For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: ദ്രാവിഡ് പോലും വിശ്വസിച്ചില്ല! ഗംഭീറിന് കീഴില്‍ സഞ്ജു എങ്ങനെ പുലിയായി? ഒറ്റ കാരണം

ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ മൂന്നാം ടി20യിലെ പ്രകടനത്തിലൂടെ സഞ്ജു സാംസണ്‍ സൂപ്പര്‍ ഹീറോ പരിവേഷത്തിലേക്കെത്തിയിരിക്കുകയാണ്. ആദ്യ രണ്ട് മത്സരത്തിലും പ്രതീക്ഷക്കൊത്ത് ഉയരാതിരുന്ന സഞ്ജു മൂന്നാം മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറിയോടെയാണ് തിരിച്ചുവരവ് നടത്തിയത്. 111 റണ്‍സോടെയാണ് സഞ്ജു മിന്നിച്ചത്. ഇന്ത്യക്കാരന്റെ രണ്ടാമത്തെ വേഗ സെഞ്ച്വറിയെന്ന റെക്കോഡും സ്വന്തമാക്കിയ സഞ്ജു ഒറ്റ മത്സരത്തോടെ സൂപ്പര്‍ ഹീറോയായി മാറിയിരിക്കുകയാണ്.

ഓപ്പണറായി ഇറങ്ങിയ സഞ്ജു സാംസണ്‍ ബംഗ്ലാദേശ് ബൗളര്‍മാരെ കടന്നാക്രമിച്ചാണ് തന്റെ ആദ്യ അന്താരാഷ്ട്ര ടി20 സെഞ്ച്വറി നേടിയത്. 9 വര്‍ഷത്തോളമായി സഞ്ജുവിന്റെ അന്താരാഷ്ട്ര കരിയര്‍ ആരംഭിച്ചിട്ടെങ്കിലും ഇത്രയും മികച്ച പ്രകടനം സഞ്ജുവില്‍ നിന്നുണ്ടായത് ഇതാദ്യമായാണ്. ഇപ്പോഴാണ് തുടര്‍ അവസരങ്ങള്‍ സഞ്ജുവിന് ലഭിക്കുന്നതെന്ന് പറയാം. സഞ്ജുവിനെ ഐപിഎല്ലിലേക്ക് കൊണ്ടുവന്ന രാഹുല്‍ ദ്രാവിഡ് പോലും സഞ്ജുവിനെ വിശ്വസിക്കാത്ത തരത്തില്‍ ഗൗതം ഗംഭീര്‍ സഞ്ജുവിനെ പിന്തുണക്കുന്നുണ്ട്.

മറ്റാരും നല്‍കാത്ത അത്ര അവസരം സഞ്ജുവിന് ഗംഭീര്‍ പരിശീലകനായ ശേഷം ലഭിക്കുന്നുണ്ട്. ദ്രാവിഡിന് കീഴില്‍ പോലും കാട്ടാത്ത ഗംഭീര പ്രകടനം ഗംഭീറിന് കീഴില്‍ നടത്താന്‍ സഞ്ജു സാംസണിന് സാധിക്കുന്നുണ്ട്. ഇതിന് കാരണം എന്തൊക്കെയാണെന്ന് അറിയാം.

സഞ്ജുവിന് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുന്നു

മൂന്നാം മത്സരത്തിലെ സെഞ്ച്വറി പ്രകടനത്തിന് ശേഷം സഞ്ജു സാംസണ്‍ ഗൗതം ഗംഭീര്‍ നല്‍കിയ പിന്തുണയെക്കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. ഓപ്പണര്‍ റോള്‍ നല്‍കിയതോടൊപ്പം തന്റെ ശൈലിയില്‍ പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെ കളിക്കാനുള്ള അനുമതിയും സഞ്ജുവിന് ഗംഭീര്‍ നല്‍കിയിരുന്നു. മറ്റ് പരിശീലകര്‍ സഞ്ജുവിന് സ്വാതന്ത്ര്യം നല്‍കിയിരുന്നെങ്കിലും ടീമിലെ സ്ഥാനം ഉറപ്പ് നല്‍കിയിരുന്നില്ല. എന്നാല്‍ ഗംഭീര്‍ മൂന്ന് മത്സരത്തിലും സഞ്ജുവിന് പൂര്‍ണ്ണ പിന്തുണ നല്‍കി.

ആക്രമിച്ച് കളിച്ച് വിക്കറ്റ് പോയാലും ടീമില്‍ അവസരം ഉറപ്പ് നല്‍കിയതിനാല്‍ സഞ്ജുവിന് ധൈര്യത്തോടെ കടന്നാക്രമിച്ച് കളിക്കാന്‍ സാധിച്ചു. സഞ്ജുവിന് തന്റെ സ്വാഭാവിക ശൈലിയില്‍ കളിച്ചാല്‍ മാത്രമേ മികച്ച പ്രകടനത്തിലേക്കെത്താനാവു. എന്നാല്‍ ഇങ്ങനെ കളിക്കുമ്പോള്‍ വലിയ സ്‌കോര്‍ സ്ഥിരതയോടെ നേടാനാവുമെന്ന് ഉറപ്പ് പറയാനാവില്ല. ഈ സാഹചര്യത്തില്‍ സഞ്ജുവിന് ഗംഭീര്‍ സ്ഥാനം ഉറപ്പ് നല്‍കിയത് ആത്മവിശ്വാസത്തോടെ കളിക്കാന്‍ സഞ്ജുവിനെ സഹായിച്ചു.

sanju samson gautam gambhir

ഇഷ്ട ബാറ്റിങ് പൊസിഷന്‍ നല്‍കി

സഞ്ജു സാംസണ്‍ ചെറുപ്പം മുതലേ ഓപ്പണറായി കളിച്ച് വളര്‍ന്ന താരമാണ്. ഇക്കാര്യം സഞ്ജുവിന്റെ പിതാവ് സാംസണ്‍ വിശ്വനാഥന്‍ തന്നെ തുറന്ന് പറഞ്ഞിരുന്നു. സഞ്ജുവിന്റെ ഇഷ്ട ബാറ്റിങ് പൊസിഷന്‍ ഓപ്പണിങ്ങും മൂന്നാം നമ്പറുമാണ്. എന്നാല്‍ ഇന്ത്യയുടെ മറ്റ് ഒരു പരിശീലകരും ഇതേ ബാറ്റിങ് പൊസിഷനില്‍ സഞ്ജുവില്‍ പൂര്‍ണ്ണ വിശ്വാസം അര്‍പ്പിച്ച് കളിപ്പിച്ചിട്ടില്ല. സഞ്ജുവിന് സ്ഥിരമായി ഒരു ബാറ്റിങ് പൊസിഷന്‍ നല്‍കാത്തത് സഞ്ജുവിന്റെ പ്രകടനം മോശമാവാനുള്ള പ്രധാന കാരണം.

ഇപ്പോള്‍ ഗംഭീര്‍ സഞ്ജുവിന് ഇഷ്ട ബാറ്റിങ് പൊസിഷന്‍ നല്‍കി പിന്തുണച്ചത് സഞ്ജുവിന്റെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്. ഇത് സഞ്ജുവിന്റെ പ്രകടനത്തില്‍ വ്യക്തമാണ്. വളരെ ആത്മവിശ്വാസത്തോടെയാണ് സഞ്ജു കളിക്കുന്നത്. വലിയ ഷോട്ട് കളിക്കാനും വിക്കറ്റ് നഷ്ടമാകുമോയെന്ന ഭയമില്ലാതെ കളിക്കാനും സഞ്ജു സാംസണിന് സാധിക്കുന്നതിന് കാരണങ്ങളിലൊന്ന് ഇത്തരത്തില്‍ ഇഷ്ട ബാറ്റിങ് പൊസിഷനില്‍ ലഭിക്കുന്ന പിന്തുണയാണ്. ഇതേ പിന്തുണ തുടര്‍ന്നാല്‍ വലിയ പ്രകടനം ആവര്‍ത്തിക്കാന്‍ സഞ്ജുവിന് സാധിക്കും.

സഞ്ജുവിന്റെ ശൈലിക്കൊത്ത ടീം പദ്ധതി

ഇന്ത്യയുടെ പരിശീലകനായി ഗൗതം ഗംഭീര്‍ എത്തിയ ശേഷമുള്ള ടീമിന്റെ പദ്ധതി സഞ്ജുവിന്റെ ശൈലിക്ക് അനുയോജ്യമായതാണ്. തുടക്കം മുതല്‍ കടന്നാക്രമിക്കുകയെന്ന തന്ത്രമാണ് ഗംഭീര്‍ മെനയുന്നത്. ഇത് സഞ്ജുവിന്റെ മനോഭാവത്തിനും ശൈലിക്കും ചേരുന്നതാണ്. രവി ശാസ്ത്രിയും രാഹുല്‍ ദ്രാവിഡുമെല്ലാം നിലയുറപ്പിച്ച ശേഷം കടന്നാക്രമിക്കണമെന്ന ശൈലിയില്‍ ടീമിനെ കൊണ്ടുപോയവരാണ്. എന്നാല്‍ തുടക്കം മുതല്‍ ആക്രമിക്കുകയെന്ന ഗംഭീറിന്റെ പദ്ധതി സഞ്ജുവിന്റെ ശൈലിയോട് വളരെയധികം ചേരുന്നതായതിനാല്‍ കൂടുതല്‍ ധൈര്യത്തോടെ കളിക്കാന്‍ സഞ്ജുവിന് സാധിക്കുന്നു.

Story first published: Monday, October 14, 2024, 15:10 [IST]
Other articles published on Oct 14, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+