Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs BAN: നിതീഷ് 19ല്‍ പുറത്തായേനെ!! അംപയര്‍ക്കു നന്ദി, ഇന്ത്യയെ ജയിപ്പിച്ചത് ആ തീരുമാനം?

ഡല്‍ഹി: ബംഗ്ലാദേശുമായുള്ള രണ്ടാം ടി20യിലും വെന്നിക്കൊടി പാറിച്ച് പരമ്പര വരുതിയിലാക്കിയതിന്റെ ആഹ്ലാദത്തിലാണ് സൂര്യകുമാര്‍ യാദവും സംഘവും. കഴിഞ്ഞ ദിവസം നടന്ന നിര്‍ണായകമായ രണ്ടാമങ്കത്തില്‍ 86 റണ്‍സിന്റെ വമ്പന്‍ ജയമാണ് ആതിഥേയര്‍ ആഘോഷിച്ചത്. റണ്‍സ് മാര്‍ജിനില്‍ ബംഗ്ലാദേശിനെതിരേ ഇന്ത്യയുടെ എക്കാലത്തെയും മികച്ച വിജയം കൂടിയാണിത്.

221 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയപ്പോള്‍ തന്നെ ഇന്ത്യ വിജയം ഏറെക്കുറെ ഉറപ്പാക്കിയിരുന്നു. റണ്‍ചേസില്‍ ബംഗ്ലാദേശ് ടീമിനു ഒമ്പതു വിക്കറ്റുകള്‍ നഷ്ടത്തില്‍ 135 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. ഈ കളിയില്‍ ഇന്ത്യയെ രക്ഷിച്ചത് യഥാര്‍ഥത്തില്‍ അംപയറുടെ ഒരു നിര്‍ണായക കോളായിരുന്നു. ഇല്ലെങ്കില്‍ ഒരുപക്ഷെ മല്‍സരഫലം തന്നെ മറ്റൊന്നാവുമായിരുന്നു. എന്തായിരുന്നു ഈ സംഭവമെന്നറിയാം.

NITISH KUMAR REDDY

കളിയിലെ ടേണിങ് പോയിന്റ്

രണ്ടാം ടി20യില്‍ ഇന്ത്യയുടെ വിജയശില്‍പ്പി യുവ സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയാണ്. അദ്ദേഹത്തിന്റെ സ്‌ഫോടനാത്മക ഇന്നിങ്‌സാണ് മല്‍സരഗതി തന്നെ മാറ്റിയതെന്നു നിസംശയം പറയാം. കൂട്ടിന് റിങ്കു സിങിന്റെയും (29 ബോളില്‍ 53) പിന്തുണ കിട്ടിയതോടെ ഇന്ത്യ പിടിമുറുക്കുകയും ചെയ്തു. നാലാം നമ്പറില്‍ ഇറങ്ങിയ നിതീഷ് 34 ബോളില്‍ ഏഴു കൂറ്റന്‍ സിക്‌സറുകളും നാലു ഫോറുകളുമടക്കം 74 റണ്‍സ് അടിച്ചെടുത്താണ് പുറത്തായത്.

എന്നാല്‍ യഥാര്‍ഥത്തില്‍ ഈ ഇന്നിങ്‌സിനോടു നിതീഷ് കടപ്പെട്ടിരിക്കുന്നത് ഓണ്‍റഫീല്‍ഡ് അംപയറോടാണ്. ഇല്ലായിരുന്നെങ്കില്‍ വെറും 19 റണ്‍സിനു അദ്ദേഹം പുറത്താവുമായിരുന്നു. വെറ്ററന്‍ സ്പിന്നറായ മഹമ്മുദുള്ളയെറിഞ്ഞ ഒമ്പതാം ഓവറിലായിരുന്നു കളിയിലെ ടേണിങ് പോയിന്റായി മാറിയ സംഭവം. ഓവറിലെ ആദ്യത്തെ നാലു ബോളില്‍ അഞ്ചു റണ്‍സാണ് ഇന്ത്യക്കു ലഭിച്ചത്. ഓരോ വൈഡും നോ ബോളുമടക്കമാണിത്.

നാലാമത്തേത് നോ ബോളായതോടെ ഇന്ത്യക്കു ഫ്രീഹിറ്റും ലഭിക്കുകയായിരുന്നു. സ്‌ട്രൈക്ക് നേരിട്ട നിതീഷ് ഇതു മുതലാക്കുകയും ചെയ്തു. ലോങ് ഓണിനു മുകളിലൂടെ 82 മീറ്റര്‍ ദൈര്‍ഘ്യമുള്ള ഒരു സിക്‌സറാണ് താരം പറത്തിയത്. അഞ്ചാമത്തെ ബോളില്‍ നിതീഷ് റിവേഴ്‌സ് സ്വീപ്പിനാണ് ശ്രമിച്ചത്. പക്ഷെ ഈ ശ്രമം വിജയിച്ചില്ല. ബോള്‍ ബാക്ക്പാഡില്‍ പതിക്കുകയും ചെയ്തു. പിന്നാലെ മഹമ്മുദുള്ളയും മറ്റു ബംഗ്ലാ താരങ്ങളും എല്‍ബിഡബ്ല്യുവിനായി ശക്തമായി അപ്പീല്‍ ചെയ്‌തെങ്കിലും ഓണ്‍ഫീല്‍ഡ് അംപയര്‍ ഇതു തള്ളി.

റിവ്യു എടുത്ത് ബംഗ്ലാദേശ്

ഓണ്‍ഫീല്‍ഡ് അംപയര്‍ അപ്പീല്‍ തള്ളിയതോടെ ബംഗ്ലാദേശ് നായകന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ റിവ്യു എടുക്കുകയും ചെയ്തു. റീപ്ലേ പരിശോധിച്ചപ്പോല്‍ പാഡില്‍ പതിക്കും മുമ്പ് ബാറ്റില്‍ എഡ്ജില്ലായിരുന്നുവെന്നു അള്‍ട്രാ എഡ്ജില്‍ തെളിഞ്ഞു. ഇതോടെ തേര്‍ഡ് അംപയല്‍ ബോള്‍ ട്രാക്കിങ് പരിശോധിച്ചു. പിച്ച് ചെയ്ത ശേഷം ബോള്‍ ഓഫ്സ്റ്റംപിലാണ് കൊള്ളുകയെന്നു അതില്‍ വ്യക്തമാവുകയും ചെയ്തു. പക്ഷെ ഓണ്‍ഫീല്‍ഡ് അംപയറുടെ കോള്‍ (Umpires call) നിതീഷിനെ രക്ഷിക്കുകയായിരുന്നു. തേര്‍ഡ് അംപയര്‍ ആ തീരുമാനം ശരിവയ്ക്കുകയും ചെയ്തു.

NITISH KUMAR REDDY

അംപയറുടെ കോള്‍ കൊണ്ടു മാത്രമാണ് ഇവിടെ നിതീഷ് പുറത്താവലില്‍ നിന്നും രക്ഷപ്പെട്ടത്. ഓണ്‍ഫീല്‍ഡ് അംപയര്‍ അതു ഔട്ടാണെന്നു വിധിക്കുകയും ഇന്ത്യ റിവ്യു എടുക്കുകയും ചെയ്താലും ഈ കോള്‍ തന്നെയാണ് തേര്‍ഡ് അംപയറും ശരിവയ്ക്കുക. അതിനാല്‍ തന്നെ അംപയേഴ്‌സ് കോള്‍ എന്ന നിയമം മാത്രമാണ് ഇവിടെ നിതീഷിനെ അദ്ഭുതകരമായി രക്ഷപ്പെടുത്തിയതെന്നു പറയാം.

തേര്‍ഡ് അംപയര്‍ അതു നോട്ടൗട്ട് വിധിച്ചപ്പോള്‍ ബംഗ്ലാദേശ് താരങ്ങള്‍ വളരെ നിരാശയിലും ഞെട്ടലിലുമാണ് കാണപ്പെട്ടത്. കാരണം അവിടെ സംശയത്തിന്റെ ആനുകൂല്യം തങ്ങള്‍ക്കു അംപയര്‍ നല്‍കിയിരുന്നെങ്കില്‍ ഉറപ്പായിരുന്ന വിക്കറ്റായിരുന്നു അത്. നിതീഷ് അപ്പോള്‍ 19 റണ്‍സിനു പുറത്താവുകയും ഇന്ത്യ നാലു വിക്കറ്റിനു 73 റണ്‍സിലേക്കു വീഴുകയും ചെയ്യുമായിരുന്നു. ആയുസ്സ് നീട്ടിക്കിട്ടിയ നിതീഷ് പിന്നീട് ബംഗ്ലാദേശിന്റെ അന്തകനുമായി മാറുകയായിരുന്നു.

Story first published: Thursday, October 10, 2024, 11:38 [IST]
Other articles published on Oct 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+