Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs BAN: സൂപ്പര്‍ താരമടക്കം പുറത്തേക്ക്!! അവസാന കളിയില്‍ 3 മാറ്റം? ഇന്ത്യന്‍ സാധ്യതാ 11

ഹൈദരാബാദ്: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ടി20 പരമ്പര ക്ലൈമാക്‌സിലേക്കു അടുക്കുകയാണ്. അപ്രസക്തമായ മൂന്നാമത്തെയും അവസാനത്തെയും അങ്കം ശനിയാഴ്ച രാത്രി ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുകയാണ്. പരമ്പരയില്‍ ഇന്ത്യ 2-0ന്റെ അപരാജിത ലീഡ് കൈക്കലാക്കിയതിനാല്‍ അവസാന മല്‍സരത്തിന്റെ പ്രാധാന്യവും കുറഞ്ഞിട്ടുണ്ട്.

ഇന്ത്യയെ സംബന്ധിച്ച് പരമ്പരയില്‍ ഇനിയും അവസരം ലഭക്കാത്തവരെ പരീക്ഷിക്കാനുള്ള അവസരം കൂടിയായിരിക്കും അവസാന അങ്കം. അതുകൊണ്ടു തന്നെ കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും കളിച്ച ടീമില്‍ ചില മാറ്റങ്ങള്‍ തീര്‍ച്ചയായും നമുക്കു പ്രതീക്ഷിക്കാം. രണ്ടാം ടി20യില്‍ ഇന്ത്യയുടെ സാധ്യതാ പ്ലെയിങ് ഇലവന്‍ എങ്ങനെയായിരിക്കുമെന്നു നമുക്കു പരിശോധിക്കാം.

TILAK VARMA

ഓപ്പണിങ് ജോടിയെ മാറ്റില്ല

അഭിഷേക് ശര്‍മയും മലയാളി താരം സഞ്ജു സാംസണും തന്നെയായിരിക്കും തുടര്‍ച്ചയായി മൂന്നാമത്തെ മല്‍സരത്തിലും ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യാനിറങ്ങുക. പുതിയ ഓപ്പണിങ് ജോടി പരമ്പരയില്‍ ഇനിയും ക്ലിക്കായിട്ടില്ലെങ്കിലും ഒരവസരം കൂടി ടീം മാനേജ്‌മെന്റ് നല്‍കുമെന്നുറപ്പാണ്. ഗ്വാളിയോറിലെ ആദ്യ ടി20യില്‍ ഓപ്പണിങ് വിക്കറ്റില്‍ 25 റണ്‍സ് മാത്രമാണ് സഞ്ജു- അഭിഷേക് ജോടിക്കു നേടാനായത്. അഭിഷേക് ഏഴു ബോളില്‍ 16 റണ്‍സുമായി ആദ്യം പുറത്തായപ്പോള്‍ സഞ്ജു 19 ബോളില്‍ 29 റണ്‍സെടുത്ത് ക്രീസ് വിടുകയും ചെയ്തു.

കഴിഞ്ഞ ദിവസം നടന്ന രണ്ടാം ടി20യിലാവട്ടെ ആദ്യ വിക്കറ്റില്‍ വെറും 17 റണ്‍സ് മാത്രമേ സഞ്ജു- അഭിഷേക് ജോടിക്കു ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞുള്ളൂ. ഏഴു ബോളില്‍ 10 റണ്‍സ് മാത്രമാണ് സഞ്ജു നേടിയത്. അഭിഷേക് 11 ബോളില്‍ 15 റണ്‍സിനും മടങ്ങി. ഈ പരമ്പരയിലെ സ്‌ക്വാഡില്‍ ഓപ്പണിങിലേക്കു അഭിഷേക്- സഞ്ജു എന്നിവരല്ലാതെ ഇന്ത്യക്കു വേറെ മികച്ച ഓപ്ഷനുകളില്ല. അതിനാല്‍ തന്നെ ഈ ജോടിയില്‍ കോച്ച് ഗൗതം ഗംഭീര്‍ വീണ്ടും വിശ്വാസമര്‍പ്പിക്കുകയും ചെയ്യും.

മധ്യനിരയില്‍ മാറ്റങ്ങള്‍ വരും

ഇന്ത്യയുടെ മധ്യനിര ബാറ്റിങ് ലൈനപ്പില്‍ ചില മാറ്റങ്ങള്‍ മൂന്നാമങ്കത്തില്‍ വരുത്തിയേക്കും. മൂന്നാം നമ്പറില്‍ പതിവുപോലെ നായകന്‍ സൂര്യകുമാര്‍ യാദവ് തന്നെയായിരിക്കും കളിക്കുക. നാലാം നമ്പറില്‍ യുവ സീം ബൗളിങ് ഔള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയും ബാറ്റ് വീശും. കഴിഞ്ഞ മല്‍സരത്തില്‍ 34 ബോളില്‍ 74 റണ്‍സുമായി നിതീഷ് മിന്നിച്ചിരുന്നു. അതുകൊണ്ടു തന്നെ 21 കാരനായ താരത്തെ പ്ലെയിങ് ഇലവനില്‍ ഉറപ്പായും ഇന്ത്യ നിലനിര്‍ത്തുകയും ചെയ്യും.

എന്നാല്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കു അടുത്ത മല്‍സത്തില്‍ ഇന്ത്യക്കു വിശ്രമം നല്‍കാന്‍ സാധ്യത കൂടുതലാണ്. പകരം യുവ സ്പിന്‍ ബൗങിങ് ഓള്‍റൗണ്ടര്‍ തിലക് വര്‍മയെ കളിപ്പിച്ചേക്കുകയും ചെയ്യും. യുവ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗിനെ ഇന്ത്യ ടീമില്‍ നിലനിര്‍ത്തും. കഴിഞ്ഞ മല്‍രത്തില്‍ തകര്‍പ്പന്‍ ഫിഫ്‌ററ്റി കുറിച്ച ഫിനിഷര്‍ റിങ്കു സിങും പ്ലെയിങ് ഇലവനില്‍ തന്നെയുണ്ടാവും.

RAVI BISHNOI

ബൗളിങ് ലൈനപ്പില്‍ അഴിച്ചുപണി

ഇന്ത്യയുടെ ബൗളിങ് ലൈനപ്പിലായിരിക്കും കാര്യമായ അഴിച്ചുപണികളുണ്ടാവുക. സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനു പരമ്പരയില്‍ കാര്യമായ ഇംപാക്ടുണ്ടാക്കാനായിട്ടില്ല. അദ്ദേഹത്തിനു പകരം സ്‌പെഷ്യലിസ്റ്റ് സ്പിന്നറായ രവി ബിഷ്‌നോയിയെ ടീമിലേക്കു ഇന്ത്യ തിരിച്ചുവിളിച്ചേക്കും. വരുണ്‍ ചക്രവര്‍ത്തിയാവും അദ്ദേഹത്തിന്‍റെ ബൗളിങ് പങ്കാളി.

പേസ് ബൗളിങിന്റെ ചുക്കാന്‍ അര്‍ഷ്ദീപ് സിങില്‍ തന്നെയായിരിക്കും. എന്നാല്‍ മായങ്ക് യാദവനിനെ അടുത്ത കളിയില്‍ ഇന്ത്യ മാറ്റാനിടയുണ്ട്. പകരം മറ്റൊരു പുതുമുഖ പേസര്‍ ഹര്‍ഷിത് റാണയ്ക്കു അരങ്ങേറാനുള്ള അവസരവും നല്‍കിയേക്കും.

ഇന്ത്യന്‍ സാധ്യതാ 11

അഭിഷേത് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), നിതീഷ് കുമാര്‍ റെഡ്ഡി, റിയാന്‍ പരാഗ്, തിലക് വര്‍മ, റിങ്കു സിങ്, രവി ബിഷ്‌നോയ്, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ.

Story first published: Thursday, October 10, 2024, 13:44 [IST]
Other articles published on Oct 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+