Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs BAN: പാക് ടീമിനെ വിറപ്പിച്ച ബംഗ്ലാദേശിനെ എങ്ങനെ പൂട്ടി? തന്ത്രം ഇതാണ്; രോഹിത് പറയുന്നു

ചെന്നൈ: ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ തകര്‍പ്പന്‍ ജയം നേടിയെടുത്തിരിക്കുകയാണ്. 280 റണ്‍സിനാണ് ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയം നേടിയത്. ആതിഥേയരായ ഇന്ത്യ 515 റണ്‍സ് വിജയലക്ഷ്യം മുന്നോട്ട് വെച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ബംഗ്ലാദേശിന് 234 റണ്‍സാണ് നേടിയത്. ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും ഓള്‍റൗണ്ട് പ്രകടനത്തോടെ കസറിയതാണ് ഇന്ത്യക്ക് വമ്പന്‍ ജയം നേടിക്കൊടുത്തത്. പാകിസ്താനെതിരേ ടെസ്റ്റ് പരമ്പര നേടിയെത്തിയ ബംഗ്ലാദേശിനെ ഒന്നുമല്ലാതെയാക്കിക്കളയുന്ന പ്രകടനമാണ് ഇന്ത്യ നടത്തിയത്.

വലിയ വെല്ലുവിളികള്‍ മുഴക്കി ഇറങ്ങിയ ബംഗ്ലാദേശ് പാകിസ്താനിലെ നേട്ടം ആവര്‍ത്തിക്കാമെന്നാണ് സ്വപ്‌നം കണ്ടത്. എന്നാല്‍ ഇന്ത്യക്ക് മുന്നില്‍ ബംഗ്ലാദേശ് തകര്‍ന്നടിഞ്ഞു. ആദ്യ മത്സരത്തിലെ വിജയത്തിന് ശേഷം ബംഗ്ലാദേശിനെതിരേ ഇന്ത്യ ആധിപത്യം നേടിയത് എങ്ങനെയാണെന്ന് നായകന്‍ രോഹിത് ശര്‍മ തുറന്ന് പറഞ്ഞിരിക്കുകയാണ്. ഇത് എന്താണെന്ന് അറിയാം.

ബൗളര്‍മാരാണ് വിജയമൊരുക്കിയത്

ഇന്ത്യയുടെ ബൗളര്‍മാരില്‍ വിശ്വാസമുണ്ടായിരുന്നെന്നും പതിവ് തെറ്റിക്കാതെ മികവ് തുടരാന്‍ അവര്‍ക്ക് സാധിച്ചെന്നും ഇതാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായകമായതെന്നുമാണ് രോഹിത് പറയുന്നത്. 'ഏത് സാഹചര്യത്തിലാണ് കളിക്കുന്നത് എന്നതില്‍ കാര്യമില്ല. ബൗളിങ് നിരയെ ശക്തമാക്കി വെക്കാനാണ് ശ്രമിച്ചത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഞങ്ങള്‍ എവിടെ കളിച്ചാലും ബൗളര്‍മാരുടെ മികവ് ഉയര്‍ന്ന് നില്‍ക്കാറുണ്ട്. അതുകൊണ്ടുതന്നെ ഈ ജയത്തിലും അവര്‍ അഭിനന്ദനം അര്‍ഹിക്കുന്നു.

ചുവന്ന മണ്ണുള്ള പിച്ചില്‍ നമുക്ക് ആധിപത്യം നേടാം. എന്നാല്‍ അല്‍പ്പം ക്ഷമ കാട്ടണമെന്ന് മാത്രം. ചെന്നൈയിലെ പിച്ചില്‍ ക്ഷമ കാട്ടേണ്ടതായുണ്ട്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഞങ്ങള്‍ ഈ ക്ഷമ കാട്ടി. ഇതാണ് ബംഗ്ലാദേശിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ സഹായിച്ചത്' രോഹിത് ശര്‍മ പറഞ്ഞു. ആദ്യ ഇന്നിങ്‌സില്‍ വലിയ ബാറ്റിങ് തകര്‍ച്ചയാണ് ഇന്ത്യ നേരിട്ടത്. 144 റണ്‍സിന് ഇന്ത്യക്ക് ആറ് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. എന്നാല്‍ ആര്‍ അശ്വിന്‍-രവീന്ദ്ര ജഡേജ കൂട്ടുകെട്ട് ഇന്ത്യയെ രക്ഷിക്കുകയായിരുന്നു.

r ashwin ravindra jadeja ind vs ban

സ്പിന്നര്‍മാരുടെ മികവ് ഇന്ത്യക്ക് കരുത്തായി

ചെന്നൈയിലെ പിച്ച് പൊതുവേ സ്പിന്നിന് അനുകൂലമാണ്. എന്നാല്‍ ഇന്ത്യ പ്ലേയിങ് 11ല്‍ രണ്ട് സ്പിന്നര്‍മാരെ മാത്രം പരിഗണിച്ച് ഇറങ്ങിയപ്പോള്‍ പിച്ച് പേസിന് അനുകൂലമാണെന്നാണ് കരുതിയത്. എന്നാല്‍ ആദ്യ രണ്ട് ദിവസങ്ങള്‍ക്ക് ശേഷം പിച്ച് സ്പിന്നിനെ പിന്തുണച്ചു. ഭേദപ്പെട്ട ടേണും ബൗണ്‍സും സ്പിന്നര്‍മാര്‍ക്ക് പിച്ചില്‍ ലഭിച്ചു. അശ്വിനും ജഡേജയും ഇത് കൃത്യമായി മുതലാക്കുകയും ചെയ്തു. രണ്ടാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റാണ് അശ്വിന്‍ വീഴ്ത്തിയത്.

ജഡേജ രണ്ട് ഇന്നിങ്‌സിലുമായി അഞ്ച് വിക്കറ്റും നേടി. ഇന്ത്യ വലിയ വിജയ ലക്ഷ്യം മുന്നോട്ട് വെച്ചപ്പോള്‍ ബംഗ്ലാദേശ് ആക്രമിച്ച് കളിക്കാനാണ് ശ്രമിച്ചത്. ഇത് തെറ്റായ തീരുമാനമായി. രണ്ട് ദിവസം മുന്നിലുണ്ടായിരുന്നതിനാല്‍ പിടിച്ച് നിന്ന് കളിക്കാനായിരുന്നു ബംഗ്ലാദേശ് ശ്രമിക്കേണ്ടിയിരുന്നത്. എന്നാല്‍ ആക്രമണത്തിലൂന്നി കളിക്കാനാണ് ബംഗ്ലാദേശ് താല്‍പര്യപ്പെട്ടത്. ഇതാണ് ഇന്ത്യ മുതലാക്കിയത്.

ബംഗ്ലാദേശ് അമിത ആത്മവിശ്വാസം കാട്ടി

പാകിസ്താനില്‍ രണ്ട് ടെസ്റ്റും ജയിച്ച് പരമ്പര തൂത്തുവാരിയ ബംഗ്ലാദേശ് ഇന്ത്യയ്‌ക്കെതിരേ അമിത ആത്മവിശ്വാസം കാട്ടി. പിച്ചിന്റെ സ്വഭാവം മനസിലാക്കി കളിക്കാന്‍ ബംഗ്ലാദേശിന് സാധിച്ചില്ല. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയെ ഞെട്ടിക്കാന്‍ ബംഗ്ലാദേശിന് സാധിച്ചിരുന്നു. എന്നാല്‍ ഈ ആധിപത്യം മുതലാക്കി മുന്നോട്ട് പോകാന്‍ ടീമിന് സാധിച്ചില്ലെന്നതാണ് വസ്തുത.

ഷാക്കീബ് അല്‍ ഹസന്‍ അനുഭവസമ്പന്നനായ സ്പിന്നറാണ്. ഇന്ത്യയിലെ സാഹചര്യം നന്നായി അറിയുകയും ചെയ്യാം. എന്നാല്‍ ഷക്കീബിനെ വേണ്ടവിധം ബംഗ്ലാദേശ് നായകന്‍ ഉപയോഗിച്ചില്ല. ഇത് ആതിഥേയരെ സഹായിച്ചുവെന്ന് തന്നെ പറയാം.

Story first published: Sunday, September 22, 2024, 18:00 [IST]
Other articles published on Sep 22, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+