For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മേയ് 1ന് നേരില്‍ കണ്ടു, ഈ മാസം 13ന് സഞ്ജു സെഞ്ച്വറിയും കുറിച്ചു!! ഗ്രൗണ്ട്‌സ്മാന്‍ പറഞ്ഞതെന്ത്?

ഹൈദരാബാദ്: ഏകദിനത്തിനു പിന്നാലെ ടി20യിലും ഇന്ത്യന്‍ കുപ്പായത്തില്‍ കന്നി അന്താരാഷ്ട്ര സെഞ്ച്വറി കുറിക്കാനായതിന്റെ ആഹ്ലാദത്തിലും അഭിമാനത്തിലുമാണ് മലയാളി താരം സഞ്ജു സാംസണ്‍. ഇന്ത്യ 133 റണ്‍സിന്റെ കൂറ്റന്‍ വിജയം കൊയ്ത മൂന്നാമത്തെയും അവസാനത്തെയും ടി20യില്‍ ഓപ്പണറായി അദ്ദേഹം വാരിക്കൂട്ടിയത് 111 റണ്‍സാണ്. വെറും 40 ബോളുകള്‍ മാത്രമേ സെഞ്ച്വറിയിലെത്താന്‍ സഞ്ജുവിനു വേണ്ടി വന്നുള്ളൂ.

ഹൈദരാബാദിലെ സഞ്ജുവിന്റെ ഈ ഇടിവെട്ട് സെഞ്ച്വറിക്കു പിന്നില്‍ ഒരു മുതിര്‍ന്ന ഗ്രൗണ്ട്‌സ്മാന്റെ അനുഗ്രഹം കൂടിയുയുണ്ടെന്നതു പലര്‍ക്കുമറിയില്ല. ഈ സ്‌റ്റേഡിയത്തിലെ ഗ്രൗണ്ട്‌സ്മാന്‍മാരുടെ മേധാവിയുടെ അനുഗ്രഹമാണ് ഇപ്പോള്‍ സത്യമായിരിക്കുന്നത്. സഞ്ജു സെഞ്ച്വറിയുമായി ടീമിന്റെ ഹീറോയായപ്പോള്‍ അതു കാണാന്‍ അദ്ദേഹവും ഇവിടെയുണ്ടായിരുന്നു. ഈ സംഭവത്തെക്കുറിച്ചു വിശദമായി അറിയാം.

SANJU SAMSON

സഞ്ജുവിനെ അന്നു അനുഗ്രഹിച്ചു

ഈ വര്‍ഷത്തെ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള മല്‍സരം കളിക്കാനെത്തിയപ്പോഴായിരുന്നു രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായ സഞ്ജു സാംസണുമായി ഗ്രൗണ്ട്‌സ്റ്റാഫുമാരുടെ തലവന്‍ ഗ്രൗണ്ടില്‍ വച്ച് സംസാരിച്ചത്. ഈ വീഡിയോ മേയ് ഒന്നിനു റോയല്‍സ് ടീം തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്റിലുകളിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

രാജ്യത്തിനു വേണ്ടി കളിക്കണം. നിങ്ങള്‍ അതു ബാറ്റ് കൊണ്ടു ചെയ്യുകയും ഇവിടേക്കു മടങ്ങിവരികയും വേണം. വലിയൊരു പ്രകടനവും കാഴ്ചവയ്ക്കണം. എന്റെ കാലത്തോളം നിങ്ങള്‍ക്കു എല്ലായ്‌പ്പോഴും എന്റെ പിന്തുണയും അനുഗ്രഹവുമുണ്ടായിരിക്കും. ഞാന്‍ വളരെയധികം സന്തോഷവാനാണ്.

നിങ്ങള്‍ക്കു അതു പറ്റും. നിങ്ങള്‍ ഈ ട്രോഫി (ഐപിഎല്‍ കിരീടം) നേടുകയും ചെയ്യും. തീര്‍ച്ചയായും വളരെ നന്നായി നിങ്ങള്‍ പെര്‍ഫോം ചെയ്യുമെന്നുമായിരുന്നു ഗ്രൗണ്ട്സ്റ്റാഫുമാരുടെ മേധാവിയായ മുതിര്‍ന്നയാള്‍ സഞ്ജുവിനോടു ഈ വീഡിയോയില്‍ പറഞ്ഞത്.

അതേ വേദിയില്‍ സഞ്ജു നേടി

നിങ്ങള്‍ നന്നായി പെര്‍ഫോം ചെയ്യുമെന്നു ഗ്രൗണ്ട്‌സ്മാന്‍ അനുഗഹിച്ച അതേ മൈതാനത്തു വച്ചു തന്നെ സഞ്ജു സാംസണ്‍ ഇന്ത്യക്കു വേണ്ടി കന്നി സെഞ്ച്വറിയും കുറിച്ചുവെന്നതാണ് അതിശയിപ്പിക്കുന്ന കാര്യം. മാത്രമല്ല സഞ്ജുവിന്റെ ഈ നേട്ടം നേരിട്ട് കണ്ട് മനസ്സുനിറഞ്ഞ് അദ്ദേഹവും ഈ മൈതാനത്തുണ്ടായിരുന്നു. മല്‍സരശേഷം സഞ്ജുവിനെ കെട്ടിപ്പിടിച്ചായായിരുന്നു അദ്ദേഹം അഭിനന്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ഗ്രൗണ്ട്സ്റ്റാഫുമാര്‍ മുതല്‍ ഒരു മല്‍സരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുമായെല്ലാം വളരെ നല്ല സൗഹൃദം പുലര്‍ത്തുന്ന വ്യക്തിയാണ് സഞ്ജു. ഒട്ടും തന്നെ ജാഡയില്ലാത്ത പെരുമാറ്റം കാരണം മലയാളി താരത്തെക്കുറിച്ച് എല്ലാവര്‍ക്കും വലിയ മതിപ്പുമാണുളളത്. സീനിയര്‍ ഗ്രൗണ്ട്‌സ്മാന്റെ സ്‌നേഹപ്രകടനവും നേരത്തേയുള്ള അനുഗ്രഹവുമെല്ലാം ഇതു തന്നെയാണ് ശരിവയ്ക്കുകയും ചെയ്യുന്നത്.

SANJU SAMSON

കരിയര്‍ തിരിച്ചുപിടിച്ച സഞ്ജു

ബംഗ്ലാദേശുമായുള്ള മൂന്നാം ടി20യില്‍ നേടിയ സെഞ്ച്വറി സഞ്ജു സാംസണിനെ സംബന്ധിച്ച് എല്ലായ്‌പ്പോഴും വളരെ സ്‌പെഷ്യല്‍ തന്നെയായിരിക്കും. കാരണം, ഈയൊരു ഇന്നിങ്‌സിലൂടെ തന്റെ അന്താരാഷ്ട്ര കരിയര്‍ കൂടിയാണ് അദ്ദേഹം തിരിച്ചുപിടിച്ചിരിക്കുന്നത്. ഈ പരമ്പരയിലെ ആദ്യത്തെ രണ്ടു മല്‍സരങ്ങളില്‍ 29, 10 എന്നിങ്ങനെയായിരുന്നു സഞ്ജുവിന്റെ സ്‌കോറുകള്‍.

ഓപ്പണിങ് റോള്‍ ലഭിച്ചിട്ടും അദ്ദേഹത്തിനു ഇതു മുതലാക്കാന്‍ സാധിക്കാത്തതു കാരണം വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. കഴിവ് തെളിയിക്കാന്‍ സഞ്ജുവിനു ലഭിച്ച അവസാനത്തെ അവസരം കൂടിയായിരുന്നു മൂന്നാമത്തെയും അവസാനത്തെയും ടി20 മല്‍സരം. അതു സെഞ്ച്വറിയാക്കി മാറ്റിയെടുത്ത് അദ്ദേഹം കരിയറിനും പുതിയ ഉണര്‍വ് നല്‍കിയിരിക്കുകയാണ്.

Story first published: Monday, October 14, 2024, 14:14 [IST]
Other articles published on Oct 14, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+