For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: ദുലീപ് ട്രോഫി വിലയിരുത്തി ഇന്ത്യന്‍ ടീം, ആരൊക്കെ ഉള്‍പ്പെടും? ഈ ടീം ബെസ്റ്റ്

മുംബൈ: ദുലീപ് ട്രോഫിയുടെ ആദ്യ മത്സരങ്ങള്‍ അവസാനിച്ചിരിക്കുകയാണ്. ഇന്ത്യ എയും ഇന്ത്യ ബിയും തമ്മിലും ഇന്ത്യ സിയും ഡിയും തമ്മിലാണ് ആദ്യ റൗണ്ടില്‍ ഏറ്റുമുട്ടിയത്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ അടുത്ത ആഴ്ച പ്രഖ്യാപിക്കാനിരിക്കുകയാണ്. ഇതിന് മുന്നോടിയായി സെലക്ടര്‍മാര്‍ ദുലീപ് ട്രോഫിയിലെ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം വിലയിരുത്തുമെന്നുറപ്പാണ്. ഇതിനായാണ് ഇന്ത്യന്‍ താരങ്ങളോട് ദുലീപ് ട്രോഫി കളിക്കാന്‍ ആവശ്യപ്പെട്ടതും.

ഇന്ത്യന്‍ ടീമിലെ ചില സൂപ്പര്‍ താരങ്ങള്‍ പരിക്കിന്റെ പിടിയിലുമാണ്. ഇതും ഇന്ത്യയുടെ ടീം തിരഞ്ഞെടുപ്പിനെ സ്വാധീനിക്കും. ദുലീപ് ട്രോഫിയിലെ പ്രകടനം വിലയിരുത്തി ഇന്ത്യ ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെ പരിഗണിച്ചാല്‍ ആരൊക്കെയാവും ടീമില്‍ ഉള്‍പ്പെടുകയെന്ന് പരിശോധിക്കാം.

ജയ്‌സ്വാളും ശുബ്മാനും നിരാശപ്പെടുത്തി

ദുലീപ് ട്രോഫിയിലെ ആദ്യ മത്സരത്തില്‍ യശ്വസി ജയ്‌സ്വാളും ശുബ്മാന്‍ ഗില്ലും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. രണ്ട് പേര്‍ക്കും തിളങ്ങാനായില്ല. 30, 9 എന്നിങ്ങനെയാണ് ജയ്‌സ്വാളിന്റെ രണ്ട് ഇന്നിങ്‌സിലേയും സ്‌കോറുകള്‍. ശുബ്മാന്‍ ഗില്‍ 25, 21 എന്നിങ്ങനെ സ്‌കോറുകള്‍ നേടിയാണ് പുറത്തായത്. രണ്ട് രപേര്‍ക്കും പ്രതീക്ഷക്കൊത്ത് ഉയരാനായില്ലെന്നത് വസ്തുതയാണ്. എന്നാല്‍ ഇരുവരും ബംഗ്ലാദേശ് പരമ്പര കളിക്കും.

ഓസീസ് പരമ്പര മുന്നില്‍ക്കണ്ട് ഇവരെ വളര്‍ത്തേണ്ടത് അത്യാവശ്യമാണ്. കൂടാതെ ഈ മോശം പ്രകടനത്തിന്റെ പേരില്‍ മാത്രം മാറ്റിനിര്‍ത്തേണ്ട താരങ്ങളല്ല ഇവര്‍. ഇക്കാരണത്താല്‍ത്തന്നെ ഇന്ത്യ ജയ്‌സ്വാളിനും ശുബ്മാന്‍ ഗില്ലിനും അവസരം കൊടുക്കുമെന്ന് നിസംശയം പറയാം. നയിക്കാന്‍ രോഹിത് ശര്‍മയും സൂപ്പര്‍ താരമായി വിരാട് കോലിയും ഇന്ത്യക്കൊപ്പം ഉണ്ടാവുമെന്നുറപ്പാണ്.

മധ്യനിരയില്‍ രാഹുലുണ്ടാവും

ചേതേശ്വര്‍ പുജാരക്ക് പകരം മൂന്നാം നമ്പറില്‍ ശുബ്മാന്‍ ഗില്‍ കളിക്കാനാണ് സാധ്യത കൂടുതല്‍. ഇതിനോടകം പുജാരക്ക് പകരം ഇന്ത്യ മൂന്നാം നമ്പറില്‍ ഗില്ലിനാണ് അവസരം നല്‍കിയിട്ടുള്ളത്. ഇനിയും അത് തുടരുമെന്ന് തന്നെ പറയാം. അജിന്‍ക്യ രഹാനെക്ക് പകരം അഞ്ചാം നമ്പറില്‍ കെ എല്‍ രാഹുല്‍ കളിക്കാനാണ് സാധ്യത കൂടുതല്‍. രാഹുല്‍ ദുലീപ് ട്രോഫിയില്‍ ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. രണ്ടാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറിയോടെ കസറാന്‍ രാഹുലിന് സാധിച്ചു.

റിയാന്‍ പരാഗ്, ദ്രുവ് ജുറേല്‍ എന്നിവര്‍ക്കൊന്നും വലിയൊരു പ്രകടനം നടത്താനായില്ല. പരാഗ് കടന്നാക്രമിച്ച കളിച്ചെങ്കിലും വലിയ സ്‌കോര്‍ നേടാന്‍ സാധിച്ചില്ല. ദ്രുവ് ജുറേല്‍ ഒരു ഇന്നിങ്‌സില്‍ ഏഴ് ക്യാച്ചുകളുമായി ധോണിയുടെ റെക്കോഡിനൊപ്പമെത്തി. എന്നാല്‍ ബാറ്റിങ്ങില്‍ നിരാശപ്പെടുത്തി. രണ്ടാം ഇന്നിങ്‌സില്‍ ഡെക്കിനാണ് പുറത്തായത്. അതുകൊണ്ടുതന്നെ ഇവരെ പരിഗണിക്കാന്‍ സാധ്യത കുറവാണ്. എന്നാല്‍ ഇഷാന്‍ കിഷന്‍ പരിക്കിന്റെ പിടിയിലായതിനാല്‍ ജുറേലിനെ പരിഗണിക്കുമോയെന്നത് കണ്ടറിയാം.

aakash deep

സര്‍ഫറാസിന് വിളിയെത്തും

സര്‍ഫറാസ് ഖാന്‍ ഇതിനോടകം ഇന്ത്യക്കായി കളിച്ച് തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. അതുകൊണ്ടുതന്നെ സെലക്ടര്‍മാര്‍ മധ്യനിരയില്‍ സര്‍ഫറാസിന് നിര്‍ണ്ണായക സ്ഥാനം നല്‍കുന്നുണ്ടെന്ന കാര്യം ഉറപ്പാണ്. ആദ്യ ഇന്നിങ്‌സില്‍ 9 റണ്‍സാണ് സര്‍ഫറാസ് നേടിയത്. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ 46 റണ്‍സോടെ അദ്ദേഹം കസറി. മുഷീര്‍ ഖാന്‍ സെഞ്ച്വറിയോടെ ആദ്യ ഇന്നിങ്‌സില്‍ കസറിയെങ്കിലും രണ്ടാം ഇന്നിങ്‌സില്‍ ഡെക്കിനാണ് പുറത്തായത്. അതുകൊണ്ടുതന്നെ മുഷീറിന് ഇപ്പോള്‍ അവസരം ലഭിച്ചേക്കില്ല

കുല്‍ദീപും സുന്ദറും ഉണ്ടാകില്ല

ഇന്ത്യയുടെ ബൗളിങ് നിരയില്‍ വലിയ അഴിച്ചുപണി ഉണ്ടായേക്കുമെന്നാണ് വിവരം. ജസ്പ്രീത് ബുംറ തിരിച്ചെത്തുമ്പോള്‍ പരിക്കില്‍ നിന്ന് മോചിതനായെങ്കിലും മുഹമ്മദ് ഷമി തിരിച്ചെത്താന്‍ വൈകും. മുഹമ്മദ് സിറാജിന് പരിക്കായതിനാല്‍ വിശ്രമം അനുവദിക്കുമെന്നാണ് റിപ്പോര്‍ട്ട്. സ്പിന്‍ നിരയില്‍ രവീന്ദ്ര ജഡേജയും ആര്‍ അശ്വിനും അക്ഷര്‍ പട്ടേലുമുണ്ടാവും. കുല്‍ദീപ് യാദവും വാഷിങ്ടണ്‍ സുന്ദറും ടീമിലുണ്ടായേക്കില്ല. ആകാശ് ദീപ് 9 വിക്കറ്റുമായി തിളങ്ങിയതിനാല്‍ അവസരം ലഭിച്ചേക്കും.

ഇന്ത്യയുടെ സാധ്യതാ ടീം

രോഹിത് ശര്‍മ (c), യശ്വസി ജയ്‌സ്വാള്‍, ശുബ്മാന്‍ ഗില്‍, വിരാട് കോലി, സര്‍ഫറാസ് ഖാന്‍, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, ആകാശ് ദീപ്, മുകേഷ് കുമാര്‍, ആവേശ് ഖാന്‍

Story first published: Sunday, September 8, 2024, 15:35 [IST]
Other articles published on Sep 8, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+