Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC FINAL: ബംഗ്ലാ പരമ്പര നേടി, ഇന്ത്യക്ക് ഇനി എങ്ങനെ ഫൈനലിലെത്താം? പരിശോധിക്കാം

കാണ്‍പൂര്‍: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ചരിത്ര ജയം നേടിയെടുത്തിരിക്കുകയാണ്. മഴമൂലം രണ്ടര ദിവസം മാത്രം നടന്ന മത്സരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന്റെ വിജയമാണ് നേടിയെടുത്തത്. ആദ്യ മത്സരം 280 റണ്‍സിന് ജയിച്ച ഇന്ത്യ രണ്ടാം മത്സരത്തിലും ജയം സ്വന്തമാക്കിയതോടെ പരമ്പര തൂത്തുവാരാന്‍ ഇന്ത്യക്ക് സാധിച്ചിരിക്കുകയാണ്. സമനിലയില്‍ അവസാനിക്കേണ്ട മത്സരം ഇന്ത്യ കഷ്ടപ്പെട്ട് വിജയിച്ചതിന് പിന്നിലെ പ്രധാന ലക്ഷ്യം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ടിക്കറ്റാണ്.

നിലവില്‍ 11 മത്സരത്തില്‍ നിന്ന് എട്ട് ജയത്തോടെ പോയിന്റ് പട്ടികയില്‍ ഇന്ത്യ തലപ്പത്താണുള്ളത്. എന്നാല്‍ ഫൈനലില്‍ ഇന്ത്യ സീറ്റുറപ്പിച്ചെന്ന് പറയാറായിട്ടില്ല. ഇന്ത്യക്ക് ഇനി ബംഗ്ലാദേശിനെതിരായ മൂന്ന് മത്സര ടെസ്റ്റ് പരമ്പര നാട്ടിലും അഞ്ച് മത്സര ടെസ്റ്റ് പരമ്പര ഓസ്‌ട്രേലിയയുടെ തട്ടകത്തിലുമാണ് ബാക്കിയുള്ളത്. ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സീറ്റ് നേടാന്‍ ഇനി എത്ര മത്സരങ്ങള്‍ കൂടി ജയിക്കണം? പരിശോധിക്കാം.

മൂന്ന് മത്സരം ജയിച്ചാല്‍ മതി

ഇന്ത്യയെ സംബന്ധിച്ച് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്തുകയെന്നത് വളരെ പ്രയാസമായിരിക്കില്ല. ശേഷിക്കുള്ള എട്ട് ടെസ്റ്റ് മത്സരങ്ങളില്‍ മൂന്ന് മത്സരത്തില്‍ ഇന്ത്യക്ക് ജയിക്കാനായാല്‍ മറ്റ് മത്സര ഫലങ്ങളെ ആശ്രയിക്കാതെ തന്നെ രോഹിത്തിനും സംഘത്തിനും ഫൈനലിലെത്താനാവും. ന്യൂസീലന്‍ഡിനെതിരേ ഇന്ത്യക്ക് മൂന്ന് മത്സരങ്ങള്‍ നാട്ടില്‍ നടക്കുന്നുണ്ട്. ഈ മൂന്ന് മത്സരത്തിലും ഇന്ത്യക്ക് ജയിക്കാനായാല്‍ ഓസീസ് പരമ്പരയുടെ മത്സരഫലത്തിന് കാത്ത് നില്‍ക്കാതെ ഇന്ത്യക്ക് ഫൈനലിലെത്താം.

ന്യൂസീലന്‍ഡിന്റെ സമീപകാല പ്രകടനങ്ങള്‍ മോശമാണ്. ശ്രീലങ്കയോട് പരമ്പര തോറ്റിരിക്കുന്ന ന്യൂസീലന്‍ഡിന് ഇന്ത്യയില്‍ കാര്യമായ ഇംപാക്ട് സൃഷ്ടിക്കാന്‍ സാധിച്ചേക്കില്ല. അതുകൊണ്ടുതന്നെ ഈ പരമ്പരയോടെ തന്നെ ഫൈനല്‍ ടിക്കറ്റ് നേടാന്‍ ഇന്ത്യക്ക് സാധിക്കുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയില്‍ 2013ന് ശേഷം ഒരു ടെസ്റ്റ് പരമ്പര പോലും ഇന്ത്യ തോറ്റിട്ടില്ല. അതുകൊണ്ടുതന്നെ കിവീസ് അട്ടിമറിക്കാനുള്ള സാധ്യതകള്‍ കുറവാണെന്ന് പറയാം.

r ashwin ind vs ban

കിവീസിനോട് മൂന്ന് മത്സരം തോറ്റാല്‍ പണികിട്ടും

ബംഗ്ലാദേശിനെതിരേ പരമ്പര തൂത്തുവാരിയ ഇന്ത്യക്ക് ന്യൂസീലന്‍ഡിനോട് മൂന്ന് മത്സരങ്ങള്‍ ജയിക്കേണ്ടതായുണ്ട്. ഇന്ത്യ മൂന്ന് മത്സരത്തിലും തോറ്റാല്‍ പിന്നെ ഡബ്ലുറ്റിസി ഫൈനലിലെത്തുക പ്രയാസമായി മാറും. കിവീസ് പരമ്പരക്ക് ശേഷം ഇന്ത്യയെ കാത്തിരിക്കുന്നത് ഓസീസ് പര്യടനമാണ്. അവസാന രണ്ട് തവണയും ഓസ്‌ട്രേലിയയില്‍ പരമ്പര നേടാന്‍ ഇന്ത്യക്കായിരുന്നു. എന്നാല്‍ ഇത്തവണ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമല്ലെന്ന് തന്നെ പറയാം.

ശക്തമായ ടീം കരുത്ത് ആതിഥേയര്‍ക്കുണ്ട്. അതുകൊണ്ടുതന്നെ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രയാസമുള്ള കാര്യമായിരിക്കും. ഇക്കാരണത്താല്‍ത്തന്നെ ന്യൂസീലന്‍ഡിനെതിരേ മൂന്ന് മത്സരത്തിലും വിജയം നേടാനാവും ഇന്ത്യ ശ്രമിക്കുകയെന്ന് ഉറപ്പാണ്. രണ്ട് മത്സരം ജയിച്ചാലും ഓസീസിനെതിരേ ഒരു ജയം നേടുകയെന്നത് പോലും ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രയാസമാണെന്ന് തന്നെ പറയാം.

ഇന്ത്യയുടെ നിലവിലെ ഫോം ഗംഭീരം

ഇന്ത്യയുടെ സമീപകാല പ്രകടനങ്ങളെല്ലാം മികച്ചതാണ്. അവസാന രണ്ട് തവണയും ഫൈനല്‍ കളിക്കാന്‍ ഇന്ത്യക്കായെങ്കിലും രണ്ട് തവണയും ഫൈനലില്‍ കാലിടറുകയായിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണത്തെ ഫൈനല്‍ ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്തി ബംഗ്ലാദേശിനെ ഞെട്ടിച്ച ഇന്ത്യ ഏത് ശൈലിയിലും ജയം നേടിയെടുക്കാന്‍ കരുത്തുള്ളവരുടെ നിരയാണ്.

അതുകൊണ്ടുതന്നെ ഇന്ത്യയുടെ നിലവിലെ ഫോം ഇന്ത്യക്ക് കിരീട പ്രതീക്ഷ നല്‍കുന്നതാണ്. ഗൗതം ഗംഭീറിന്റെ പരിശീലനത്തിന് കീഴില്‍ ഇന്ത്യക്ക് കപ്പിലേക്കെത്താന്‍ സാധിക്കുമെന്ന് തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

Story first published: Tuesday, October 1, 2024, 16:35 [IST]
Other articles published on Oct 1, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+