Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs BAN: ബംഗ്ലാ 'അക്തറെ' ഇനി ഭയമില്ല!! കാരണം ഗംഭീറിന്‍റെ മാസ്റ്റര്‍ പ്ലാന്‍, ക്ലിക്കാവുമോ?

ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ വിറപ്പിക്കുമെന്നു മുന്നറിയിപ്പ് നല്‍കിയ ബംഗ്ലാദേശ് ടീമിന്റെ പേസ് സെന്‍സേഷന്‍ നാഹിദ് റാണയെ നേരിയാന്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാര്‍. ആറടി മൂന്നിഞ്ച് ഉയരമുള്ള യുവ പേസറെ ബംഗ്ലാദേശിന്റെ ഷുഐബ് അക്തറെന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. കാരണം തുടര്‍ച്ചയായി 150 കിമിക്കു മുകളില്‍ വേഗതയില്‍ ബൗള്‍ ചെയ്യാന്‍ മിടുക്കനാണ് റാണ.

അടുത്തിടെ സമാപിച്ച പാകിസ്താനുമായുള്ള ടെസ്റ്റ് പരമ്പരയിലും താരം കസറിയിരുന്നു. ഇന്ത്യക്കെതിരേയും ഇതാവര്‍ത്തിക്കുമെന്നാണ് റാണ അടുത്തിടെ മുന്നറിയിപ്പ് നല്‍കിയത്. വ്യാഴാഴ്ച മുതല്‍ ചെന്നൈയിലെ ചെപ്പോക്കിലാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഒന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. ഈ മല്‍സരത്തിനുള്ള തയ്യാറെടുകള്‍ ഗൗതം ഗംഭീറിനു കീഴില്‍ ഇന്ത്യന്‍ ടീം ആരംഭിച്ചുകഴിഞ്ഞു.

NAHID RANA

റാണയെ ഒതുക്കാനുള്ള പ്ലാന്‍ ഇങ്ങനെ

ബൗളിങില്‍ തന്റെ ഉയരം നന്നായി പ്രയോജനപ്പെടുത്തുന്ന ബൗളറാണ് നാഹിദ് റാണ. ഇന്ത്യയെ ആശങ്കയിലാക്കുന്നതും ഇതു തന്നെയാണ്. എന്നാല്‍ ഈ ഭീഷണി അതിജീവിക്കാന്‍ ഏറെക്കുറെ സമാനരീതിയിലുള്ള ഒരു ബൗളറെ കൊണ്ടുവന്നിരിക്കുകയാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ്. ആറടി അഞ്ച് ഇഞ്ചോളം ഉയരമുള്ള ഗുര്‍നൂര്‍ ബ്രാറിനെയാണ് നെറ്റ്‌സില്‍ പന്തെറിയാന്‍ ഇന്ത്യ വിളിച്ചിരിക്കുന്നത്.

ഹൈ ആം ആക്ഷനും (High Arm Action) ബൗണ്‍സറുകളെറിയാനുള്ള മിടുക്കുമാണ് റാണയെ കൂടുതല്‍ അപകരകാരിയാക്കുന്നത്. എന്നാല്‍ ഇതേ രീതിയില്‍ തന്നെ ബൗള്‍ ചെയ്യാന്‍ സാധിക്കുന്നയാളാണ് നെറ്റ് ബൗളറായ ബ്രാര്‍. ഏതു രീതിയിലുള്ള വെല്ലുവിളിയാവും റാണയില്‍ നിന്നും നേരിടേണ്ടി വരികയെന്നും ഇതിനെ എങ്ങനെ താരണം ചെയ്യാമെന്നും മനസ്സിലാക്കുന്നതിനു വേണ്ടിയാണ് അദ്ദേഹത്തെ നെറ്റ് ബൗളര്‍മാരുടെ സംഘത്തില്‍ ഉള്‍പ്പെടുത്തിയത്.

അതേസമയം, 21 കാരനായ റാണ ബംഗ്ലാദേശിനു വേണ്ടി വെറും മൂന്നു ടെസ്റ്റുകളില്‍ മാത്രമേ കളിച്ചിട്ടുള്ളൂ. ഇവയില്‍ നിന്നും 11 വിക്കറ്റുകളാണ് നേടിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 18 മല്‍സരങ്ങളില്‍ നിന്നും 74 വിക്കറ്റുകള്‍ റാണ കൊയ്തിട്ടുണ്ട്.

കഠിന പരിശീലനം

ഗൗതം ഗംഭീറിന്റെ ശിക്ഷണത്തില്‍ ഇന്ത്യന്‍ ടീം ചെന്നൈയില്‍ കഠിന പരിശീലനമാണ് 12 മുതല്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ബംഗ്ലാദേശ് ടീമിനെ വില കുറച്ചു കാണാന്‍ ഇന്ത്യ തയ്യാറല്ല. കാരണം പാകിസ്താനെ അവരുടെ നാട്ടില്‍ പോയി രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ തൂത്തുവാരിയ ശേഷമാണ് ബംഗ്ലാ ടീം ഇന്ത്യയിലേക്കു വരുന്നത്.

ROHIT SHARMA- GAUTAM GAMBHIR

ചരിത്രത്തിലാദ്യമായാണ് പാക് മണ്ണില്‍ ബംഗ്ലാദേശ് ടീം റെഡ് ബോള്‍ പരമ്പര തൂത്തവാരിയത്. ഇതു അവര്‍ക്കു നല്‍കുന്ന ആത്മവിശ്വാസവും ചെറുതല്ല. ഇന്ത്യയുമായുള്ള രണ്ടു ടെസ്റ്റുകളിലും വിജയം തന്നെയാണ് ലക്ഷ്യമെന്നു നായകന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ മുന്നറിയിപ്പും നല്‍കിക്കഴഞിഞ്ഞു.

ബംഗ്ലാദേശ് ടീം ഉയര്‍ത്താനിടയുള്ള ശക്തമായ വെല്ലുവിളി കാരണമാണ് നേരത്തേ വിശ്രമം നല്‍കാന്‍ ആലോചിച്ച സ്റ്റര്‍ പേസര്‍ ജസ്പ്രീത് ബുംറയെ ഇന്ത്യന്‍ ടീമിലേക്കു തിരികെ വിളിക്കാന്‍ സെലക്ടര്‍മാരെ പ്രേരിപ്പിച്ചത്. പരിക്കില്‍ നിന്നും മോചിതനായിക്കൊണ്ടിരിക്കുന്ന പേസര്‍ മുഹമ്മദ് ഷമിയൊഴികെ മുന്‍നിര താരങ്ങളെല്ലാം ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ്.

ആദ്യ ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം

രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ശുഭ്മന്‍ ഗില്‍, വിരാട് കോലി, കെഎല്‍ രാഹുല്‍, സര്‍ഫറാസ് ഖാന്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ , അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ്. സിറാജ്, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, യാഷ് ദയാല്‍.

Story first published: Monday, September 16, 2024, 12:36 [IST]
Other articles published on Sep 16, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+