Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs BAN: ഇന്ത്യ സൂക്ഷിക്കണം!! ആ തെറ്റുകള്‍ രണ്ടാം ടി20യില്‍ പാടില്ല, ഇല്ലെങ്കില്‍ പണി കിട്ടും

ഡല്‍ഹി: ആദ്യ ടി20യില്‍ നേടിയ ഗംഭീര വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ രണ്ടാമങ്കത്തിനു തയ്യാറെടുക്കുന്നത്. ആധികാരികമായാണ് ആദ്യ മല്‍സരത്തില്‍ സൂര്യകുമാര്‍ യാദവും സംഘവും ജയിച്ചുകയറിയത്. തികച്ചും ഏകപക്ഷീയമായ മല്‍സരത്തില്‍ ഏഴു വിക്കറ്റിനു ബംഗ്ലാദേശിനെ ഇന്ത്യ വാരിക്കളയുകയായിരുന്നു.

നാളെ ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന അടുത്ത കളിയിലും ജയമാവര്‍ത്തിക്കാമെന്ന ആത്മവിശ്വാസത്തിലായിരിക്കും ഇന്ത്യ. ആദ്യ മല്‍സരത്തില്‍ ഏഴു വിക്കറ്റിന്റെ ജയം ഇന്ത്യ കൈക്കലാക്കിയെങ്കിലും ചില പിഴവുകള്‍ ഇന്ത്യയുടെ ഭാഗത്തു നിന്നും സംഭവിച്ചിരുന്നു. സൂര്യയും ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറും ഇവ തിരുത്തിയേ തീരൂ. ഇവ എന്തൊക്കെയാണെന്നു നോക്കാം.

RIYAN PARAG

ബാറ്റിങ് ലൈനപ്പിലെ ചൂതാട്ടം

ആദ്യ ടി20യില്‍ ബാറ്റിങ് ലൈനപ്പില്‍ വലിയ ചൂതാട്ടാണ് ഇന്ത്യന്‍ ടീം നടത്തിയത്. ടീമിന്റെ മിന്നുന്ന വിജയം കാരണം ഇതു വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു. ആദ്യ കളിയില്‍ ഇന്ത്യ തോറ്റിരുന്നെങ്കില്‍ ഈ തെറ്റുകളുടെ പേരില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും കോച്ച് ഗൗതം ഗംഭീറും പ്രതിക്കൂട്ടിലാവുമായിരുന്നു.

കഴിഞ്ഞ മല്‍സരത്തില്‍ ഇന്ത്യ നാലാം നമ്പറില്‍ ബാറ്റിങിനു അയച്ചത് അരങ്ങേറ്റക്കാരനായ ഓള്‍റൗണ്ടര്‍ നിതീഷ് റെഡ്ഡിയെയാണ്. ടീം മാനേജ്‌മെന്റിന്റെ ഈ സര്‍പ്രൈസ് നീക്കം എല്ലാവരെയും ഞെട്ടിക്കുകയും ചെയ്തു. യഥാര്‍ഥത്തില്‍ ഈ റോള്‍ ഏറ്റവും അര്‍ഹിച്ചത് മറ്റൊരു യുവ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗായിരുന്നു.

കഴിഞ്ഞ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി നാലാം നമ്പറില്‍ ഇറങ്ങി മിന്നുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചത്. 500ന് മുകളില്‍ റണ്‍സ് അടിച്ചെടുത്ത പരാഗ് ടീമിന്റെ ടോപ്‌സ്‌കോററുമായിരുന്നു. എന്നിട്ടും അദ്ദേഹത്തിനു അവസരം നല്‍കാതെ ആദ്യ ടി20യില്‍ നിതീഷിനെ മുകളിലേക്കു പ്രൊമോട്ട് ചെയ്തത് ആശ്ചര്യപ്പെടുന്ന കാര്യമാണ്. നിതീഷിനു ശേഷം അഞ്ചാം നമ്പറില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ബാറ്റ് ചെയ്തത്. ഇതോടെ പരാഗിനു അവസരം ലഭിച്ചതുമില്ല.

ഹാര്‍ദിക്കിനെ സംബന്ധിച്ച് അഞ്ചാം നമ്പര്‍ തന്നെയാണ് ഏറ്റവും ബെസ്റ്റ്. പക്ഷെ പരാഗിനു ടോപ്പ് ഫോറിലാണ് ഏറ്റവും തിളങ്ങാന്‍ സാധിക്കുക. പേസ്, സ്പിന്‍ ബൗളിങിനെ ഒരുപോലെ നേരിടാനുള്ള ശേഷി താരത്തിനുണ്ട്. അതുകൊണ്ടു തന്നെ മധ്യ ഓവറുകളില്‍ അദ്ദേഹത്തിനു വലിയ ഇംപാക്ടുമുണ്ടാക്കാന്‍ സാധിക്കും. നാലാം നമ്പറിനു പകരം പരാഗിന് ഫിനിഷറുടെ റോള്‍ നല്‍കിയാല്‍ അതു താരത്തിന്റെ ആത്മവിശ്വാസം തകര്‍ക്കാനിടയുണ്ട്.

നേരത്തേ റോയല്‍സില്‍ ഫിനിഷറായി പരീക്ഷിച്ചപ്പോള്‍ അദ്ദേഹത്തിനു തിളങ്ങാനായിട്ടില്ല. അതിനാല്‍ അടുത്ത മല്‍സരത്തില്‍ പരാഗിനെ നാലാമനായി തന്നെ ഇന്ത്യ കളിപ്പിക്കണം. ഇതു മികച്ച ഇന്നിങ്‌സുകള്‍ കളിക്കാനും അതു വഴി ബാറ്റിങില്‍ തന്റെ ആത്മവിശ്വാസമുയര്‍ത്താനും അദ്ദേഹത്തെ സഹായിക്കുകയും ചെയ്യും.

NITISH REDDY

നിതീഷിന് ന്യൂബോള്‍ നല്‍കണം

ആദ്യ ടി20യില്‍ ഇന്ത്യ വരുത്തിയ രണ്ടാമത്തെ പിഴവ് നിതീഷ് കുമാര്‍ റെഡ്ഡിയെ ബൗളിങില്‍ വേണ്ടത്ര ഉപയോഗിച്ചില്ലെന്നതാണ്. അര്‍ഷ്ദീപ് സിങിനോടൊപ്പം ഹാര്‍ദിക് പാണ്ഡ്യയാണ് ന്യൂബോള്‍ കൈകാര്യം ചെയ്തത്. ആദ്യത്തെ നാലോവറുകള്‍ ഇരുവരും ചേര്‍ന്നു പങ്കിടുകയായിരുന്നു. പവര്‍പ്ലേയ്ക്കു ശേഷം ഒമ്പതാം ഓവറിലാണ് നിതീഷിനെ ഇന്ത്യ പരീക്ഷിച്ചത്. ഈ ഓവറില്‍ 11 റണ്‍സ് താരം വിട്ടുകൊടുത്തു.

തുടര്‍ന്നു ഒരോവര്‍ കൂടി നിതീഷിനെ സൂര്യ പരീക്ഷിച്ചിരുന്നു. ആറു റണ്‍സാണ് ഓവറില്‍ വഴങ്ങിയത്. വലംകൈയന്‍ ബാറ്റര്‍മാര്‍ക്കെതിരേ മികച്ച ഇന്‍സ്വിങറുകളെറിയാന്‍ ശേഷിയുള്ള ബൗളറാണ് നിതീഷ്. ന്യൂബോള്‍ നന്നായി കൈകാര്യം ചെയ്യാനും അദ്ദേഹത്തിനു സാധിക്കും. അതിനാല്‍ തന്നെ പവര്‍പ്ലേയില്‍ കൂടുതല്‍ ഇംപാക്ടുണ്ടാക്കാനും വിക്കറ്റുകളെടുക്കാനും നിതീഷിനു കഴിയും.

Story first published: Tuesday, October 8, 2024, 10:22 [IST]
Other articles published on Oct 8, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+