Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs BAN: ഇന്ത്യ മികച്ച ടീം, പക്ഷെ ഫേവറിറ്റുകളല്ല!! ജയിക്കാന്‍ ബംഗ്ലാദേശിനറിയാം, 'ഭീഷണി'

ഇന്ത്യക്കെതിരേയുള്ള ടെസ്റ്റ് പരമ്പര എങ്ങനെ വിജയിക്കണമെന്നു തങ്ങള്‍ക്കറിയാമെന്നു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ബംഗ്ലാദേശിന്റെ പുതിയ പേസ് സെന്‍സേഷന്‍ നാഹിദ് റാണ. തുടര്‍ച്ചയായി 150 കിമിക്കു മുകളില്‍ വേഗതയില്‍ ബൗള്‍ ചെയ്യാനുള്ള മിടുക്കാണ് 21 കാരനായ പേസറെ ബൗളിങിലെ തുറുപ്പുചീട്ടാക്കി മാറ്റുന്നത്. നല്ല തയ്യാറെടുപ്പോടെ, തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഇന്ത്യയിലേക്കു തങ്ങള്‍ വരുന്നതെന്നു റാണ പറയുന്നു.

19നു മുതല്‍ ചെന്നൈയിലെ ചെപ്പോക്കിലാണ് ആദ്യ ടെസ്റ്റ് ആരംഭിക്കാനിരിക്കുന്നത്. രോഹിത് ശര്‍മയ്ക്കു കീഴില്‍ ഒന്നാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ രണ്ടു ദിവസം മുമ്പ് പ്രഖ്യാപിച്ചു കഴിഞ്ഞു. വിശ്രമം അനുവദിക്കപ്പെടുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്ന സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ ആദ്യ ടെസ്റ്റില്‍ ടീമിലേക്കു ഇന്ത്യ തിരിച്ചുവിളിച്ചിട്ടുണ്ട്.

NAHID RANA

ഇന്ത്യ ഫേവറിറ്റുകളല്ല

ബംഗ്ലാദേശുമായുള്ള രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യയാണ് ഫേവറിറ്റുകളെങ്കിലും ഇതിനോടു യോജിക്കാന്‍ നാഹിദ് അലി തയ്യാറല്ല. നന്നായി കളിച്ചാല്‍ ബംഗ്ലാദേശ് ടീമിനു ഇന്ത്യയെ വീഴ്ത്തി പരമ്പരയും നേടാന്‍ സാധിക്കുമെന്നു അദ്ദേഹം മുന്നറിയിപ്പും നല്‍കിയിരിക്കുകയാണ്.

ഇന്ത്യക്കെതിരേയുള്ള പരമ്പരയ്ക്കായി ഞങ്ങള്‍ വളരെ നല്ല തയ്യാറെടുപ്പാണ് നടത്തിയിട്ടുള്ളത്. ഞങ്ങള്‍ പരിശീലനം തുടങ്ങിക്കഴിഞ്ഞു. എത്ര നന്നായി ഞങ്ങള്‍ തയ്യാറെടുക്കുന്നുവോ, അത്രയും നന്നായി കളിക്കളത്തില്‍ ടീമിനു തന്ത്രങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കും.

ഇന്ത്യ മികച്ച ടീമാണ്. പക്ഷെ മികച്ച ക്രിക്കറ്റ് കളിക്കുന്ന ടീമാണ് ജയിക്കുക. ഞങ്ങള്‍ അവിടെ പോവുമ്പോള്‍ നമുക്കു കാണാമെന്നും ബംഗ്ലാദേശ് ക്രിക്കറ്റിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ റാണ പറഞ്ഞു.

ഏറ്റവും മികച്ച പ്രകടനത്തിനു ശ്രമിക്കും

ഈ വര്‍ഷം മാര്‍ച്ചില്‍ ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലൂടെയാണ് നാഹിദ് അലിയുടെ അരങ്ങേറ്റം. ഈ പരമ്പരയില്‍ തുടര്‍ച്ചയായി 150 കിമി വേഗതയില്‍ ബൗള്‍ ചെയ്തതോടെയാണ് താരം വാര്‍ത്തകളില്‍ നിറയുന്നത്. പാകിസ്താനെതിരേ സമാപിച്ച രണ്ടു ടെസ്റ്റുകളുടെ പരമ്പരയിലും തീപ്പൊരി ബൗളിങാണ് റാണ കാഴ്ചവച്ചത്.

അവസാന ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ നാലു വിക്കറ്റുകള്‍ പിഴുത അദ്ദേഹം പാക് ടീമിനെ തകര്‍ക്കുന്നതില്‍ നിര്‍ണായക പങ്കും വഹിച്ചിരുന്നു. ടെസ്റ്റ് പരമ്പര 2-0നു തൂത്തവാരി ചരിത്രം കുറിച്ചാണ് ബംഗ്ലാദേശ് ടീം പാക് മണ്ണില്‍ നിന്നും മടങ്ങിയത്.

NAHID RANA

ഇന്ത്യക്കെതിരേ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കാന്‍ ശ്രമിക്കുമെന്നു നാഹിദ് റാണ വ്യക്തമാക്കി. ബൗളിങിലെ വേഗതയെന്നത് നിങ്ങള്‍ക്കു എല്ലായ്‌പ്പോഴും പ്രവചിക്കാന്‍ സാധിക്കുന്ന കാര്യമല്ല. അതു താളത്തിനെ വളരെയധികം ആശ്രയിച്ചിരിക്കും. ചില സമയങ്ങളില്‍ ഇതു ക്ലിക്കാവുകയും ആ വേഗതയില്‍ (150 കിമി പ്ലസ്) നിങ്ങള്‍ക്കു ബൗള്‍ ചെയ്യാന്‍ സാധിക്കുകയും ചെയ്യും.

ഞാനൊരിക്കലും 152 കിമി വേഗതയിലോ, അതിനു മുകളിലോ ബൗള്‍ ചെയ്യാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന താരമല്ല. ടീമിന്റെ പ്ലാന്‍ കളിക്കളത്തില്‍ നടപ്പാക്കുന്നതിനെക്കുറിച്ചാണ് ഞാന്‍ ശ്രദ്ധിക്കാറുള്ളത്. എന്റെ നേട്ടത്തില്‍ ഗ്രാമത്തിലുള്ള സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം വളരെയധികം സന്തോഷത്തിലുമാണെന്നും റാണ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇന്ത്യക്കെതിരേയുള്ള ടെസ്റ്റ് റെക്കോര്‍ഡ് ബംഗ്ലാദേശ് ടീമിനു വലിയ പ്രതീക്ഷ നല്‍കുന്നതല്ല. ഇന്ത്യക്കെതിരേ ഇതുരെ 13 ടെസ്റ്റുകളിലാണ് അവര്‍ ഏറ്റുമുട്ടിയത്. ഇതില്‍ 11ലും തോല്‍വിയായിരുന്നം ഫലം. രണ്ടു ടെസ്റ്റുകള്‍ സമനിലയില്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞുവെന്നതാണ് അവര്‍ക്കു ആശ്വസിക്കാന്‍ വക നല്‍കുന്ന ഏക കാര്യം.

Story first published: Tuesday, September 10, 2024, 16:08 [IST]
Other articles published on Sep 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+