For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: ഇന്ത്യ ജയിക്കില്ല!! ടെസ്റ്റ് പരമ്പര ബംഗ്ലാദേശ് ടീം നേടും? ഇതാ കാരണങ്ങള്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീം വലിയൊരു ബ്രേക്കിനു ശേഷം വീണ്ടും പോരാട്ടച്ചൂടിലേക്കു കടക്കുകയാണ്. ഒരു മാസത്തിലേറെ നീണ്ടുനിന്ന ഇടവേളയ്ക്കു ശേഷമാണ് ടീം ഇന്ത്യ ഈയാഴ്ച വീണ്ടും ക്രീസിലിറങ്ങുന്നത്. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രണ്ടു ടെസ്റ്റുകളുടെ പരമ്പരയ്ക്കു വ്യാഴാഴ്ച ചെന്നൈയിലെ ചെപ്പോക്കില്‍ തുടക്കമാവും. ഇതിനായുള്ള അവസാനവട്ട പടയൊരുക്കത്തിലാണ് ഇരുടീമുകളും.

രോഹിത് ശര്‍മയ്ക്കു കീഴില്‍ ശക്തമായ ടീമുമായിട്ടാണ് ആദ്യ അങ്കത്തിനു ഇന്ത്യയിറങ്ങുക. വിരാട് കോലി, കെഎല്‍ രാഹുല്‍, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ തുടങ്ങി മുന്‍നിര കളിക്കാരെല്ലാം ഇന്ത്യന്‍ സംഘത്തിലുണ്ട്. താരസമ്പത്ത് പരിഗണിക്കുമ്പോള്‍ കടലാസില്‍ ഇന്ത്യയാണ് ഫേവറിറ്റുകളെങ്കിലും ബംഗ്ലാദേശിനെ എഴുതിത്തള്ളാന്‍ സാധിക്കില്ല.

കാരണം പാകിസ്താനുമായുള്ള ടെസ്റ്റ് പരമ്പര തൂത്തുവാരിയാണ് അവര്‍ എത്തിയിരിക്കുന്നത്. പാകിസ്താനു പിന്നാലെ ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയും സ്വന്തമാക്കി ബംഗ്ലാദേശ് ടീം പുതുചരിത്രം കുറിച്ചാല്‍ അദ്ഭുതപ്പെടാനില്ല. ഇതിനുള്ള പ്രധാനപ്പെട്ട കാരണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

ROHIT SHARMA- GAUTAM GAMBHIR- AGARKAR

വലിയ ആത്മവിശ്വാസത്തില്‍ ബംഗ്ലാ ടീം

വാനോളം ആത്മവിശ്വാസത്തിലാണ് യുവ ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോയ്ക്കു കീഴില്‍ ബംഗ്ലാദേശ് ടീം ഇന്ത്യന്‍ മണ്ണിലെത്തിയത്. പാകിസ്താനെ അവരുടെ നാട്ടില്‍ വച്ച് ടെസ്റ്റ് പരമ്പരയില്‍ തൂത്തുവാരാനായത് അവര്‍ക്കു നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. ചരിത്രത്തിലാദ്യമാണ് പാക് ടീമിനെതിരേ അവരുടെ നാട്ടില്‍ ബംഗ്ലാദേശ് ടീം ടെസ്റ്റ് പരമ്പര ജയിച്ചത്.

പാകിസ്താനിലേതിനു സമാനമായ സാഹചര്യങ്ങള്‍ തന്നെയാണ് ഇന്ത്യയിലുമുള്ളത്. അതുകൊണ്ടു തന്നെ ഇവിടെയും അത്തരമൊരു അദ്ഭുതം ആവര്‍ത്തിക്കുകയെന്നത് ബംഗ്ലാ കടുവകളെ സംബന്ധിച്ച് അസാധ്യമായ കാര്യമല്ല. ശക്തമായ ബാറ്റിങ് ലൈനപ്പിനൊപ്പം മികച്ച ബൗളര്‍മാരുടെ സാന്നിധ്യവും ബംഗ്ലാദേശ് ടീമിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു.

പ്രധാന താരങ്ങളുടെ ഫോം

ബംഗ്ലാദേശിനു ഈ ടെസ്റ്റ് പരമ്പരയില്‍ മുതല്‍ക്കൂട്ടാവുന്ന രണ്ടാമത്തെ കാര്യം പ്രധാനപ്പെട്ട താരങ്ങളുടെ മികച്ച ഫോമാണ്. പാകിസ്താനുമായുള്ള ടെസ്റ്റ് പരമ്പരയില്‍ ബംഗ്ലാദേശ് ജയിക്കാന്‍ കാരണം ഏതെങ്കിലും ഒന്നോ, രണ്ടോ കളിക്കാരല്ല. ടീമിലെ പ്രധാനപ്പെട്ട താരങ്ങളെല്ലാം ക്ലിക്കായതാണ് അവര്‍ക്കു തുണയായത്. മുഷ്ഫിഖുര്‍ റഹീ, ലിറ്റണ്‍ ദാസ്, ഷാക്വിബുല്‍ ഹസന്‍ തുടങ്ങിയ സീനിയര്‍ കളിക്കാര്‍ക്കൊപ്പം ഷദ്മാന്‍ ഇസ്ലാം, മെഹ്ദി ഹസന്‍ മിറാസ് എന്നിവരും ബംഗ്ലേദശിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.

ഇവരില്‍ വെറ്ററന്‍ താരമായ മുഷ്ഫിഖുറായിരുന്നു പരമ്പരയില്‍ ടീമിന്റെ ടോപ്‌സ്‌കോറര്‍. മൂന്നിങ്‌സുകളില്‍ നിന്നും 216 റണ്‍സ് അദ്ദേഹം നേടി. ലിസ്റ്റില്‍ രണ്ടാമത്തെയാള്‍ രണ്ടിന്നിങ്‌സില്‍ 194 റണ്‍സ് നേടിയ ലിറ്റനാണ്. മെഹ്ദി ഹസന്‍, ഷദ്മാന്‍ എന്നിവരും തിളങ്ങി.

അതായത് അവരുടെ ആറു ബാറ്റര്‍മാരില്‍ നാലു പേരും ഫോമിലാണെന്നാണ് ഇതു കാണിക്കുന്നത്. ബൗളിങില്‍ മെഹ്ദി ഹസന്‍ 10 വിക്കറ്റുകളുമായി ടീമിന്റെ വിക്കറ്റ് വേട്ടക്കാരനായി മാറി. ഹസന്‍ മഹമ്മൂദ് എട്ടും നാഹിദ് റാണ ആറും വിക്കറ്റുകള്‍ വീഴ്ത്തി.

SHANTO

റെഡ് ബോള്‍ മല്‍സരങ്ങളുടെ അഭാവം

ഇന്ത്യന്‍ ടീം അവസാനമായി ടെസ്റ്റ് ക്രിക്കറ്റില്‍ കളിച്ചത് ഈ വര്‍ഷം മാര്‍ച്ചിലാണ്. അതിനു ശേഷം ആറു മാസത്തോളമായി ഒരു ടെസ്റ്റില്‍ പോലും ഇന്ത്യന്‍ താരങ്ങള്‍ കളിച്ചിട്ടില്ലെന്നതു ബംഗ്ലാദേശിനെതിരേ തിരിച്ചടിയാവും. ശ്രീലങ്കയില്‍ വൈറ്റ് ബോള്‍ പരമ്പരയിലാണ് ഇന്ത്യന്‍ താരങ്ങള്‍ അവസാനം കളിച്ചത്.

അതിനു ശേഷമുള്ള ബ്രേക്കില്‍ കെഎല്‍ രാഹുല്‍, യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, സര്‍ഫറാസ് ഖാന്‍, റിഷഭ് പന്ത്, അക്ഷര്‍ പട്ടേല്‍, ആകാശ് ദീപ്, ധ്രുവ് ജുറേല്‍, യഷ് ദയാല്‍ തുടങ്ങിയ ചില താരങ്ങള്‍ ദുലീപ് ട്രോഫി റെഡ് ബോള്‍ ടൂര്‍ണമെന്റില്‍ ഒരു മല്‍സരം കളിച്ചിരുന്നു.

പക്ഷെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുംറ, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിരൊന്നും ദീര്‍ഘകാലമായി ഈ ഫോര്‍മാറ്റില്‍ കളിച്ചിട്ടില്ല. ഇതു ബംഗ്ലാദേശിനെതിരേ ഇവരുടെ പ്രകടനത്തെയും മോശമായി ബാധിച്ചേക്കും.

Story first published: Monday, September 16, 2024, 17:13 [IST]
Other articles published on Sep 16, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+