍ ലിറ്റണ്‍ ദാസ് ഇന്ത്യയോടു ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. രണ്ടാം ഏകദിനത്തിലെ ടീമില്‍ രണ്ടു മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങിയത്. പരിക്കേറ്റ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു പകരം ഇഷാന്‍ കിഷനും ദീപക് ചാഹര്‍ക്കു പകരം കുല്‍ദീപ് യാദവും കളിക്കുകയായിരുന്നു.

ആദ്യ രണ്ടു കളിയും കൈവിട്ടു

നേരത്തേ നടന്ന പരമ്പരയില ആദ്യ ഏകദിനത്തില്‍ ഒരു വിക്കറ്റിന്റെ പരാജയമായിരുന്നു ഇന്ത്യക്കു നേരിട്ടത്. ജയിക്കേണ്ടിയിരുന്ന മല്‍സരം ഇന്ത്യ കൈവിടുകയായിരുന്നു. അവസാന വിക്കറ്റില്‍ അപരാജിത ഫിഫ്റ്റി പ്ലസ് കൂട്ടകെട്ടുമായി ബംഗ്ലാദേശ് ഇന്ത്യയെ ഞെട്ടിക്കുകയായിരുന്നു. രണ്ടാം ഏകദിനത്തില്‍ റണ്‍ചേസില്‍ അഞ്ചു റണ്‍സിനു ഇന്ത്യ പൊരുതിവീഴുകയായിരുന്നു.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- ശിഖര്‍ ധവാന്‍, കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), വിരാട് കോലി, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, വാഷിംഗ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, ഷര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്ക്.

ബംഗ്ലാദേശ്- ലിറ്റണ്‍ ദാസ് (ക്യാപ്റ്റന്‍), അനാമുല്‍ ഹഖ്, യാസിര്‍ അലി, ഷാക്വിബുല്‍ ഹസന്‍, മുഷ്ഫിഖുര്‍ റഹീം (വിക്കറ്റ് കീപ്പര്‍) മഹമ്മുദുള്ള, അഫീഫ് ഹൊസൈന്‍, മെഹ്ദി ഹസന്‍ മിറാസ്, എബാദത്ത് ഹുസൈന്‍, മുസ്തഫിസുര്‍ റഹ്മാന്‍, ടസ്‌കിന്‍ അഹമ്മദ്.

Story first published: Saturday, December 10, 2022, 7:20 [IST]
Other articles published on Dec 10, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+