Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs BAN: സഞ്ജു തെറിക്കും? ഔട്ടായപ്പോള്‍ ഗംഭീര്‍ പ്രതികരിച്ചത് ഇങ്ങനെ, വീഡിയോ വൈറല്‍

ഡല്‍ഹി: ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്താവലിന്റെ വക്കിലെത്തി നില്‍ക്കുകയാണ് മലയാളി താരം സഞ്ജു സാംസണ്‍. ഓപ്പണറായി തുടര്‍ച്ചയായി രണ്ടാമത്തെ അവസരവും കളഞ്ഞു കുളിച്ചതോടെ അദ്ദേഹത്തിന്റെ സ്ഥാനവും ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. ബംഗ്ലാദേശുമായുള്ള രണ്ടാം ടി20യില്‍ വെറും 10 റണ്‍സ് മാത്രമാണ് സഞ്ജുവിനു കുറിക്കാനായത്. ഏഴു ബോളുകള്‍ നേരിട്ട അദ്ദേഹം രണ്ടു ഫോറുകളടക്കമാണ് രണ്ടക്കത്തിലെത്തിയത്.

പേസര്‍ ടസ്‌കിന്‍ അഹമ്മദിന്റെ സ്ലോബോള്‍ കെണിയില്‍ സഞ്ജു വീഴുകയായിരുന്നു. ബംഗ്ലാദേശ് ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോയ്ക്കു സിംപിള്‍ ക്യാച്ച് സമ്മാനിച്ചാണ് അദ്ദേഹം ക്രീസ് വിട്ടത്. സഞ്ജുവിന്റെ പുറത്താവലിനു ശേഷമുള്ള ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ പ്രതികരണത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

GAUTAM GAMBHIR

ഗംഭീറിന്റെ പ്രതികരണം

ഇന്ത്യക്കു വേണ്ടി അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഒരിക്കല്‍ക്കൂടി ഓപ്പണറായി ഇറങ്ങിയ സഞ്ജു സാംസണ്‍ രണ്ടാം ഓവറിലെ അവസാനത്തെ ബോളിലാണ് പുറത്തായത്. സ്പിന്നര്‍ മെഹ്ദി ഹസനെറിഞ്ഞ ആദ്യത്തെ ഓവറില്‍ ക്ലാസിക്ക് ഷോട്ടുകളിലൂടെ രണ്ടു ബൗണ്ടറികള്‍ സഞ്ജു കണ്ടെത്തിയിരുന്നു. ഇതോട ഇതു അദ്ദേഹത്തിന്റെ ദിവസം തന്നെയാവുമെന്നു ആരാധകരും ഉറപ്പിച്ചു.

എന്നാല്‍ അടുത്ത ഓവറില്‍ തന്നെ എല്ലാവവരെയും നിരാശരാക്കി സഞ്ജു വിക്കറ്റും കൈവിട്ടു. ഷോര്‍ട്ട് ഓഫ് ലെങ്ത് ബോളാണ് ടസ്‌കിന്‍ അഹമ്മദെറിഞ്ഞത്. സഞ്ജു അതു പഞ്ച് ചെയ്യാന്‍ നോക്കിയെങ്കിലും അല്‍പ്പം നേരത്തെയാവുകയും മുകളിലേക്കുയര്‍ന്ന ബോള്‍ ഷാന്റോയുടെ കൈകളിലെത്തുകയും ചെയ്തു.

ഇതോടെ തീര്‍ത്തും നിരാശനായി സഞ്ജു ക്രീസ് വിടുകയായിരുന്നു. ഈ സമയത്താണ് ഗഡൗട്ടിലിരുന്ന ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിലേക്കു ക്യാമറാക്കണ്ണുകള്‍ എത്തിയത്. എന്താണ് സഞ്ജു കാണിച്ചതെന്ന ഞെട്ടലും നിരാശയുമെല്ലാം അപ്പോള്‍ ഗംഭീറിന്റെ മുഖത്തു കാണാമായിരുന്നു. താടിക്കു കൊടുത്ത് അദ്ദേഹമിരുന്നപ്പോള്‍ തൊട്ടടുത്തുള്ള ബാറ്റിങ് കോച്ച് അഭിഷേക് ശര്‍മ എന്തോ കുറിക്കുന്ന തിരക്കിലുമായിരുന്നു.

സഞ്ജു സാംസണ്‍ പുറത്തായപ്പോഴുള്ള ഗംഭീറിന്റെ പ്രതികരണം കാണാം, വീഡിയോ

ഗംഭീറിന്റെ പ്രതീക്ഷകള്‍ തകര്‍ക്കുന്നു

ഇന്ത്യന്‍ ടീമിന്റെ മുഖ്യ കോച്ചായി വരുന്നതിനു മുമ്പ് സഞ്ജു സാംസണിനെ പിന്തുണച്ചു കൊണ്ട് ഏറ്റവുമധികം തവണ സംസാരിച്ചിട്ടുള്ള വ്യക്തിയാണ് ഗൗതം ഗംഭീര്‍. ടീമില്‍ നിന്നും അദ്ദേഹം തഴയപ്പെട്ടപ്പോള്‍ ഗംഭീര്‍ അതിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ദേശീയ ടീമിനു വേണ്ടി സഞ്ജു കളിച്ചില്ലെങ്കില്‍ അതു അദ്ദേഹത്തിന്റെ നഷ്ടമല്ല, മറിച്ച് ഇന്ത്യന്‍ ക്രിക്കറ്റിന്റെ നഷ്ടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

ഇന്ത്യന്‍ ടീമിന്റ മുഖ്യ കോച്ചായി ഈ വര്‍ഷം ചുമതലയേറ്റെടുത്ത ശേഷം സഞ്ജുവിനു പല അവസരങ്ങളും ഗംഭീര്‍ നല്‍കിയെങ്കിലും ഇവ വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്താനായിട്ടില്ല. ബംഗ്ലാദേശുമായുള്ള ഈ ടി20 പരമ്പര യഥാര്‍ഥത്തില്‍ സഞ്ജുവിന്റെ കരിയറിലെ ടേണിങ് പോയിന്റായി മാറേണ്ടതായിരുന്നു. കാരണം, ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറുടെ റോള്‍ മാത്രമല്ല, ഓപ്പണിങ് സ്ഥാനത്തേക്കും അദ്ദേഹം പ്രൊമോട്ട് ചെയ്യപ്പെട്ടിരുന്നു.

SANJU SAMSON

ഗ്വാളിയോറിലെ ആദ്യ കളിയില്‍ 19 ബോളില്‍ 29 റണ്‍സാണ് സഞ്ജുവിനു കുറിക്കാനായത്. ആറു ഫോറുകളോടെയായിരുന്നു ഇത്. ഡല്‍ഹിയിലെ രണ്ടാമങ്കത്തില്‍ വലിയൊരു ഇന്നിങ്‌സുമായി അദ്ദേഹം പ്രായശ്ചിത്തം ചെയ്യുമെന്നു പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.

ഒരവസരം കൂടി?

സഞ്ജു സാംസണിനു ഇന്ത്യന്‍ ടീമില്‍ തന്റെ കഴിവ് തെളിയിക്കാന്‍ ഒരവസരം കൂടി ഗൗതം ഗംഭീര്‍ നല്‍കിയേക്കും. ബംഗ്ലാദേശുമായി ശനിയാഴ്ച ഹൈദരാബാദില്‍ നടക്കാനിരിക്കുന്ന അവസാന മല്‍സരത്തില്‍ കൂടി അദ്ദേഹത്തെ ഇലവനില്‍ നിലനിര്‍ത്തിയേക്കും. അതിനു ശേഷം സഞ്ജുവിന്റെ ഭാവി എന്താവുമെന്നു കണ്ടു തന്നെ അറിയണം. കാരണം വിക്കറ്റ് കീപ്പര്‍ റോളിലേക്കു അത്ര മാത്രം ഓപ്ഷനുകളാണ് ഗംഭീറിനു മുന്നിലുള്ളത്.

മൂന്നു ഫോര്‍മാറ്റുകളിലും അദ്ദേഹത്തിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ്കീപ്പര്‍ എല്ലായ്‌പ്പോഴും റിഷഭ് പന്തായിരിക്കും. ബാക്കപ്പ് റോളിലേക്കു ധ്രുവ് ജുറേല്‍, ഇഷാന്‍ കിഷന്‍, ജിതേഷ് ശര്‍മ എന്നിവരെല്ലാം മല്‍സരരംഗത്തുണ്ട്. സഞ്ജുവിനു പകരം ജുറേലിനെ ഗംഭീര്‍ അധികം വൈകാതെ തന്നെ റിഷഭിന്റെ ബാക്കപ്പായി വളര്‍ത്തിയെടുത്തേക്കും.

Story first published: Thursday, October 10, 2024, 6:21 [IST]
Other articles published on Oct 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+