Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs BAN: സഞ്ജുവിന്റെ പ്രചോദനം, തൊട്ടടുത്ത പന്തില്‍ പരാഗിന് വിക്കറ്റ്; വീഡിയോ വൈറല്‍

ഡല്‍ഹി: ബംഗ്ലാദേശിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യ തകര്‍പ്പന്‍ ജയം നേടിയെടുത്തിരിക്കുകയാണ്. 86 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 9 വിക്കറ്റിന് 221 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ബംഗ്ലാദേശിന് 9 വിക്കറ്റിന് 135 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ആദ്യ മത്സരത്തില്‍ ഏഴ് വിക്കറ്റിന് ജയിച്ച ഇന്ത്യ രണ്ടാം മത്സരവും ജയിച്ചതോടെ മൂന്ന് മത്സര പരമ്പര സ്വന്തമാക്കുകയും ചെയ്തു. ഇന്ത്യയുടെ സര്‍വാധിപത്യ ജയമാണ് രണ്ടാം മത്സരത്തിലും കണ്ടത്.

എന്നാല്‍ ഇന്ത്യ വലിയ പ്രതീക്ഷവെച്ച സഞ്ജു സാംസണ്‍ ബാറ്റിങ്ങില്‍ നിരാശപ്പെടുത്തി. ആദ്യ മത്സരത്തില്‍ 29 റണ്‍സുമായി തിളങ്ങിയ സഞ്ജു രണ്ടാം മത്സരത്തില്‍ 7 പന്തില്‍ 10 റണ്‍സെടുത്താണ് പുറത്തായത്. ആദ്യ ഓവറില്‍ രണ്ട് ബൗണ്ടറിയടക്കം നേടിയ സഞ്ജു പ്രതീക്ഷ നല്‍കിയെങ്കിലും വലിയ സ്‌കോര്‍ നേടാതെ പുറത്തായി. ഓപ്പണറായി ഇറങ്ങിയിട്ടും കാര്യമായ പ്രകടനം നടത്താന്‍ സഞ്ജുവിന് സാധിക്കാതെ പോയി എന്നതാണ് നിരാശപ്പെടുത്തുന്നത്.

എന്നാല്‍ സഞ്ജു ബാറ്റിങ്ങില്‍ ഫ്‌ളോപ്പായെങ്കിലും വിക്കറ്റിന് പിന്നില്‍ ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിലെ സഹതാരമായ റിയാന്‍ പരാഗിനെ സഞ്ജു പ്രചോദിപ്പിച്ചതും തൊട്ടടുത്ത പന്തില്‍ പരാഗ് വിക്കറ്റ് നേടിയതും ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

ബംഗാളില്‍ പരാഗിനെ പ്രചോദിപ്പിച്ച് സഞ്ജു

11ാം ഓവറിലാണ് പരാഗ് പന്തെറിയാനെത്തുന്നത്. ഇതിന് മുമ്പ് വരുണ്‍ ചക്രവര്‍ത്തി പന്തെറിയാനെത്തിയപ്പോള്‍ തമിഴില്‍ വരുണിനെ സഞ്ജു പ്രശംസിച്ചിരുന്നു. ഇതിന് ശേഷം പരാഗ് പന്തെറിയാനെത്തിയപ്പോള്‍ ബംഗാള്‍ ഭാഷയിലാണ് സഞ്ജു പ്രചോദിപ്പിച്ചത്. പരാഗിന്റെ പന്തില്‍ മഹമ്മൂദുല്ല സിംഗിള്‍ നേടിയപ്പോള്‍ സഞ്ജു ബംഗാള്‍ ഭാഷയില്‍ 'വളരെ മികച്ചത്' എന്നാണ് പ്രശംസിച്ചത്. സഞ്ജു പരാഗിനെ പ്രശംസിച്ചതിന് തൊട്ടടുത്ത പന്തില്‍ താരം വിക്കറ്റും വീഴ്ത്തി.

മെഹതി ഹസന്‍ മിറാസ് വലിയ ഷോട്ടിന് ശ്രമിച്ചാണ് പരാഗിന് വിക്കറ്റ് നല്‍കിയത്. സഞ്ജുവിന്റെ പ്രചോദനനം പരാഗിന് കൂടുതല്‍ ആത്മവിശ്വാസം നല്‍കിയെന്ന് തന്നെ പറയാം. അതുകൊണ്ടുതന്നെ വളരെ ആവേശത്തോടെയാണ് പരാഗ് വിക്കറ്റ് നേട്ടം ആഘോഷിച്ചത്. സഞ്ജുവും പരാഗിന്റെ വിക്കറ്റ് നേട്ടം വളരെയധികം ആഘോഷിച്ചു. ഐപിഎല്ലില്‍ പരാഗിന്റെ നായകനായ സഞ്ജുവിന്റെ പ്രശംസ പരാഗിന് കരുത്തായെന്ന് തന്നെ പറയാം.

riyan parag ind vs ban t20

സഞ്ജുവിനെ പ്രശംസിച്ച് ഗവാസ്‌ക്കര്‍

സഞ്ജുവിന്റെ ബംഗാളി ഭാഷയിലെ പ്രശംസ കമന്റേറ്റര്‍മാരും ഏറ്റെടുത്തു. സുനില്‍ ഗവാസ്‌ക്കര്‍ സഞ്ജുവിന്റെ ഭാഷാ പാഠവത്തെ പ്രശംസിച്ചു. മലയാളം, തമിഴ്, ഹിന്ദി എന്നിവക്ക് പുറമേ സഞ്ജുവിന് ബംഗാള്‍ ഭാഷയും വശമുണ്ടോയെന്നും സഞ്ജുവിന്റെ ബഹു ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവ് ഐപിഎല്ലിലൂടെ ലഭിച്ചതാവാം എന്നാണ് ഗവാസ്‌ക്കര്‍ വിലയിരുത്തിയത്. സഞ്ജു രാജസ്ഥാന്‍ റോയല്‍സ് നായകനെന്ന നിലയില്‍ മികച്ച പ്രകടനമാണ് നടത്തിയിട്ടുള്ളത്.

പരാഗ് സഞ്ജുവിന് കീഴില്‍ കളിക്കുന്ന താരമായതിനാല്‍ പരാഗിന്റെ മികവ് എത്രത്തോളമെന്ന് സഞ്ജുവിന് നന്നായി അറിയാം. ആറ് പന്തില്‍ 15 റണ്‍സുമായി ഫിനിഷിങ്ങിലും പരാഗ് തിളങ്ങിയിരുന്നു. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശേഷിയുള്ള സ്പിന്‍ ഓള്‍റൗണ്ടറെന്ന നിലയില്‍ പരാഗിന്റെ മികവില്‍ ഇന്ത്യ വിശ്വാസം അര്‍പ്പിക്കുന്നു. ഇന്ത്യയുടെ ടി20 ടീമില്‍ ഇപ്പോള്‍ സജീവ സാന്നിധ്യമാണ് റിയാന്‍ പരാഗെന്ന് നിസംശയം പറയാം.

സഞ്ജുവിന് അവസരം മുതലാക്കാനായില്ല

സഞ്ജു നായകനായും ബാറ്റ്‌സ്മാനായുമെല്ലാം മികച്ച പ്രതിഭയുള്ള താരമാണെങ്കിലും ലഭിക്കുന്ന അവസരങ്ങളെ മുതലാക്കുന്നതില്‍ പിന്നോട്ടാണെന്നതാണ് വസ്തുത. സഞ്ജുവിന് ഓപ്പണര്‍ റോളാണ് ആദ്യ രണ്ട് മത്സരത്തിലും ലഭിച്ചത്. പവര്‍പ്ലേയില്‍ തകര്‍ത്തടിക്കാന്‍ അവസരമുണ്ടായിട്ടും ഇത് മുതലാക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല. വിക്കറ്റ് കീപ്പറാവാന്‍ സൂപ്പര്‍ താരങ്ങള്‍ അവസരം കാത്തിരിക്കവെ സഞ്ജുവിന് കാര്യങ്ങള്‍ പ്രയാസമാണെന്ന് തന്നെ പറയാം.

Story first published: Thursday, October 10, 2024, 12:56 [IST]
Other articles published on Oct 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+