For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: ഇന്ത്യക്കു മുന്നില്‍ 6 ചോദ്യങ്ങള്‍! ഉത്തരം വേണം, തല പുകച്ച് അഗാര്‍ക്കറും സെലക്ടര്‍മാരും

മുംബൈ: വലിയൊരു ഇടവേളയ്ക്കു ശേഷം ഇന്ത്യന്‍ ടീം ടെസ്റ്റ് പരമ്പരയില്‍ കളിക്കാന്‍ കച്ചമുറുക്കുകയാണ്. ഈ വര്‍ഷം ഒരേയൊരു ടെസ്റ്റ് പരമ്പരയില്‍ മാത്രമേ ഇന്ത്യ കളിച്ചിട്ടുള്ളൂ. ജനുവരി- മാര്‍ച്ച് മാസങ്ങളിലായി ഇംഗ്ലണ്ടിനെതിരേ അഞ്ചു ടെസ്റ്റുകളിലാണ് ഇന്ത്യ കൊമ്പുകോര്‍ത്തത്. ഈ പരമ്പര 4-1നു ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു. അതിനു ശേഷം ബംഗ്ലാദേശുമായി റെഡ് ബോള്‍ പരമ്പരയ്ക്കു തയ്യാറെടുക്കുകയാണ് രോഹിത് ശര്‍മയും സംഘവും. ഈ മാസം 19നാണ് പരമ്പര ആരംഭിക്കുക.

ദുലീപ് ട്രോഫിയുടെ ആദ്യ റൗണ്ടിനു ശേഷം ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുമെന്നാണ് വിവരം. ഈ പ്രകടനം കൂടി വിലയിരുത്തിയാവും അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി ടീമിനെ തിരഞ്ഞെടുക്കുക. പക്ഷെ ടീം പ്രഖ്യാപനത്തിനു മുമ്പ് പ്രധാനമായും ആറു ചോദ്യങ്ങള്‍ക്കു അവര്‍ക്കു ഉത്തരം ലഭിക്കേണ്ടതുണ്ട്. ഇവ ഏതൊക്കെയാണെന്നു നോക്കാം.

ROHIT-AGARKAR-GAMBHIR

കുഴപ്പിക്കുന്ന ചോദ്യങ്ങള്‍

നാലു സ്പിന്നര്‍മാരെ ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തണമോയെന്നതാണ് ആദ്യത്തെ ചോദ്യം. ഇടം കൈയന്‍ ഫാസ്റ്റ് ബൗളര്‍ ടീമില്‍ വേണമോയെന്നതാണ് മറ്റൊരു സംശയം. മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യരുടെ കാര്യത്തിലാണ് മൂന്നാമത്തെ കണ്‍ഫ്യൂഷനുള്ളത്. ടെസ്റ്റ് ടീമിലേക്കു അദ്ദേഹത്തെ തിരിച്ചുവിളിക്കണമോയെന്നാണ് സെക്ഷന്‍ കമ്മിറ്റി ആലോചിക്കുന്നത്.

ദുലീപ് ട്രോഫിയില്‍ ഇന്ത്യ ഡി ടീമിന്റെ ക്യാപ്റ്റനായ അദ്ദേഹം ഫിഫ്റ്റിയോടെ തിളങ്ങുകയും ചെയ്തിരുന്നു. പക്ഷെ മധ്യനിര ബാറ്റിങില്‍ കൂടുതല്‍ ഓപ്ഷനുകള്‍ ഇന്ത്യക്കുള്ളതിനാല്‍ ശ്രേയസ് ടീമില്‍ ആവശ്യമുണ്ടോയെന്നതും ചോദ്യചിഹ്നമാണ്. കരിയറിന്റെ ക്ലൈമാക്‌സിലേക്കു അടുക്കുന്ന വെറ്ററന്‍ ഓഫ്‌സ്പിന്നറും ഓള്‍റൗണ്ടറുമായ ആര്‍ അശ്വിന്റെ ബാക്കപ്പായി വാഷിങ്ടണ്‍ സുന്ദറിനെ തയ്യാറാക്കി നിര്‍ത്തണമോയെന്നതാണ് നാലാമത്തെ ചോദ്യം.

യുവതാരങ്ങളുടെ ഭാവി?

അവസാന ടെസ്റ്റ് പരമ്പരയുടെ ഭാഗമായിരുന്ന യുവതാരങ്ങളായ ധ്രുവ് ജുറേല്‍, സര്‍ഫറാസ് ഖാന്‍, ദേവ്ദത്ത് പടിക്കല്‍ എന്നിവരുടെ ഭാവി എന്താവുമെന്നതാണ് ഉത്തരം ആവശ്യമായ അഞ്ചാമത്തെ ചോദ്യം. സീനിയര്‍ താരങ്ങളായ വിരാട് കോലി, കെഎല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവരുടെ മടങ്ങിവരവാണ് മൂന്നു പേരുടെയും കരിയര്‍ തുലാസിലാക്കിയിരിക്കുന്നത്.

ഇംഗ്ലണ്ടിനെതിരേ ജുറേലും സര്‍ഫറാസും മികച്ച പ്രകടനമാണ് നടത്തിയത്. കരിയറിലെ രണ്ടാം ടെസ്റ്റില്‍ തന്നെ പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ട താരമാണ് ജുറേല്‍. സര്‍ഫറാസാവട്ടെ തകര്‍പ്പന്‍ ഫിഫ്റ്റിയോടെയാണ് ടെസ്റ്റില്‍ അരങ്ങേറ്റം നടത്തിയത്.

പുതുമുഖ സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് റെഡ്ഡിയെ ഈ പരമ്പരയില്‍ പരീക്ഷിച്ചു നോക്കണമോയന്ന ചോദ്യവും സെലക്ടര്‍മാര്‍ക്കു മുന്നിലുണ്ട്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കു ശേഷം ടെസ്റ്റില്‍ ഇന്ത്യക്കു മികച്ചൊരു സീം ബൗളിങ് ഓള്‍റൗണ്ടര്‍ ഉണ്ടായിട്ടില്ല. മികച്ച പിന്തുണ നല്‍കിയാല്‍ ഈ അഭാവം നികത്താന്‍ ശേഷിയുള്ള താരമാണ് നിതീഷ്.

INDIA TEST TEAM

ശക്തമായ ടീം വേണം

പാകിസ്താനെ അവരുടെ നാട്ടില്‍ വച്ച് ടെസ്റ്റ് പരമ്പരയില്‍ തൂത്തുവാരിയ (2-0) ശേഷമാണ് ബംഗ്ലാദേശ് ടീമിന്റെ വരവ്. ഇതു തീര്‍ച്ചയായും ഇന്ത്യയെയും ആശങ്കയിലാക്കുക തന്ന ചെയ്യും. അതിനാല്‍ അവരെ നിസാരരായി കാണാന്‍ രോഹിത് ശര്‍മയോ, കോച്ച് ഗൗതം ഗംഭീറോ തയ്യാറാവില്ല. വലിയ ആത്മവിശ്വാസത്തിലെത്തുന്ന ബംഗ്ലാ ടീമിനെ തോല്‍പ്പിക്കണമെങ്കില്‍ ഏറ്റവും ശക്തമായ ടീമിനെത്തന്നെ ഇന്ത്യക്കു ആവശ്യമാണ്.

പക്ഷെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ, മറ്റൊരു പ്രധാന പേസര്‍ മുഹമ്മദ് ഷമി എന്നിവരുടെ സേവനം ഇന്ത്യക്കു ലഭിക്കാനിടയില്ല. ടി20 ലോകകപ്പിനു ശേഷം കളിച്ചിട്ടില്ലാത്ത ബുംറയ്ക്കു ഈ പരമ്പരയിലും വിശ്രമം നല്‍കിയേക്കും. ഷമിയാവട്ടെ പരിക്കില്‍ നിന്നും മോചിതനായ ശേഷം കളിക്കളത്തിലേക്കു ഇനിയും തിരിച്ചെത്തിയിട്ടില്ല. ന്യൂസിലാന്‍ഡുമായി അടുത്ത മാസം നടക്കുന്ന ടെസ്റ്റ് പരമ്പരയിലാവും ഇരുവരും തിരിച്ചെത്തിയേക്കുക.

Story first published: Saturday, September 7, 2024, 14:29 [IST]
Other articles published on Sep 7, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+