Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs BAN: പന്ത് ഇപ്പോഴും 'വാവയോ'? വീണ്ടും ഫ്‌ളോപ്പായാല്‍ എന്ത് ചെയ്യും? സെലക്ടര്‍ പറയുന്നു

1

ധാക്ക: ന്യൂസീലന്‍ഡ് പരമ്പരക്ക് ശേഷം ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരക്ക് നാളെ ഇന്ത്യ ഇറങ്ങുകയാണ്. കിവീസ് പരമ്പര കളിക്കാതിരുന്ന സൂപ്പര്‍ താരങ്ങളെയെല്ലാം ടീമിലേക്ക് പരിഗണിച്ചാണ് ഇന്ത്യ ബംഗ്ലാദേശിനെ നേരിടുന്നത്. നായകനായി രോഹിത് ശര്‍മ തിരിച്ചെത്തുമ്പോള്‍ വിശ്രമത്തിന് ശേഷം വിരാട് കോലി, കെ എല്‍ രാഹുല്‍ എന്നിവരും ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. സൂപ്പര്‍ താരങ്ങളുടെ വലിയ നിരയുള്ളതിനാല്‍ ഇന്ത്യക്ക് പ്ലേയിങ് 11 തിരഞ്ഞെടുപ്പ് കടുപ്പമായിരിക്കുകയാണ്.

ആരെയൊക്കെ ടീമിലേക്ക് പരിഗണിക്കുമെന്നതാണ് ആശങ്കപ്പെടുത്തുന്ന ചോദ്യം. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെയും ടീം മാനേജ്‌മെന്റിന്റെയും മുന്നിലുള്ള പ്രധാന വെല്ലുവിളി റിഷഭ് പന്തിന്റെ പ്ലേയിങ് 11ലെ സ്ഥാനമാണ്. വിക്കറ്റ് കീപ്പറായി റിഷഭ് പന്തിനെ ഇനിയും പ്ലേയിങ് 11 പരിഗണിച്ചാല്‍ അത് അവസരം കാത്തിരിക്കുന്നവരേയും പ്രതിഭ തെളിയിച്ചവരേയും വഞ്ചിക്കുന്നതിന് തുല്യമാണെന്ന് പറയാം. ഇപ്പോഴിതാ ഇനിയും റിഷഭ് പന്ത് ഫ്‌ളോപ്പായാല്‍ എന്ത് ചെയ്യണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സെലക്ടറായ സാബ കരീം.

ബംഗ്ലാദേശില്‍ റിഷഭ് കളിക്കണം

റിഷഭ് പന്തിന്റെ സ്ഥാനം നേടിയെടുക്കാന്‍ സഞ്ജു സാംസണും ഇഷാന്‍ കിഷനും കാത്തിരിക്കുകയാണ്. എന്നാല്‍ ബംഗ്ലാദേശിനെതിരേ റിഷഭ് കളിക്കണമെന്നാണ് എന്റെ അഭിപ്രായം. ബംഗ്ലാദേശിനെതിരേ അവന്റെ പ്രകടനം എങ്ങനെയാവുമെന്ന് കാണാന്‍ ആഗ്രഹിക്കുന്നു. ടീം മാനേജ്‌മെന്റ് അവന്റെ കൃത്യമായ ബാറ്റിങ് പൊസിഷന്‍ തീരുമാനിക്കണം. അഞ്ചാം നമ്പറിലാണ് റിഷഭിനെ കളിപ്പിക്കേണ്ടത്. ഈ പരമ്പരയിലും റിഷഭിന് തിളങ്ങാനായില്ലെങ്കില്‍ പകരക്കാരനെ കണ്ടെത്തണം. അത് സഞ്ജു സാംസണ്‍-ഇഷാന്‍ കിഷന്‍ എന്നിവരിലൊരാള്‍ മതി'- സാബ കരീം ഇന്ത്യ ന്യൂസിനോട് സംസാരിക്കവെ പറഞ്ഞു.

1

കിവീസിനെതിരേയും ഫ്‌ളോപ്പ്

സഞ്ജു സാംസണ്‍ മിന്നും ഫോമില്‍ കളിച്ച് അവസരം ചോദിക്കുമ്പോഴും ന്യൂസീലന്‍ഡില്‍ ഇന്ത്യ റിഷഭിനെത്തന്നെയാണ് വിശ്വസിച്ചത്. എന്നാല്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് റിഷഭ് കാഴ്ചവെച്ചതെന്ന് പറയാം. 10, 15 എന്നിങ്ങനെയാണ് രണ്ട് ഇന്നിങ്‌സില്‍ നിന്ന് പന്ത് നേടിയത്. ഏകദിനത്തില്‍ മധ്യനിരയില്‍ കളിച്ച് മികവ് കാട്ടാന്‍ റിഷഭിനാവുമെന്ന വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. ടി20യില്‍ മധ്യനിരയില്‍ നിന്ന് ഓപ്പണിങ്ങിലേക്കെത്തിയിട്ടും റിഷഭ് ക്ലിക്കാവുന്നില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യ ഇനിയും റിഷഭിനെ പിന്തുണക്കുന്നതില്‍ വലിയ കഥയില്ലെന്ന് പറയാം.

റിഷഭ് ടെസ്റ്റില്‍ മാത്രം മതി

റിഷഭിനെ ഇന്ത്യ ടെസ്റ്റിലേക്ക് മാത്രം പരിഗണിക്കുന്നതാവും നന്നാവുക. ടെസ്റ്റില്‍ ഒറ്റക്ക് മത്സരഫലം മാറ്റാന്‍ കഴിവുള്ള താരമാണ് റിഷഭ്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലിടക്കം റിഷഭ് തന്റെ മികവ് തെളിയിച്ചിരുന്നു. കണക്കുകള്‍ നോക്കുമ്പോള്‍ സഞ്ജു ഏകദിനത്തില്‍ അവസരം അര്‍ഹിക്കുന്നു. 11 ഏകദിനത്തില്‍ നിന്ന് 66ന് മുകളിലാണ് സഞ്ജുവിന്റെ ശരാശരി. 16 ടി20യില്‍ നിന്ന് 296 റണ്‍സാണ് സഞ്ജു നേടിയത്. ടി20യില്‍ റിഷഭിനെക്കാളും സഞ്ജുവിനെക്കാളും ഇഷാന്‍ കിഷന്‍ അവസരം അര്‍ഹിക്കുന്നു. എന്നാല്‍ തീരുമാനം ടീം മാനേജ്‌മെന്റിന്റേതാണ്.

1

രോഹിത് ബാറ്റിങ് ശ്രദ്ധിക്കണം

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ഗംഭീ ര റെക്കോഡുകള്‍ അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ്. എന്നാല്‍ സമീപകാലത്തായി ബാറ്റിങ് മോശമാണ്. രോഹിത് ബാറ്റിങ് മെച്ചപ്പെടുത്തണമെന്ന ആവിശ്യം ഇതിനോടകം ശക്തമാണെന്ന് പറയാം. സാബ കരീമും ചൂണ്ടിക്കാട്ടിയത് അതാണ്. 'രോഹിത് ശര്‍മക്ക് മുന്നിലുള്ള വലിയ വെല്ലുവിളി ബാറ്റിങ്ങാണ്. സ്വന്തം ബാറ്റിങ് മെച്ചപ്പെടുത്തുമ്പോള്‍ രോഹിത്തിന്റെ നായക മികവും ഉയരും. അതുകൊണ്ട് തന്നെ രോഹിത് ബാറ്റിങ് മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണ്'-സാബ കരീം കൂട്ടിച്ചേര്‍ത്തു. ടി20യില്‍ രോഹിത്തിനെ നായകസ്ഥാനത്ത് നിന്ന് മാറ്റി ഹര്‍ദിക്കിനെ കൊണ്ടുവരാനുള്ള നീക്കങ്ങള്‍ ശക്തമായി നടക്കുകയാണ്. ഈ സാഹചര്യത്തില്‍ രോഹിത് ബാറ്റിങ് മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് പറയാം.

Story first published: Saturday, December 3, 2022, 14:50 [IST]
Other articles published on Dec 3, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+