For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: സഞ്ജുവിന് ലോട്ടറി, ഇന്ത്യയുടെ ടി20 കീപ്പര്‍ സ്ഥാനം ഉറപ്പിക്കാം! പക്ഷെ അത് ചെയ്യണം

മുംബൈ: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര അവസാനിച്ചതിനാല്‍ ഇനി ടി20 പോരാട്ടമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. മൂന്ന് മത്സര ടി20 പരമ്പര ആറാം തീയ്യതിയാണ് ആരംഭിക്കുന്നത്. ഇന്ത്യ ഇതിനോടകം ടി20 പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ച് കഴിഞ്ഞു. ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ മൂന്ന് പുതുമുഖങ്ങളെയടക്കം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, ശിവം ദുബെ എന്നിവരെല്ലാം ടീമില്‍ ഇടം നേടിയിട്ടുണ്ട്. ടീമിന്റെ വിക്കറ്റ് കീപ്പര്‍മാരായി സഞ്ജു സാംസണും ജിതേഷ് ശര്‍മയുമാണുള്ളത്.

റിഷഭ് പന്തിന് വിശ്രമം നല്‍കിയപ്പോള്‍ ഇഷാന്‍ കിഷനും ദ്രുവ് ജുറേലും തഴയപ്പെട്ടു. സഞ്ജുവിനെ പ്രധാന വിക്കറ്റ് കീപ്പര്‍ റോളിലാണ് ഇന്ത്യ ടീമിലേക്ക് പരിഗണിച്ചിരിക്കുന്നത്. ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ രണ്ട് മത്സരത്തിലും ഡെക്കിന് പുറത്തായ സഞ്ജുവിന് ബംഗ്ലാദേശ് പരമ്പരയിലും ടീം മാനേജ്‌മെന്റ് വിശ്വാസം അര്‍പ്പിക്കുകയായിരുന്നു. സഞ്ജുവിന് മുന്നില്‍ ഇന്ത്യയുടെ ടി20 വിക്കറ്റ് കീപ്പര്‍ സ്ഥാനം ഉറപ്പിക്കാനുള്ള അവസരമാണുള്ളത്. എന്നാല്‍ സഞ്ജു ഇതിനായി ചില കാര്യങ്ങള്‍ ചെയ്യേണ്ടതായുണ്ട്.

അര്‍ധ സെഞ്ച്വറി പ്രകടനങ്ങള്‍ വേണം

സഞ്ജു സാംസണിനെ ഓപ്പണറായി ഇന്ത്യ കളിപ്പിക്കാനാണ് സാധ്യത കൂടുതല്‍. അഭിഷേക് ശര്‍മയെ മാത്രമാണ് ഇന്ത്യ സ്‌പെഷ്യലിസ്റ്റ് ഓപ്പണറായി പരിഗണിച്ചിട്ടുള്ളത്. നിലവിലെ ടീമില്‍ മറ്റ് സ്‌പെഷ്യലിസ്റ്റ് ഓപ്പണര്‍മാരില്ലാത്തതിനാല്‍ സഞ്ജുവിനെ ഓപ്പണറായി കളിപ്പിക്കാനുള്ള സാധ്യതയാണ് കൂടുതല്‍. സഞ്ജു ഏത് റോളില്‍ ബാറ്റ് ചെയ്താലും മികച്ച പ്രകടനം നടത്തേണ്ടത് നിലനില്‍പ്പിന്റെ പ്രശ്‌നം. ഈ പരമ്പരയില്‍ കൂടി ഫ്‌ളോപ്പായാല്‍ തിരിച്ചുവരവ് പ്രയാസമാണ്.

അതുകൊണ്ടുതന്നെ അര്‍ധ സെഞ്ച്വറി പ്രകടനങ്ങള്‍ സഞ്ജു നടത്തേണ്ടത് അത്യാവശ്യമാണ്. ഓപ്പണര്‍ റോളില്‍ അവസരം ലഭിച്ചാല്‍ സഞ്ജുവിന് മുന്നില്‍ മികവ് കാട്ടാന്‍ അവസരമുണ്ടാവും. നേരത്തെ ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തിട്ടുള്ള സഞ്ജു മൂന്ന് മത്സരത്തില്‍ രണ്ട് മത്സരത്തിലെങ്കിലും അര്‍ധ സെഞ്ച്വറിയോടെ തിളങ്ങേണ്ടത് അത്യാവശ്യമാണ്. ആദ്യ രണ്ട് മത്സരത്തില്‍ നിരാശപ്പെടുത്തിയാല്‍ ജിതേഷ് ശര്‍മക്ക് അവസരം ലഭിച്ചേക്കും. അതുകൊണ്ടുതന്നെ സഞ്ജുവിന് ബാറ്റുകൊണ്ട് കസറേണ്ടതായുണ്ട്.

sanju samson

വിക്കറ്റിന് പിന്നില്‍ പിഴവ് പാടില്ല

ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ ബാറ്റിങ്ങില്‍ പാളിയത് കൂടാതെ വിക്കറ്റിന് പിന്നിലും സഞ്ജു നിരാശപ്പെടുത്തിയിരുന്നു. ക്യാച്ചവസരമടക്കം സഞ്ജു പാഴാക്കിയിരുന്നു. ഇതിന് ശേഷം ദുലീപ് ട്രോഫി കളിച്ചപ്പോള്‍ സെഞ്ച്വറിയോടെ മിന്നിക്കാന്‍ സഞ്ജുവിനായി. എന്നാല്‍ വിക്കറ്റിന് പിന്നിലെ പ്രകടനം ശരാശരിയായിരുന്നു. ഡൈവ് ചെയ്യാനടക്കം സഞ്ജു മടി കാട്ടി. ഇതിന്റെ പേരില്‍ അര്‍ഷ്ദീപ് സിങ് സഞ്ജുവിനോട് ദേഷ്യപ്പെടുന്ന സാഹചര്യവുമുണ്ടായി.

എന്നാല്‍ ബംഗ്ലാദേശ് പരമ്പരയില്‍ സഞ്ജുവിന് വിക്കറ്റ് കീപ്പറായി പിഴന് സംഭവിക്കാന്‍ പാടില്ല. ലഭിക്കുന്ന അവസരങ്ങളെ മുതലാക്കാനും മിന്നല്‍ സ്റ്റംപിങ്ങുകള്‍ നടത്തി ശ്രദ്ധ നേടാനും സഞ്ജുവിന് സാധിക്കണം. പൊതുവേ മിന്നല്‍ വിക്കറ്റ് കീപ്പറാണ് സഞ്ജു. പിഴവുകള്‍ സംഭവിക്കുന്നത് വളരെ വിരളമായാണ്. അതുകൊണ്ടുതന്നെ സഞ്ജുവില്‍ പ്രതീക്ഷയുമുണ്ട്. എന്നാല്‍ ബംഗ്ലാദേശിനെതിരേ വിക്കറ്റിന് പിന്നില്‍ അല്‍പ്പം കൂടി ശ്രദ്ധ നല്‍കാന്‍ സഞ്ജു തയ്യാറാവേണ്ടതായുണ്ട്.

ഉത്തരവാദിത്തം ഏറ്റെടുക്കണം

സഞ്ജു പൊതുവേ തന്റെ ശൈലിയില്‍ മാത്രം വിശ്വസിച്ച് കളിക്കുന്ന താരമാണ്. ടീമിന്റെ അവസ്ഥയും പിച്ചിന്റെ സാഹചര്യവും വിലയിരുത്താതെ കടന്നാക്രമിക്കാന്‍ ശ്രമിക്കുന്നതാണ് സഞ്ജുവിന്റെ രീതി. അതുകൊണ്ടുതന്നെ പലപ്പോഴും ഈ ശൈലി സഞ്ജുവിന് തിരിച്ചടിയായിട്ടുണ്ട്. ശ്രീലങ്കന്‍ പരമ്പരയിലും ഈ ദൗര്‍ബല്യം സഞ്ജുവിനെ വേട്ടയാടിയിരുന്നു.

എന്നാല്‍ ബംഗ്ലാദേശിനെതിരേ സഞ്ജു കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാവണം. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്നതോടൊപ്പം മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്താന്‍ സഞ്ജു തയ്യാറാവണം. ഇഷാന്‍ കിഷന്‍ ശക്തമായ തിരിച്ചുവരവിന് കാത്തിരിക്കുന്നതിനാല്‍ സ്ഥിരതയോടെയുള്ള പ്രകടനം നടത്താത്ത പക്ഷം സഞ്ജുവിന് കാര്യങ്ങള്‍ കടുപ്പമാണെന്ന് തന്നെ പറയാം.

Story first published: Tuesday, October 1, 2024, 20:35 [IST]
Other articles published on Oct 1, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+