Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs BAN:2ാം ടെസ്റ്റ് ടീമില്‍ രണ്ട് മാറ്റങ്ങള്‍ക്ക് ഇന്ത്യ, ഇവര്‍ പുറത്താവും; മാറ്റങ്ങള്‍ ഇങ്ങനെ

മുംബൈ: ബംഗ്ലാദേശിനെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പരക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. ഇതിനോടകം ഇന്ത്യന്‍ സംഘം പരിശീലനം ആരംഭിച്ച് കഴിഞ്ഞു. രോഹിത് ശര്‍മ നയിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ആദ്യ മത്സരത്തിനുള്ള ടീമിനെ മാത്രമാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടാം ടെസ്റ്റിനുള്ള ടീമിനെ രണ്ടാം ദുലീപ് ട്രോഫിയിലെ പ്രകടനം വിലയിരുത്തിയ ശേഷമാവും പരിഗണിക്കുക. ആദ്യ മത്സരത്തിനുള്ള ടീമില്‍ യുവതാരങ്ങള്‍ക്കടക്കം പ്രാധാന്യം നല്‍കിയാണ് ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചത്.

രണ്ടാം ടെസ്റ്റ് ടീമില്‍ ചില നിര്‍ണ്ണായക മാറ്റങ്ങള്‍ ഇന്ത്യ വരുത്തിയേക്കുമെന്നാണ് വിവരം. ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ പരമ്പര വരാനിരിക്കെ യുവതാരങ്ങളുടെ കരുത്ത് പരിശോധിക്കാനുള്ള അവസരമായാണ് ഇന്ത്യ ബംഗ്ലാദേശ് പരമ്പരയെ കാണുന്നത്. അതുകൊണ്ടുതന്നെ രണ്ട് നിര്‍ണ്ണായക മാറ്റങ്ങള്‍ ഇന്ത്യ ടീമില്‍ വരുത്താനാണ് സാധ്യത. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ഇഷാന്‍ കിഷനെത്തും

മിന്നും ഫോമിലുള്ള ഇഷാന്‍ കിഷനെ ഇന്ത്യ ടീമിലേക്ക് തിരിച്ചുവിളിച്ചേക്കും. ഏറെ നാളുകളായി ഇന്ത്യന്‍ ടീമിന് പുറത്തായിരുന്നു ഇഷാന്‍. എന്നാല്‍ ഇപ്പോള്‍ ശക്തമായ തിരിച്ചുവരവോടെ കസറാന്‍ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. ബുച്ചി ബാബു ടൂര്‍ണമെന്റില്‍ സെഞ്ച്വറി നേടിയ ഇഷാന്‍ ദുലീപ് ട്രോഫിയിലും സെഞ്ച്വറി പ്രകടനമാണ് കാഴ്ചവെച്ചത്. ഇതോടെ ഇഷാനെ തിരിച്ചുവിളിക്കാന്‍ സെലക്ടര്‍മാര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. രണ്ടാം ടെസ്റ്റ് ടീമില്‍ ഇഷാനെ ഉള്‍പ്പെടുത്തുമെന്നാണ് വിവരം.

അങ്ങനെ വരുമ്പോള്‍ ദ്രുവ് ജുറേലിന് വഴിമാറിക്കൊടുക്കേണ്ടി വരും. വലിയ പരമ്പരകള്‍ വരാനിരിക്കെ ഇഷാനെപ്പോലെ അല്‍പ്പം കൂടി സീനിയറായ താരത്തെയാവും ഇന്ത്യ വിശ്വാസം അര്‍പ്പിക്കുക. റിഷഭ് പന്ത് ദുലീപ് ട്രോഫിയില്‍ അര്‍ധ സെഞ്ച്വറി നേടിയെങ്കിലും പഴയ മികവിനൊത്ത് ഉയരാന്‍ താരത്തിനാവുന്നില്ലെന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ ഇഷാന്‍ കിഷനെ ടീമിലെടുക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് അത്യാവശ്യമാണെന്ന് പറയാം.

ishan kishan ind vs ban

ഹര്‍ഷിത് റാണക്കും വിളിയെത്തും

ഇന്ത്യയുടെ പേസ് നിരയിലേക്ക് ഹര്‍ഷിത് റാണക്കും വിളിയെത്തുമാണ് സൂചന. ഓസ്‌ട്രേലിയയില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി വരാനിരിക്കെ കൂടുതല്‍ മികച്ച പേസര്‍മാരെ ഇന്ത്യ പിന്തുണക്കേണ്ടതായുണ്ട്. അഞ്ച് മത്സര ടെസ്റ്റ് പരമ്പരയായതിനാല്‍ പേസര്‍മാര്‍ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ ഹര്‍ഷിത് റാണയെ വളര്‍ത്തണമെന്ന നിര്‍ദേശം പല മുന്‍താരങ്ങളും മുന്നോട്ട് വെക്കുന്നുണ്ട്. ഹര്‍ഷിത് ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം കസറിയ ബൗളറാണ്.

ദുലീപ് ട്രോഫിയിലും ഹര്‍ഷിത് ഭേദപ്പെട്ട പ്രകടനം നടത്തുന്നു. മോശമല്ലാത്ത രീതിയില്‍ ബാറ്റ് ചെയ്യാനും ഹര്‍ഷിതിന് കഴിവുണ്ട്. അതുകൊണ്ടുതന്നെ ഹര്‍ഷിതിനെ പിന്തുണച്ച് വളര്‍ത്തേണ്ടത് ഇന്ത്യയെ സംബന്ധിച്ച് അത്യാവശ്യമാണ്. ഹര്‍ഷിത് വരുമ്പോള്‍ യഷ് ദയാലിന് വഴിമാറേണ്ടതായി വരും. ആകാശ് ദീപിനേയും ഹര്‍ഷിത് റാണയേയും ഇന്ത്യ പേസ് നിരയിലേക്ക് കൂടുതല്‍ പിന്തുണക്കാനാണ് സാധ്യത കൂടുതല്‍. അതുകൊണ്ടുതന്നെ ഹര്‍ഷിതിനെ ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ പ്രതീക്ഷിക്കാം.

പാകിസ്താനെ അവരുടെ തട്ടകത്തില്‍ വൈറ്റ് വാഷ് ചെയ്ത് ടെസ്റ്റ് പരമ്പര നേടിയാണ് ബംഗ്ലാദേശ് വരുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയ്ക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. ഇന്ത്യ സ്പിന്‍ പിച്ചൊരുക്കുനെന്ന കാര്യം ഉറപ്പാണ്. ബംഗ്ലാദേശിന്റെ സ്പിന്നര്‍മാരും മികച്ച കഴിവുള്ളവരാണ്. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ സമീപകാലത്തായി സ്പിന്നിനെതിരേ പതറുന്നുണ്ടെന്നതാണ് വസ്തുത. അവസാന ശ്രീലങ്കന്‍ പരമ്പരയില്‍ ഇത് കണ്ടതാണ്. അതുകൊണ്ടുതന്നെ ഇന്ത്യ കരുതി ഇറങ്ങണം.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിന്റെ ഷെഡ്യൂള്‍ ഇതിനോടകം പുറത്തുവന്നതാണ്. ഇത്തവണയും ഫൈനല്‍ കളിക്കാന്‍ ലക്ഷ്യമിടുന്ന ഇന്ത്യക്ക് വരുന്ന പരമ്പരകള്‍ വളരെ നിര്‍ണ്ണായകമാണ്. അതുകൊണ്ടുതന്നെ ബംഗ്ലാദേശിനെ വൈറ്റ് വാഷ് ചെയ്ത് പരമ്പര നേടാന്‍ ഇന്ത്യക്ക് സാധിക്കേണ്ടതായുണ്ട്. തട്ടകത്തില്‍ ഇന്ത്യ വന്‍ ശക്തികളായതിനാല്‍ ബംഗ്ലാദേശിന്റെ അട്ടിമറി നടക്കില്ലെന്ന് തന്നെ വിലയിരുത്താം.

Story first published: Saturday, September 14, 2024, 7:30 [IST]
Other articles published on Sep 14, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+