Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs BAN: ഇതാടാ ക്യാപ്റ്റന്‍!! സഞ്ജുവിന്റെ പോസ്റ്റിനോടു പ്രതികരിച്ച് സൂര്യ, വൈറല്‍

ഹൈദരാബാദ്: ഇന്ത്യന്‍ ടി20 ടീമില്‍ നിന്നും പുറത്താവലിന്റെ വക്കില്‍ നിന്നും സ്വപ്‌നതുല്യമായ ഒരു ഇന്നിങ്‌സുമായി ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് സഞ്ജു സാംസണ്‍. അടുത്ത പരമ്പരയില്‍ ടീമില്‍ കണ്ടേക്കില്ലെന്ന ഘട്ടത്തിലാണ് അദ്ദേഹം തന്റെ യഥാര്‍ഥ മികവ് ലോകത്തുനു കാണിച്ചുകൊടുത്തത്. ബംഗ്ലാദേശുമായുള്ള മൂന്നാം ടി20യില്‍ ഓപ്പണറായി ഇറങ്ങി 111 റണ്‍സാണ് സഞ്ജു വാരിക്കൂട്ടിയത്. 47 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ 11 ഫോറുകളും എട്ടു സിക്‌സറുകളുമുണ്ടായിരുന്നു.

നായകന്‍ സൂര്യകുമാര്‍ യാദവ് നല്‍കിയ മികച്ച പിന്തുണ തന്നെയാണ് ഇത്തരമൊരു കരിയര്‍ ബെസ്റ്റ് പ്രകടനം പുറത്തെടുക്കാന്‍ സഞ്ജുവിനെ സഹായിച്ചതെന്നു നിസംശയം പറയാം. എല്ലായ്‌പ്പോഴും സഞ്ജുവിനെ വളരെയധികം പിന്തുണച്ചിട്ടുള്ള നായകന്‍ കൂടിയാണ് അദ്ദേഹം. ഇപ്പോഴിതാ മൂന്നാം ടി20യിലെ സെഞ്ച്വറിയെക്കുറിച്ചുള്ള സഞ്ജുവിന്റെ പോസ്റ്റിനോടും സൂര്യ പ്രതികരിച്ചിരിക്കുകയാണ്. ഇതു ആരാധകര്‍ ഏറ്റെടുത്ത് വൈറലാക്കുകയും ചെയ്തു.

SANJU SAMSON - SURYAKUMAR YADAV

സഞ്ജുവിന്റെ പോസ്റ്റ്

ഹൈദരാബാദിലെ മൂന്നാം ടി20യിയില്‍ ഇന്ത്യയുടെ ആധികാരിക വിജയത്തിനു പിന്നാലെയാണ് കന്നി സെഞ്ച്വറി നേട്ടത്തെക്കുറിച്ച് സഞ്ജു സാംസണ്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടത്. ഞാന്‍ വിശ്വസിച്ചു !! (I BELIEVED !!) എന്നായിരുന്നു സെഞ്ച്വറി നേട്ടത്തിനു ശേഷം ഹെല്‍മറ്റൂരി ആകാശത്തേക്കു നോക്കുന്ന ചിത്രത്തോടൊപ്പം ഇന്‍സ്റ്റഗ്രാമില്‍ സഞ്ജു കുറിച്ചത്.

ഈ പോസ്റ്റിനു താഴെയായിരുന്നു ഇന്ത്യന്‍ ടി20 ക്യാപ്റ്റനായ സൂര്യകുമാര്‍ യാദവ് പ്രതികരിച്ചത്. ഞാനും നിങ്ങളുടെ കഴിവില്‍ വിശ്വസിച്ചുവെന്നു അര്‍ഥമാക്കിക്കൊണ്ട് സെയിം (Same) എന്നായിരുന്നു മൂന്നു ഇമോജികളോടെ സൂര്യ കുറിച്ചത്. നായകന്റെ ഈ പിന്തുണയും സ്‌നേഹവുമെല്ലാം സഞ്ജുവിന്റെ ആരാധകരെയും ഏറെ ആവേശത്തിലാക്കുകയും ചെയ്തു. സഞ്ജുവിനു അദ്ദേഹം നല്‍കിക്കൊണ്ടിരിക്കുന്ന പിന്തുണയില്‍ അവര്‍ സ്‌നേഹവും നന്ദിയും പ്രകടിപ്പിക്കുകയും ചെയ്തു.

സൂര്യ മാത്രമല്ല ഐപിഎല്ലില്‍ സഞ്ജുവിന്റെ ഫ്രാഞ്ചൈസിയായ രാജസ്ഥാന്‍ റോയല്‍സും പോസ്റ്റിനു താഴെ പ്രതികരിച്ചിട്ടുണ്ട്. ഞങ്ങളും വിശ്വസിച്ചിരുന്നുവെന്നായിരുന്നു റോയല്‍സിന്റെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്നുള്ള പ്രതികരണം.

സോഷ്യല്‍ മീഡിയയില്‍ നേരത്തേയും പല തവണ സഞ്ജുവിനെ പരസ്യമായി പിന്തുണച്ചു രംഗത്തു വന്നിട്ടുള്ള താരമാണ് സൂര്യ. നേരത്തേ ഇതേ പരമ്പരയിലെ ആദ്യ ടി20ക്കു ശേഷവും സഞ്ജുവിന്റെ പോസ്റ്റിനോടു അദ്ദേഹം പ്രതികരിച്ചിരുന്നു. ഈ രീതിയിലാണ് ഞങ്ങള്‍ ഗെയിം കളിക്കാന്‍ ആഗ്രഹിക്കുന്നതെന്നായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ കേരളാ താരം കുറിച്ചത്. തീര്‍ച്ചയായും എന്നായിരുന്നു തീയുടെ ഇമോജിക്കൊപ്പം സ്‌കൈ പ്രതികരിച്ചത്. ഈ മല്‍സരത്തില്‍ 19 ബോളില്‍ ആറു ഫോറുകളടക്കം 29 റണ്‍സ് അടിച്ചെടുത്താണ് സഞ്ജു പുറത്തായത്.

SANJU SAMSON

സഞ്ജു- സൂര്യ കൂട്ടുകെട്ട്

മൂന്നാം ടി20യില്‍ മല്‍സരം ബംഗ്ലാദേശില്‍ നിന്നും പൂര്‍ണമായി തട്ടിയകറ്റിയത് സഞ്ജു സാംസണ്‍- സൂര്യകുമാര്‍ യാദവ് ജോടിയായിരുന്നു. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നുണ്ടാക്കിയ വമ്പന്‍ കൂട്ടുകെട്ട് മല്‍സരം ഇന്ത്യയുടെ വരുതിയിലാക്കുകയായിരുന്നു. സഞ്ജുവും സൂര്യയും പരസ്പരം മല്‍സരിച്ച് ഷോട്ടുകള്‍ പായിച്ചാണ് ബംഗ്ലാദേശിനെ നിഷ്പ്രഭരാക്കിയത്.

അഭിഷേക് ശര്‍മയെ (4) മൂന്നാം ഓവറിലെ ആദ്യത്തെ ബോളില്‍ ഇന്ത്യക്കു നഷ്ടമായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ അപ്പോള്‍ വെറും 23 റണ്‍സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ രണ്ടാം വിക്കറ്റില്‍ സഞ്ജുവിനു കൂട്ടായി സൂര്യ വന്നതോടെ വെടിക്കെട്ടാണ് കണ്ടത്. 173 റണ്‍സാണ് ഈ ജോടി ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തത്. ഇതിനിടെ സഞ്ജു തന്റെ കന്നി അന്താരാഷ്ട്ര ടി20 സെഞ്ച്വറിയും കുറിച്ചുകഴിഞ്ഞിരുന്നു.

14ാം ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 196ല്‍ നില്‍ക്കെ സഞ്ജു പുറത്തായതോടെ ഈ ജോടി വേര്‍പിരിയുകയായിരുന്നു. അപ്പോഴേക്കും മല്‍സരം പൂര്‍ണമായി ഇന്ത്യയുടെ നിയന്ത്രണത്തിലുമായി കഴിഞ്ഞിരുന്നു. സഞ്ജുവിനെ പുറത്താക്കിയ പേസര്‍ മുസ്തഫിസുര്‍ റഹ്മാനാണ് ബംഗ്ലാദേശിനു കാത്തിരുന്ന ബ്രേക്ക്ത്രൂ നല്‍കിയത്. പുറത്തായി മടങ്ങവെ തോളില്‍ കൈയിട്ട് അഭിനന്ദിച്ചുകൊണ്ടായിരുന്നു ക്രീസില്‍ നിന്നും സഞ്ജുവിനെ സൂര്യ യാത്രയാക്കിയത്.

Story first published: Sunday, October 13, 2024, 7:40 [IST]
Other articles published on Oct 13, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+