For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: രോഹിത്തിനൊപ്പം ഓപ്പണിങ്, സഞ്ജുവിന് അന്നു കിട്ടിയത് മുട്ടന്‍ പണി!! സീറ്റും തെറിച്ചു

ഗ്വാളിയോര്‍: ഇന്ത്യക്കു വേണ്ടി ഓപ്പണറുടെ റോളില്‍ കിടിലന്‍ പ്രകടനം നടത്താന്‍ തയ്യാറെടുക്കുകയാണ് മലയാളി താരം സഞ്ജു സാംസണ്‍. ബംഗ്ലാദേശിനെതിരായ മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ ടീമിന്റെ രണ്ടാം ഓപ്പണര്‍ സഞ്ജുവായിരിക്കുമെന്നു ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് വ്യക്തമാക്കിക്കഴിഞ്ഞു. ഇനി ടീം മാനേജ്‌മെന്റ് തനിക്കു നല്‍കിയ റോള്‍ ഏറ്റവും ഭംഗിയായി ചെയ്യുകയെന്നതാണ് സഞ്ജുവിനു മുന്നിലുള്ള ദൗത്യം.

അന്താരാഷ്ട്ര കരിയറില്‍ ഒരുപക്ഷെ അദ്ദേഹത്തിന്റെ കരിയറിലെ ടേണിങ് പോയിന്റായി ഈ പരമ്പര മാറിയേക്കും. കാരണം ബാറ്ററെന്ന നിലയില്‍ തന്റെ കഴിവ് പൂര്‍ണമായി പുറത്തെടുക്കാന്‍ സഞ്ജുവിനു ഇതിനേക്കാള്‍ നല്ലൊരു അവസരം ഇനി ലഭിക്കാനില്ല. വലിയൊരു ഇന്നിങ്‌സുമായി വിമര്‍ശകരുടെ വായടപ്പിക്കുന്നതിനൊപ്പം ടീം മാനേജ്‌മെന്റിന്റെ വിശ്വാസം നേടിയെടുക്കാനും അദ്ദേഹം ശ്രമിച്ചേ തീരൂ. ബംഗ്ലാദേശിനെതിരേ സഞ്ജു അവസാനമായി ഓപ്പണറായി കളിച്ചപ്പോള്‍ എന്താണ് സംഭവിച്ചതെന്നു നോക്കാം.

ROHIT SHARMA- SANJU SAMSON

രോഹിത്തിന്റെ ഓപ്പണിങ് പങ്കാളി

അന്താരാഷ്ട്ര ടി20 കരിയറില്‍ ബംഗ്ലാദേശിനെതിരേ സഞ്ജു സാംസണ്‍ ഒരിക്കല്‍ മാത്രമേ ഇന്ത്യക്കു വേണ്ടി ഓപ്പണറായി കളിച്ചിട്ടുള്ളൂവെന്നു കാണാം. ഇതാവട്ടെ ഈ വര്‍ഷം തന്നെയാണ്. അമേരിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നീവിടങ്ങളിലായി നടന്ന ഐസിസി ടി20 ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മല്‍സരത്തിലായിരുന്നു ഇത്.

ജൂണ്‍ ഒന്നിനു അമേരിക്കയിലെ ന്യൂയോര്‍ക്കിലാണ് ഇന്ത്യയും ബംഗ്ലാദേശും സന്നാഹത്തില്‍ കൊമ്പുകോര്‍ത്തത്. ഈ മല്‍സരത്തില്‍ നായകന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പമാണ് സഞ്ജു ഓപ്പണറായി ക്രീസിലെത്തിയത്. എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു ടീം മാനേജ്‌മെന്റിന്റെ സര്‍പ്രൈസ് നീക്കം. വെടിക്കെട്ട് താരങ്ങളായ രോഹിത്തും സഞ്ജുവും ടീമിനു സ്വപ്‌നതുല്യമായ തുടക്കം നല്‍കുമെന്നും ആരാധകര്‍ പ്രതീക്ഷിച്ചു. പക്ഷെ ഈ കണക്കുകൂട്ടലുകള്‍ പാളി.

ബാറ്റിങ് അതീവ ദുഷ്‌കരമായിരുന്ന പിച്ചാണ് ഈ മല്‍സരത്തിനായി തയ്യാറാക്കിയിരുന്നത്. മാത്രമല്ല ഔട്ട്ഫീല്‍ഡും തീരെ സ്ലോയായിരുന്നു. ഇതു കാരണം സഞ്ജുവിനു ഓപ്പണിങില്‍ തിളങ്ങാനായില്ല. ആറു ബോളില്‍ നിന്നും ഒരു റണ്‍സ് മാത്രമേ അദ്ദേഹത്തിനു നേടാനായുള്ളൂ.

പേസര്‍ ഷൊരിഫുല്‍ ഇസ്ലാമിന്റെ ബൗളിങ്ങില്‍ സഞ്ജു വിക്കറ്റിനു മുന്നില്‍ കുരുങ്ങുകയായിരുന്നു. പക്ഷെ അംപയറുടെ തീരുമാനം സംശയാസ്പദമായിരുന്നു. എന്നാല്‍ സന്നാഹ മല്‍സരമായതിനാല്‍ ടീമുകള്‍ക്കു റിവ്യു ഓപ്ഷന്‍ ഉണ്ടായിരുന്നില്ല. ഈ കാരണത്താല്‍ തന്നെ സഞ്ജുവിനു നിരാശനായി മടങ്ങേണ്ടി വരികയും ചെയ്തു.

SANJU SAMSON

അവസരം മുതലാക്കി റിഷഭ്

ലോകകപ്പിനു മുമ്പ് ഇന്ത്യ കളിച്ച ഏക സന്നാഹ മല്‍സരവും ഇതായിരുന്നു. സഞ്ജുവിനു ഈ അവസരം മുതലാക്കാന്‍ സാധിക്കാതെ പോയപ്പോള്‍ റിഷഭ് പന്ത് ഇതു നന്നായി മുതലെടുക്കുകയും ചെയ്തു. നാലാം നമ്പറില്‍ ഇറങ്ങിയ അദ്ദേഹം 32 ബോളില്‍ നാലു വീതം ഫോറും സിക്‌സറുകളുമടക്കം 53 റണ്‍സ് സ്‌കോര്‍ ചെയ്തു. തുടര്‍ന്നു മറ്റുള്ളവര്‍ക്കു കൂടി ബാറ്റിങില്‍ അവസരം നല്‍കാന്‍ റിട്ടയേര്‍ഡ് ഹര്‍ട്ടാവുകയായിരുന്നു.

ഈ സന്നാഹ മല്‍സരത്തില്‍ നേടിയ ഫിഫ്റ്റി റിഷഭിനു നേട്ടമായപ്പോള്‍ സഞ്ജുവിനു പണിയും കിട്ടി. ലോകകപ്പിലെ മുഴുവന്‍ മല്‍സരങ്ങളിലും ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറാവാന്‍ റിഷഭിനെ സഹായിച്ചത് സന്നാഹ മല്‍സരത്തിലെ പ്രകടനമാണ്. സഞ്ജുവാകട്ടെ ഒരു മല്‍സരത്തില്‍പ്പോലും അവസരം കിട്ടാതെ ടൂര്‍ണമെന്റിലുടനീളം ബെഞ്ചിലിരിക്കുകയും ചെയ്തു.

ബംഗ്ലാദേശുമായുള്ള ഈ സന്നാഹ മല്‍സരത്തിനു ശേഷം ഒരു തവണ കൂടി ടി20യില്‍ സഞ്ജു ഇന്ത്യക്കു വേണ്ടി ഓപ്പണറായി കളിച്ചിട്ടുണ്ട്. ശ്രീലങ്കയ്‌ക്കെതിരേ ജൂലൈയില്‍ നടന്ന മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലെ രണ്ടാങ്കത്തിലായിരുന്നു ഇത്. പക്ഷെ അന്നു അദ്ദേഹം ഗോള്‍ഡന്‍ ഡെക്കായി തീര്‍ത്തും നിരാശപ്പെടുത്തുകയായിരുന്നു. സ്പിന്നര്‍ മഹീഷ് തീക്ഷണയാണ് സഞ്ജുവിനെ ബൗള്‍ഡാക്കിയത്.

Story first published: Sunday, October 6, 2024, 9:48 [IST]
Other articles published on Oct 6, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+