Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs BAN: ഞങ്ങള്‍ ആക്രമിച്ച് കളിക്കും, ബംഗ്ലാദേശിന് മുന്നറിയിപ്പുമായി കെ എല്‍ രാഹുല്‍

1

ധാക്ക: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് 14ന് ആരംഭിക്കുകയാണ്. ഏകദിന പരമ്പര കൈവിട്ട ഇന്ത്യക്ക് ടെസ്റ്റില്‍ പരമ്പര നേടേണ്ടത് അഭിമാന പ്രശ്‌നമാണെന്ന് പറയാം. എന്നാല്‍ പരിക്ക് ഒരുവശത്ത് ഇന്ത്യയെ തളര്‍ത്തുന്നു. നായകന്‍ രോഹിത് ശര്‍മയടക്കം പരിക്കേറ്റ് പുറത്താണ്. നിലവില്‍ കെ എല്‍ രാഹുലാണ് പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത്. റിഷഭ് പന്ത് ടീമിലുണ്ടെങ്കിലും വൈസ് ക്യാപ്റ്റനാവുന്നത് ചേതേശ്വര്‍ പുജാരയാണ്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ലക്ഷ്യമിടുന്ന ഇന്ത്യക്ക് ബംഗ്ലാദേശിനെതിരേ പരമ്പര തൂത്തുവാരേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ കരുത്തുറ്റ താരനിരയുള്ള ബംഗ്ലാദേശിനെ അവരുടെ തട്ടകത്തില്‍ വീഴ്ത്തുക ഇന്ത്യക്ക് പ്രയാസമായിരിക്കുമെന്ന് പറയാം. ഇപ്പോഴിതാ ഇന്ത്യ ആക്രമണ ക്രിക്കറ്റായിരിക്കും കാഴ്ചവെക്കുകയെന്ന് ബംഗ്ലാദേശിന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കെ എല്‍ രാഹുല്‍. വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ ഇത്തരത്തില്‍ അവകാശപ്പെട്ടത്.

'ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഞങ്ങള്‍ക്ക് മുന്നിലുണ്ട്. അതുകൊണ്ട് തന്നെ ആക്രമിച്ച് കളിക്കും. ഫൈനലിലെത്താന്‍ എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങള്‍ക്ക് കൃത്യമായി അറിയാം. ഓരോ ദിവസവും ഓരോ സെക്ഷനിലും എന്താണോ സാഹചര്യം അത് മനസിലാക്കി ബെസ്റ്റ് പ്രകടനം കാഴ്ചവെക്കേണ്ടതായുണ്ട്. യാതൊരു മുന്‍വിധികളുമില്ലാതെയാണ് പരമ്പരക്കിറങ്ങുന്നത്. വലിയ ചരിത്രമുള്ള മൈതാനമാണിത്. ആക്രമിച്ച് കളിച്ച് മികച്ച ഫലമുണ്ടാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്'- രാഹുല്‍ പറഞ്ഞു.

1

ഇന്ത്യ ഇതുവരെ ടെസ്റ്റില്‍ ബംഗ്ലാദേശിനോട് തോറ്റിട്ടില്ല. ഈ ചരിത്രം തിരുത്താന്‍ ബംഗ്ലാദേശിന് സാധിക്കുമോയെന്നാണ് കണ്ടറിയേണ്ടത്. 'അഞ്ച് ദിവസമാണ് ടെസ്റ്റ്. എന്നാല്‍ ചെറിയ വിജയലക്ഷ്യത്തിലേക്ക് ബംഗ്ലാദേശിനെ ഒതുക്കാനാണ് ആഗ്രഹിക്കുന്നത്. ഞങ്ങളോടൊപ്പം ആക്രമണ ശൈലിയില്‍ കളിക്കുന്ന നിരവധി താരങ്ങളുണ്ട്. എന്നാല്‍ ബംഗ്ലാദേശിനെ നിസാരക്കാരായി കാണുന്നില്ല. മികച്ച താരങ്ങള്‍ അവര്‍ക്കൊപ്പമുണ്ട്. അവരുടെ താരങ്ങള്‍ നന്നായി തങ്ങളുടെ ജോലി ചെയ്യാന്‍ കഴിവുള്ളവരാണ്. ക്രിക്കറ്റില്‍ എന്തും സംഭവിക്കാം. മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്-രാഹുല്‍ പറഞ്ഞു.

1

രാഹുല്‍ ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ഇന്ത്യയെ നയിച്ചപ്പോള്‍ നാണംകെടേണ്ടി വന്നിരുന്നു. അതുകൊണ്ട് തന്നെ ബംഗ്ലാദേശിനെതിരേ ഇന്ത്യയെ വിജയിപ്പിക്കേണ്ടത് രാഹുലിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. രണ്ടാം മത്സരത്തില്‍ പരിക്ക് ഭേദമായി രോഹിത് തിരിച്ചെത്തുമോയെന്നാണ് കണ്ടറിയേണ്ടത്. മൂന്നാം ഏകദിനത്തിനിടെ കൈവിരലിന് പരിക്കേറ്റ രോഹിത്തിന് നിലവില്‍ വിശ്രമം അനുവദിച്ചിരിക്കുകയാണ്. രോഹിത്തിന്റെ മടങ്ങിവരവിനെക്കുറിച്ച് രാഹുല്‍ പറഞ്ഞത് ഇങ്ങനെയാണ്.

'രോഹിത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട താരമാണ്. അനുഭവസമ്പന്നനായ താരമാണ് അദ്ദേഹം. ഞങ്ങളുടെ നായകന്‍ കൂടിയാണ്. അതുകൊണ്ട് തന്നെ രോഹിത്തിനെ പരമ്പരയില്‍ മിസ് ചെയ്യുന്നു. വേഗത്തില്‍ പരിക്ക് ഭേദമായി രോഹിത്തിന് തിരിച്ചെത്താനാവുമെന്ന് പ്രതീക്ഷിക്കുന്നു'-രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യ മൂന്ന് സ്പിന്നര്‍മാരെയും രണ്ട് പേസര്‍മാരെയും പ്ലേയിങ് 11 പരിഗണിക്കാനാണ് സാധ്യത. ബംഗ്ലാദേശിലെ പിച്ച് സ്പിന്നിന് അനുകൂലമാണ്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ ബൗളര്‍മാര്‍ ഗംഭീര പ്രകടനം തന്നെ കാഴ്ചവെക്കുമെന്ന് പ്രതീക്ഷിക്കാം.

Story first published: Monday, December 12, 2022, 17:48 [IST]
Other articles published on Dec 12, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+