Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs BAN: റിവ്യൂ എടുക്കാതെ രോഹിത്, സിറാജിന് നഷ്ടമായത് വിക്കറ്റ്! ക്യാപ്റ്റന് വിമര്‍ശനം

ചെന്നൈ: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 376 റണ്‍സില്‍ പുറത്തായിരിക്കുകയാണ്. 400ന് മുകളില്‍ സ്‌കോര്‍ പ്രതീക്ഷിച്ചാണ് ഇന്ത്യ ഇറങ്ങിയെങ്കിലും ഈ ലക്ഷ്യത്തിലേക്കെത്തും മുമ്പ് കൂടാരം കയറേണ്ടി വന്നു. മറുപടിക്കിറങ്ങിയ ബംഗ്ലാദേശിനെ തുടക്കത്തിലേ വിറപ്പിക്കാന്‍ ഇന്ത്യക്ക് സാധിച്ചിരിക്കുകയാണ്. ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ ബംഗ്ലാദേശ് മൂന്ന് വിക്കറ്റിന് 26 റണ്‍സെന്ന നിലയിലാണ്.

ഷദ്മാന്‍ ഇസ്‌ലാമിനെ (2) ജസ്പ്രീത് ബുംറ ക്ലീന്‍ബൗള്‍ഡാക്കിയപ്പോള്‍ സാക്കിര്‍ ഹസനെ (3) ആകാശ് ദീപ് ക്ലീന്‍ബൗള്‍ഡാക്കി. തൊട്ടടുത്ത പന്തില്‍ മൊമിനുല്‍ ഹഖിനേയും ഗോള്‍ഡന്‍ ഡെക്കാക്കി മടക്കാന്‍ ആകാശ് ദീപിനായി. എന്നാല്‍ തുടക്കത്തിലേ തന്നെ മുഹമ്മദ് സിറാജിന് ലഭിക്കേണ്ട വിക്കറ്റ് നായകന്‍ രോഹിത് ശര്‍മയുടെ മണ്ടത്തരം കാരണം നഷ്ടമായിരുന്നു. മത്സരത്തിന്റെ നാലാം ഓവറിലാണ് സംഭവം.

രോഹിത് റിവ്യൂവെടുക്കാന്‍ തയ്യാറായില്ല

നാലാം ഓവറിന്റെ അഞ്ചാം പന്തില്‍ സാക്കിര്‍ ഹസനെ സിറാജ് എല്‍ബിയില്‍ കുടുക്കി. ഫുള്‍ ലെങ്ത് പന്ത് സ്വിങ് ചെയ്ത് സാക്കിര്‍ ഹസന്റെ പാഡില്‍ തട്ടി. വിക്കറ്റെന്നുറപ്പിച്ച് സിറാജ് ശക്തമായി അപ്പീല്‍ ചെയ്തു. എന്നാല്‍ അംപയറുടെ കോള്‍ നോട്ടൗട്ട് എന്നായിരുന്നു. അല്‍പ്പം ലെഗ് സൈഡിലേക്ക് പോയതിനാല്‍ പന്ത് സ്റ്റംപ് മിസ് ചെയ്യുന്നു എന്ന വിലയിരുത്തലിലാണ് അംപയര്‍ നോട്ടൗട്ട് വിളിച്ചത്. പക്ഷെ ഇത് വിക്കറ്റാണെന്ന ഉറച്ച നിലപാടിലായിരുന്നു സിറാജ്.

റിവ്യൂവെടുക്കാന്‍ സിറാജ് രോഹിത്തിനോട് ആവശ്യപ്പെട്ടെങ്കിലും ക്യാപ്റ്റന്‍ അതിന് തയ്യാറായില്ല. അംപയറുടെ കോള്‍ എതിരായതിനാലും ലെഗ് സൈഡിലേക്കാണ് പന്ത് പോയതെന്ന വിലയിരുത്തലിലും രോഹിത് സിറാജിന്റെ വാദം അംഗീകരിച്ചില്ല. എന്നാല്‍ പന്ത് ലെഗ് സ്റ്റംപില്‍ തട്ടുന്നുണ്ടെന്ന് റീപ്ലേയില്‍ വ്യക്തമായി. സിറാജ് കടുത്ത നിരാശയില്‍ മുഖം താഴ്ത്തിയപ്പോള്‍ സംഭവിച്ച മണ്ടത്തരമോര്‍ത്ത് രോഹിത് ചിരിക്കുകയാണ് ചെയ്തത്.

rohit sharma ind vs ban

സാക്കിര്‍ ഹസനെ മടക്കി ആകാശ്

മുഹമ്മദ് സിറാജിന് ലഭിക്കേണ്ട വിക്കറ്റായിരുന്നെങ്കിലും ഇതില്‍ നിന്ന് രക്ഷപെടാന്‍ സാക്കിര്‍ ഹസനായി. എന്നാല്‍ ഇത് മുതലാക്കി വലിയ സ്‌കോറിലേക്കുയരാന്‍ സാക്കിറിനെ ഇന്ത്യ അനുവദിച്ചില്ല. എട്ടാം ഓവറിലെ ആദ്യ പന്തില്‍ സാക്കിറിനെ ആകാശ് ദീപ് ക്ലീന്‍ ബൗള്‍ഡ് ചെയ്തു. ഇന്‍ സ്വിങ്ങറായി സ്റ്റംപിലേക്കെത്തിയ പന്ത് സാക്കിറിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചു. ഇതോടെ താരത്തിന്റെ മിഡില്‍ സ്റ്റംപ് തെറിച്ചു. 22 പന്ത് നേരിട്ട് വെറും 3 റണ്‍സാണ് സാക്കിറിന് നേടാനായത്.

എന്നാല്‍ സിറാജിന് സാക്കിറിന്റെ വിക്കറ്റ് നേടാന്‍ സാധിക്കാതെ പോയത് ബൗളറെ നിരാശപ്പെടുത്തി. റിവ്യൂവില്‍ പന്ത് സ്റ്റംപില്‍ കൊണ്ടത് വ്യക്തമായപ്പോള്‍ വളരെ നിരാശനായാണ് സിറാജ് കാണപ്പെട്ടത്. രോഹിത് ശര്‍മയും നിരാശ മറച്ചുള്ള ചിരിയോടെയാണ് ഈ പിഴവില്‍ നിന്ന് തടിയൂരിയത്. എന്തായാലും രോഹിത്തിന്റെ മണ്ടന്‍ തീരുമാനമാണ് സിറാജിന് അര്‍ഹിച്ച വിക്കറ്റ് നഷ്ടപ്പെടുത്തിയതെന്ന് പറയാം.

ബൗളിങ്ങില്‍ പിടിമുറുക്കി ഇന്ത്യ

ബാറ്റിങ്ങില്‍ ഇന്ത്യക്ക് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിരുന്നില്ല. രോഹിത് ശര്‍മ (6), വിരാട് കോലി (6), ശുബ്മാന്‍ ഗില്‍ (0) കെ എല്‍ രാഹുല്‍ (16) എന്നിവരെല്ലാം നിരാശപ്പെടുത്തി. യശ്വസി ജയ്‌സ്വാള്‍ 56 റണ്‍സും റിഷഭ് പന്ത് 39 റണ്‍സും നേടി ഇന്ത്യയെ വലിയ തകര്‍ച്ചയിലേക്ക് പോകാതെ തടുത്തു നിര്‍ത്തി.

പിന്നീട് ആര്‍ അശ്വിനും (113) രവീന്ദ്ര ജഡേജയും (86) ചേര്‍ന്ന് നടത്തിയ പോരാട്ടമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിച്ചത്. ഇന്ത്യയുടെ ബൗളിങ് നിര ശക്തമായതിനാല്‍ ബംഗ്ലാദേശിനെ പൂട്ടി ലീഡ് നേടാന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

Story first published: Friday, September 20, 2024, 12:18 [IST]
Other articles published on Sep 20, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+