Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs BAN: നിതീഷ് കിടിലന്‍, പണികിട്ടുക ശ്രേയസിനും ദുബെക്കും! ഹാര്‍ദിക്കും സൂക്ഷിച്ചോ

ഡല്‍ഹി: ബംഗ്ലാദേശിനെതിരായ രണ്ടാം ടി20യില്‍ വമ്പന്‍ ജയം ഇന്ത്യ നേടിയിരിക്കുകയാണ്. 86 റണ്‍സിനാണ് സന്ദര്‍ശകരായ ബംഗ്ലാദേശിനെ ഇന്ത്യ തകര്‍ത്തുവിട്ടത്. ഇന്ത്യയുടെ ടോപ് ഓഡര്‍ നിരാശപ്പെടുത്തിയപ്പോള്‍ യുവതാരം നിതീഷ് കുമാര്‍ റെഡ്ഡിയുടെ പ്രകടനമാണ് ഇന്ത്യക്ക് കരുത്തായത്. നാലാമനായി ഇറങ്ങിയ നിതീഷ് കുമാര്‍ 34 പന്തില്‍ 4 ഫോറും 7 സിക്‌സും ഉള്‍പ്പെടെ 74 റണ്‍സാണ് അടിച്ചെടുത്തത്. മീഡിയം പേസറായ താരം രണ്ട് വിക്കറ്റും നേടി.

അവസാന ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം തിളങ്ങിയ നിതീഷിനെ വളരെ പ്രതീക്ഷയോടെയാണ് ഇന്ത്യ കാണുന്നത്. ഇന്ത്യക്ക് മികച്ച പേസ് ഓള്‍റൗണ്ടറുടെ അഭാവമുണ്ട്. നിലവില്‍ ഹാര്‍ദിക് പാണ്ഡ്യയെ അമിതമായി ആശ്രയിക്കേണ്ട അവസ്ഥയാണ് ഇന്ത്യക്കുള്ളത്. അതുകൊണ്ടുതന്നെ നിതീഷിന്റെ വരവ് ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണ്. നിതീഷ് കുമാറിന്റെ വളര്‍ച്ച ഇന്ത്യയുടെ മറ്റ് ചില താരങ്ങളുടെ സ്ഥാനം തെറിക്കാനുള്ള സാധ്യത ഉയര്‍ത്തിയിരിക്കുകയാണ്.

ദുബെയും ശ്രേയസും സൂക്ഷിക്കണം

ഇന്ത്യയുടെ ടി20 ടീമില്‍ അവസരം ലഭിച്ചിരുന്ന താരങ്ങളാണ് ശിവം ദുബെയും ശ്രേയസ് അയ്യരും. ഇരുവര്‍ക്കും വലിയ ഭീഷണിയാണ് നിതീഷ് കുമാര്‍. ശിവം ദുബെയെ ഇന്ത്യ ടീമിലേക്ക് പരിഗണിക്കുന്നത് പേസ് ഓള്‍റൗണ്ടറാണെന്ന ഒറ്റ കാരണത്താലാണ്. ബംഗ്ലാദേശ് പരമ്പരയില്‍ ദുബെ ഉണ്ടായിരുന്നെങ്കിലും താരത്തെ തഴഞ്ഞാണ് നിതീഷ് കുമാറിനെ പരിഗണിച്ചത്. ദുബെ ഭേദപ്പെട്ട ബാറ്റ്‌സ്മാനാണെങ്കിലും ബൗളറെന്ന നിലയില്‍ തല്ലുകൊള്ളിയാണ്.

അതുകൊണ്ടുതന്നെ നിതീഷിന്റെ വളര്‍ച്ച ദുബെയുടെ ടീമിലെ സ്ഥാനം നഷ്ടപ്പെടുത്തിയേക്കും. വരുന്ന മത്സരങ്ങളിലും ഇതേ മികവ് കാട്ടാന്‍ നിതീഷിന് സാധിച്ചാല്‍ ദുബെക്ക് പണി കിട്ടാന്‍ സാധ്യത കൂടുതലാണ്. ശ്രേയസ് നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്താണ്. തിരിച്ചുവരാന്‍ ശ്രമിക്കുന്ന ശ്രേയസിന്റെ വഴി അടക്കുന്ന പ്രകടനമാണ് നിലവില്‍ നിതീഷ് നടത്തിയിരിക്കുന്നത്. ഓള്‍റൗണ്ടര്‍മാര്‍ മിന്നിക്കുമ്പോള്‍ ശ്രേയസിന് കാര്യങ്ങള്‍ കടുപ്പമായിരിക്കുമെന്നുറപ്പാണ്.

nitish kumar reddy

ഹാര്‍ദിക്കിനും പണികിട്ടിയേക്കും

ഇന്ത്യയുടെ സീനിയര്‍ ഓള്‍റൗണ്ടറാണ് ഹാര്‍ദിക് പാണ്ഡ്യ. സമീപകാലത്തെ താരത്തിന്റെ പ്രകടനങ്ങളെല്ലാം മികച്ചതാണ്. ബംഗ്ലാദേശിനെതിരേയും ഹാര്‍ദിക് തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. എന്നാല്‍ ഇന്ത്യന്‍ പരിശീലകനായ ഗൗതം ഗംഭീറിന് ഹാര്‍ദിക്കിനോട് വലിയ താല്‍പര്യമില്ല. അതുകൊണ്ടാണ് ഹാര്‍ദിക്കിനെ മാറ്റി സൂര്യകുമാര്‍ യാദവിനെ ഇന്ത്യ ടി20 നായകനാക്കിയത്. ഹാര്‍ദിക്കിന്റെ മറ്റൊരു പ്രശ്‌നം ഇടക്കിടെ പരിക്കേല്‍ക്കുന്നുവെന്നതാണ്.

നടുവിന്റെ പ്രശ്‌നങ്ങള്‍ ഹാര്‍ദിക്കിനെ ഇടക്കിടെ വേട്ടയാടുന്നുണ്ട്. ഈ സാഹചര്യത്തില്‍ നിതീഷ് കുമാര്‍ വളരുന്നത് ഹാര്‍ദിക്കിനും വലിയ ഭീഷണിയാണ്. ഹാര്‍ദിക്കിന്റെ ഇക്കോണമി മോശമാകുന്ന സാഹചര്യത്തില്‍ നിതീഷിന് കൂടുതല്‍ പിന്തുണ ലഭിക്കാനുള്ള സാധ്യതയുണ്ട്. ബംഗ്ലാദേശിനെതിരായ രണ്ടാം ടി20യില്‍ ഹാര്‍ദിക് പാണ്ഡ്യക്ക് പന്തെറിയാന്‍ അവസരം നല്‍കാത്തത് ഇതിനോടകം വലിയ ചോദ്യമായിട്ടുണ്ട്. അതുകൊണ്ടുതന്നെ ഹാര്‍ദിക്കും നിതീഷിന്റെ വളര്‍ച്ചയില്‍ ഭയക്കണം.

നിതീഷിനെ മൂന്ന് ഫോര്‍മാറ്റിലും കളിപ്പിക്കാം

ഇന്ത്യക്കായി എല്ലാ ഫോര്‍മാറ്റിലും തിളങ്ങാന്‍ സാധിക്കുന്ന താരമാണ് നിതീഷ് കുമാര്‍. നിലവില്‍ ടി20യില്‍ അരങ്ങേറ്റം നടത്തിയ നിതീഷ് കുമാര്‍ അധികം വൈകാതെ എല്ലാ ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിക്കാന്‍ സാധ്യതയുണ്ട്. യുവതാരമായ നിതീഷ് മികച്ച ഫിറ്റ്‌നസുള്ള താരം കൂടിയാണ്. ഇന്ത്യക്ക് മികച്ച ഓള്‍റൗണ്ടര്‍മാരുടെ അഭാവം ടെസ്റ്റ് ടീമിലുണ്ട്. അതുകൊണ്ടുതന്നെ അധികം വൈകാതെ ടെസ്റ്റിലേക്കും നിതീഷിനെ പരിഗണിച്ചേക്കും.

ലഭിക്കുന്ന അവസരങ്ങള്‍ മുതലാക്കിയാല്‍ ഹാര്‍ദിക് പാണ്ഡ്യയോടൊപ്പം ഇന്ത്യക്ക് മുതല്‍ക്കൂട്ടായി മാറുന്നവനാണ് നിതീഷെന്ന് നിസംശയം പറയാം. എന്നാല്‍ നിതീഷിന് ലഭിക്കുന്ന അവസരങ്ങളെ നന്നായി മുതലാക്കേണ്ടതായുണ്ട്. വരുന്ന മത്സരങ്ങളിലും ഇതേ പ്രകടനം നിതീഷിന് തുടരാനാവുമോയെന്നതാണ് കണ്ടറിയേണ്ടത്.

Story first published: Thursday, October 10, 2024, 21:57 [IST]
Other articles published on Oct 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+