For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: ഗംഭീറിന്റെ ചതി, ഹര്‍ഷിതിനെ തഴഞ്ഞത് കെകെആറിനുവേണ്ടി! സൂര്യയും കൂട്ടുനിന്നു

ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ മൂന്നാം ടി20ക്കുള്ള ഇന്ത്യയുടെ പ്ലേയിങ് 11ല്‍ ഒരു മാറ്റമാണ് ടീം വരുത്തിയത്. പേസര്‍ അര്‍ഷ്ദീപ് സിങ്ങിന് പകരം സ്പിന്നര്‍ രവി ബിഷ്‌നോയിയാണ് വന്നത്. എല്ലാവരും യുവ പേസര്‍ ഹര്‍ഷിത് റാണ അരങ്ങേറുമെന്ന് കരുതിയെങ്കിലും തികച്ചും അപ്രതീക്ഷിതമായ നീക്കമാണ് ഇന്ത്യ നടത്തിയിരിക്കുന്നത്. ഹര്‍ഷിതിന് സുഖമില്ലാത്തതിനാലാണ് പ്ലേയിങ് 11ല്‍ പരിഗണിക്കാത്തതെന്നാണ് ടീം മാനേജ്‌മെന്റ് അറിയിച്ചിരിക്കുന്നത്.

ഇന്ത്യ മൂന്ന് പുതുമുഖങ്ങള്‍ക്കാണ് ബംഗ്ലാദേശ് ടി20 പരമ്പരക്കുള്ള ടീമില്‍ ഇടം നല്‍കിയത്. ഇതില്‍ മായങ്ക് യാദവിനും നിതീഷ് കുമാര്‍ റെഡ്ഡിക്കും അരങ്ങേറ്റത്തിന് അവസരം നല്‍കിയപ്പോള്‍ ഹര്‍ഷിത് റാണ മാത്രം തഴയപ്പെട്ടു. മൂന്നാം മത്സരത്തിലും ഹര്‍ഷിത് തഴയപ്പെട്ടതിന് പിന്നാലെ ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിനും നായകന്‍ സൂര്യകുമാര്‍ യാദവിനുമെതിരേ വലിയ വിമര്‍ശനം ഉയരുകയാണ്. ഇതിന്റെ കാരണം എന്താണെന്ന് അറിയാം.

ഹര്‍ഷിതിനെ തഴഞ്ഞത് കെകെആറിനെ സഹായിക്കാന്‍

ഐപിഎല്‍ 2025 സീസണിന് മുന്നോടിയായി മെഗാ താരലേലം നടക്കാന്‍ പോവുകയാണ്. ഇത്തവണത്തെ ലേല നിയമ പ്രകാരം അണ്‍ക്യാപ്പഡ് താരത്തെ നാല് കോടിക്ക് നിലനിര്‍ത്താം. മറ്റ് താരങ്ങള്‍ക്ക് കുറഞ്ഞത് 11 കോടിയെങ്കിലും നല്‍കേണ്ടതായി വരും. ഇന്ത്യക്കായി മായങ്ക് യാദവും നിതീഷ് കുമാര്‍ റെഡ്ഡിയും അരങ്ങേറിയതോടെ ഇവര്‍ക്കായി കുറഞ്ഞത് 11 കോടിയെങ്കിലും മുടക്കാതെ ഇവരെ നിലനിര്‍ത്താന്‍ ടീമുകള്‍ക്ക് സാധിക്കാതെ വരും.

എന്നാല്‍ ഹര്‍ഷിത് റാണ ഇന്ത്യക്കായി അരങ്ങേറാത്തതിനാല്‍ വെറും നാല് കോടിക്ക് ഹര്‍ഷിതിനെ നിലനിര്‍ത്താന്‍ കെകെആറിന് സാധിക്കും. മുന്‍ കെകെആര്‍ നായകനായിരുന്ന ഗംഭീര്‍ അവസാന സീസണില്‍ ടീമിന്റെ ഉപദേഷ്ടാവുമായിരുന്നു. അതുകൊണ്ടുതന്നെ കെകെആറുമായി അടുത്ത ബന്ധം ഗംഭീറിനുണ്ട്. ഇപ്പോള്‍ ഹര്‍ഷിതിനെ തഴഞ്ഞത് ലേലത്തില്‍ കെകെആറിനെ സഹായിക്കാനാണെന്നും ഗംഭീര്‍ ഐപിഎല്‍ ടീമിനായി തരം താഴ്ന്ന നീക്കം നടത്തിയെന്നുമാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്.

harshit rana

സൂര്യകുമാര്‍ അടുത്ത കെകെആര്‍ നായകന്‍

നിലവിലെ ഇന്ത്യയുടെ ടി20 നായകനായ സൂര്യകുമാര്‍ യാദവ് മുംബൈ ഇന്ത്യന്‍സ് വിടാന്‍ പോവുകയാണെന്നാണ് റിപ്പോര്‍ട്ട്. സൂര്യയുടെ പുതിയ തട്ടകം തന്റെ പഴയ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. സൂര്യയെ തിരിച്ചെത്തിക്കാന്‍ കെകെആര്‍ നേരത്തെ തന്നെ താല്‍പര്യം അറിയിച്ചിട്ടുള്ളതാണ്. നിലവിലെ മുംബൈയുടെ സാഹചര്യം സൂര്യ ടീം വിടാനുള്ള സാധ്യതകള്‍ ഉയര്‍ത്തുന്നതുമാണ്. അതുകൊണ്ടുതന്നെ സൂര്യ കെകെആര്‍ നായകനായി എത്തുമെന്നുറപ്പാണ്.

ഇത് മുന്നില്‍ക്കണ്ടാണ് ഇപ്പോള്‍ ഹര്‍ഷിത് റാണയെ തഴഞ്ഞ് കെകെആറിനെ സഹായിക്കാനുള്ള നീക്കം ഗംഭീറും സൂര്യകുമാര്‍ യാദവും നടത്തിയിരിക്കുന്നത്. മായങ്ക് യാദവിനെ നിലനിര്‍ത്താന്‍ പദ്ധതിയിട്ട ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനും നിതീഷിനെ നിലനിര്‍ത്താന്‍ പദ്ധതിയിട്ട സണ്‍റൈസേഴ് ഹൈദരാബാദിനും എട്ടിന്റെ പണി കൊടുത്ത ഗംഭീറും സൂര്യയും കെകെആറിന് ലേലത്തില്‍ കൂടുതല്‍ ഗുണം ചെയ്യുന്ന നീക്കം നടത്തിയത് ശരിയായില്ലെന്നും വഞ്ചനയാണെന്നുമാണ് വിമര്‍ശനങ്ങളുള്ളത്.

പ്ലേയിങ് 11

ഇന്ത്യ- സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ് (c) നിതീഷ് കുമാര്‍ റെഡ്ഡി, റിങ്കു സിങ്, ഹര്‍ദിക് പാണ്ഡ്യ, റിയാന്‍ പരാഗ്, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, മായങ്ക് യാദവ്, രവി ബിഷ്‌നോയ്

ബംഗ്ലാദേശ്- തന്‍സിദ് ഹസന്‍, ലിറ്റന്‍ ദാസ്, പര്‍വേസ് ഹൊസൈന്‍ ഇമോന്‍, നജ്മുല്‍ ഹൊസൈന്‍ ഷാന്തോ (c), തൗഹിദ് ഹൃദോയി, മഹമ്മൂദുല്ല, മെഹതി ഹസന്‍, റിഷാദ് ഹൊസൈന്‍, ടസ്‌കിന്‍ അഹമ്മദ്, തന്‍സീം ഹസന്‍ ഷക്കീബ്, മുസ്തഫിസുര്‍ റഹ്‌മാന്‍

Story first published: Saturday, October 12, 2024, 19:10 [IST]
Other articles published on Oct 12, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+