Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs BAN: രാഹുലടക്കം പുറത്ത്? 2 വമ്പന്‍ മാറ്റം വരും, രണ്ടാമങ്കത്തില്‍ ഇന്ത്യക്കു ഈ 11

കാണ്‍പൂര്‍: ബംഗ്ലാദേശുമായുള്ള രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. ചെന്നൈയിലെ ആദ്യ ടെസ്റ്റില്‍ വമ്പന്‍ വിജയം കൊയ്ത അതേ ടീമിനെ തന്നെയാണ് രണ്ടാമങ്കത്തിലും ഇന്ത്യ നിലനിര്‍ത്തിയിരിക്കുന്നത്. വെള്ളിയാഴ്ച മുതല്‍ കാണ്‍പൂരിലാണ് അവസാന ടെസ്റ്റ് ആരംഭിക്കുന്നത്. ഈ ടെസ്റ്റും ജയിച്ച് പരമ്പര തൂത്തുവാരുകയാണ് ഇനി രോഹിത് ശര്‍മയുടെയും സംഘത്തിന്റെയും ലക്ഷ്യം. അതിനു സാധിച്ചാല്‍ ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിനു ഒരുപടി കൂടി അടുക്കാനും ഇന്ത്യക്കു സാധിക്കും.

280 റണ്‍സിനാണ് ചെന്നൈ ടെസ്റ്റില്‍ ബംഗ്ലാദേശിനെ ഇന്ത്യ വാരിക്കളഞ്ഞത്. ബാറ്റിങിലും ബൗളിങിലും ഒരുപോലെ ആധിപത്യം പുലര്‍ത്തിയാണ് തികച്ചും ഏകപക്ഷീയമായ ജയം ടീം ഇന്ത്യ സ്വന്തമാക്കിയത്. ചെന്നൈയിലെ പിച്ച് പേസും ബൗണ്‍സുമുള്ളതായിരുന്നെങ്കില്‍ കുറേക്കൂടി സ്ലോ വിക്കറ്റായിരിക്കും കാണ്‍പൂരിലേത്. രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍ എങ്ങനെയാവുമെന്നു നോക്കാം.

KL RAHUL

രണ്ടു മാറ്റങ്ങള്‍ വരുത്തും?

കാണ്‍പൂരിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പ്ലെയിങ് ഇലവനില്‍ ഇന്ത്യ രണ്ടു മാറ്റങ്ങള്‍ വരുത്താനിടയുണ്ട്. ചെന്നൈ ടെസ്റ്റില്‍ ഇലവന്റെ ഭാഗമായിരുന്ന രണ്ടു പേര്‍ക്കു ഇതോടെ പുറത്തു പോവേണ്ടതായി വരികയും ചെയ്യും. ബാറ്റിങ് ലൈനപ്പിലാണ് ഒരു മാറ്റം വരാന്‍ സാധ്യതയെങ്കില്‍ മറ്റൊരു മാറ്റം ബൗളിങ് നിരയിലായിരിക്കും.

ആദ്യ ടെസ്റ്റില്‍ ബാറ്റിങില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ സാധിക്കാതെ പോയ സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുലിനാവും അടുത്ത ടെസ്റ്റില്‍ സ്ഥാനം നഷ്ടമായേക്കുക. പകരം യുവതാരം സര്‍ഫറാസ് ഖാന്‍ ഇലവനിലേക്കു വന്നേക്കുകയും ചെയ്യും. ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരായ കടുപ്പമേറിയ ടെസ്റ്റ് പരമ്പരകള്‍ വരാനിരിക്കവെ സര്‍ഫറാസിനെ പരീക്ഷിക്കാന്‍ ഇന്ത്യക്കു ലഭിക്കുന്ന അവസാന അവസരമായിരിക്കും കാണ്‍പൂര്‍ ടെസ്റ്റ്.

ഈ ടെസ്റ്റില്‍ സര്‍ഫറാസ് മികച്ച ഇന്നിങ്‌സുകള്‍ കളിക്കുകയാണെങ്കില്‍ രാഹുല്‍ കുഴപ്പത്തിലാവുകയും ചെയ്യും. വരാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഫസ്റ്റ് ചോയ്‌സ് രാഹുല്‍ തന്നെയായിരിക്കും. പക്ഷെ അദ്ദേഹത്തിന്റെ സ്ഥാനത്തിനു വെല്ലുവിളി സൃഷ്ടിക്കാന്‍ സര്‍ഫറാസിനു കഴിഞ്ഞേക്കും. യുവ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേലും യഷ് ദയാലും രണ്ടാം ടെസ്റ്റിലും ഇന്ത്യന്‍ സംഘത്തിലുണ്ടെങ്കിലും പ്ലെയിങ് ഇലവനില്‍ അവസരം പ്രതീക്ഷിക്കേണ്ട.

ചെന്നൈ ടെസ്റ്റിലെ ഇലവനില്‍ ഇന്ത്യ വരുത്താനിടയുള്ള രണ്ടാമത്തെ മാറ്റം സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു വിശ്രമം നല്‍കിയേക്കുമെന്നതാണ്. എട്ടു ടെസ്റ്റുകളാണ് ഇന്ത്യന്‍ ടീം വരും മാസങ്ങളില്‍ കളിക്കാനിരിക്കുന്നത്. ഇവയില്‍ ടീമിന്റെ നിര്‍ണായക താരങ്ങളിലൊരാളാണ് ബുംറ. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ഫിറ്റ്‌നസ് ഇന്ത്യക്കു ഏറെ പ്രധാനവുമാണ്. തുടര്‍ച്ചയായി കളിക്കണ്ടി വന്നാല്‍ അതു ബുംറയ്ക്കു പരിക്കേല്‍ക്കാനും ഫിറ്റ്‌നസിനെ ബാധിക്കാനും സാധ്യതയുണ്ട്.

JASPRIT BUMRAH

ഈ കാരണത്താല്‍ കാണ്‍പൂര്‍ ടെസ്റ്റില്‍ അദ്ദേഹത്തിനു വിശ്രമം നല്‍കാനായിരിക്കും ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ പ്ലാന്‍. ബുംറയ്ക്കു പകരം ഒരു അധിക സ്പിന്നറായി കുല്‍ദീപ് യാദവിനെയാണ് പ്ലെയിങ് ഇലവനിലേക്കു ഇന്ത്യ കൊണ്ടുവന്നേക്കുക. കാണ്‍പൂരിലെ പിച്ച് സ്ലോ ബൗളര്‍മാരെ അകമിഞ്ഞു തുണയ്ക്കുമെന്നതിനാല്‍ കുല്‍ദീപിന്റെ സാന്നിധ്യം ടീമിനു ഗുണം ചെയ്യും. രാഹുലിനു പകരം സര്‍ഫറാസും ബുംറയ്ക്കു പകരം കുല്‍ദീപും വരുന്നതൊഴിച്ചാല്‍ അടുത്ത ടെസ്റ്റിലെ ഇലവനില്‍ മറ്റു അഴിച്ചുപണികളൊന്നും ഇന്ത്യ നടത്താന്‍ സാധ്യതയില്ല.

ഇന്ത്യന്‍ സാധ്യതാ പ്ലെയിങ് 11

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, വിരാട് കോലി, സര്‍ഫറാസ് ഖാന്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, ആകാശ് ദീപ്, മുഹമ്മദ് സിറാജ്.

Story first published: Sunday, September 22, 2024, 15:16 [IST]
Other articles published on Sep 22, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+