വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ടീം ഇന്ത്യയുടെ പ്രകടനം കാണാന്‍ ആരാധകര്‍ക്കു അടുത്ത മാസം ആറു വരെ കാത്തിരിക്കേണ്ടതായി വരും. ഒക്ടോബര്‍ ആറിനാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള മൂന്നു ടി20കളുടെ പരമ്പരയ്ക്കു തുടക്കമാവുന്നത്. ഗ്വാളിയോറിലാണ് ആദ്യ ടി20 പോരാട്ടം നടക്കാനിരിക്കുന്നത്. തുടര്‍ന്നുള്ള മല്‍സരങ്ങള്‍ ഒമ്പത്, 12 തിയ്യതികളിലുമാണ്.
ഇന്ത്യന്‍ ടി20 ടീമിനെ ഈ മാസം അവസാനത്തോടെയാവും പ്രഖ്യാപിച്ചേക്കുക. സൂര്യകുമാര്‍ യാദവിനു കീഴിലായിരിക്കും ബംഗ്ലാ കടുവകളെ മെരുക്കാന്‍ ടി20 പരമ്പരയില്‍ ഇന്ത്യയിറങ്ങുക. എന്നാല്‍ ചില പ്രധാനപ്പെട്ട ചില താരങ്ങള്‍ക്കു ഈ പരമ്പരയില്‍ ഇന്ത്യ വിശ്രമം നല്‍കിയേക്കുമെന്നാണ് വിവരം.

ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരേയുള്ള കടുപ്പമേറിയ ടെസ്റ്റ് പരമ്പരകള്‍ പരിഗണിച്ചാണ് ചിലര്‍ക്കു വിശ്രമം നല്‍കാന്‍ സെലക്ടര്‍മാര്‍ ആലോചിക്കുന്നത്. ടി20 പരമ്പരയ്ക്കു ശേഷം നാലു ദിവസത്തിനകമാണ് ന്യൂസിലാന്‍ഡുമായുള്ള ഇന്ത്യയുടെ ആദ്യ ടെസ്റ്റ്. ടി20 പരമ്പരയില്‍ ഇന്ത്യന്‍ ടീം എങ്ങനെയാവുമെന്നു നമുക്കു നോക്കാം.
ഓപ്പണിങില്‍ ആരൊക്കെ?
പുതിയ വൈസ് ക്യാപ്റ്റനും യുവതാരവുമായ ശുഭ്മന്‍ ഗില്ലിനു ടി20 പരമ്പരയില്‍ ഇന്ത്യ വിശ്രമം നല്‍കാനാണ് സാധ്യത. പകരക്കാരനായി ടീമിലേക്കു വരിക വെടിക്കെട്ട് ബാറ്ററും യുവതാരവുമായ അഭിഷേക് ശര്‍മയായിരിക്കും. ടി20 ലോകകപ്പിനു ശേഷമുള്ള സിംബാബ്‌വെയ്‌ക്കെതിരായ ടി20 പരമ്പരയിലൂടെ അരങ്ങേറിയ താരമാണ് അദ്ദേഹം.
കന്നി മല്‍സരത്തില്‍ തന്നെ അഭിഷേക് സെഞ്ച്വറിയും കുറിച്ചിരുന്നു. ബംഗ്ലാദേശിനെതിരേ അഭിഷേകും യശസ്വി ജയ്‌സ്വാളും ചേര്‍ന്നായിരിക്കും ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യുക. ബാക്കപ്പ് ഓപ്പണറായി റുതുരാജ് ഗെയ്ക്വാദും ടീമിലുണ്ടാവും.
മധ്യനിര ഇങ്ങനെ
ഇന്ത്യന്‍ മധ്യനിരയിലേക്കു വന്നാല്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ഫിനിഷര്‍ റിങ്കു സിങുമെല്ലാം ടീമിലുണ്ടാവും. ബുച്ചി ബാബു റെഡ് ബോള്‍ ടൂര്‍ണമെന്റില്‍ മുംബൈയ്ക്കായി കളിക്കവെ സൂര്യക്കു പരിക്കേറ്റിരുന്നെങ്കിലും ഇതു സാരമുള്ളതല്ല. ബംഗ്ലാദേശുമായുള്ള പരമ്പരയില്‍ ടീമിന നയിക്കാന്‍ അദ്ദേഹം തിരിച്ചെത്തും.
ഓള്‍റൗണ്ടറായി സൂപ്പര്‍ താരം ഹാര്‍ദിക് പാണ്ഡ്യ ടീമിലുണ്ടാവും. ടി20 പരമ്പരയ്ക്കു മുന്നോടിയായി അദ്ദേഹം പരിശീലനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ശ്രീലങ്കയുമായുള്ള ടി20 പരമ്പരയില്‍ ഹാര്‍ദിക് ടീമിന്റെ ഭാഗമായിരുന്നെങ്കിലും ഏകദിന പരമ്പരയില്‍ നിന്നും ബ്രേക്കെടുക്കുകയായിരുന്നു.
ഹാര്‍ദിക്കിനെക്കൂടാതെ ബംഗ്ലാദേശിനെതിരേ ഇന്ത്യയുടെ മറ്റു ഓള്‍റൗണ്ടര്‍മാര്‍ റിയാന്‍ പരാഗ്, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരാവും. എന്നാല്‍ തിരക്കേറിയ മല്‍സര ഷെഡ്യൂള്‍ പരിഗണിച്ച് ഇടംകൈയന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനു പരമ്പരയില്‍ വിശ്രമം നല്‍കാനാണ് സാധ്യത.
വിക്കറ്റ് കീപ്പര്‍, ബൗളര്‍മാര്‍
ടി20 പരമ്പരയില്‍ ഇന്ത്യയുടെ വിക്കറ്റ്കീപ്പര്‍മാരിലേക്കു വന്നാല്‍ മലയാളി താരം സഞ്ജു സാംസണായിരിക്കും ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറാവുക. റിഷഭ് പന്തിന്റെ അഭാവമാണ് അദ്ദേഹത്തിനു ടീമിലേക്കു വഴിയൊരുക്കുക.

അവസാനമായി ശ്രീലങ്കയുമായി കളിച്ച ടി20 പരമ്പരയിലെ രണ്ടു മല്‍സരങങ്ങളിലും സഞ്ജു ഡെക്കായിരുന്നു. ഈ ക്ഷീണം തീര്‍ക്കാന്‍ അദ്ദേഹത്തിനു ലഭിക്കുന്ന അവസരമായിരിക്കും ബംഗ്ലാദേശുമായുള്ള പരമ്പര. സഞ്ജുവിനെക്കൂടാതെ ടി20 ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേലായിരിക്കും.
ബൗളിങ് ലൈനപ്പിലേക്കു വന്നാല്‍ സ്റ്റാര്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനെ ടീമിലേക്കു ഇന്ത്യ തിരികെ വിളിച്ചേക്കും. രവി ബിഷ്‌നോയ് ആയിരിക്കും ടീമിലെ മറ്റൊരു സ്പിന്നര്‍. മൂന്നു പേസര്‍മാരാവും ടീമിലുണ്ടാവുക. അര്‍ഷ്ദീപ് സിങ് നയിക്കുന്ന ബൗളിങ് ലൈനപ്പിലെ മറ്റുള്ളവര്‍ മുകേഷ് കുമാറും ഹര്‍ഷിത് റാണയുമായിരിക്കും.
ഇന്ത്യയുടെ സാധ്യതാ ടി20 ടീം
റുതുരാജ് ഗെയ്ക്വാദ്, യശസ്വി ജയ്‌സ്വാള്‍, അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റിങ്കു സിങ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍, വാഷിങ്ടണ്‍ സുന്ദര്‍, റിയാന്‍ പരാഗ്, രവി ബിഷ്‌നോയ്, യുസ്വേന്ദ്ര ചഹല്‍, ഹര്‍ഷിത് റാണ, മുകേഷ് കുമാര്‍, അര്‍ഷ്ദീപ് സിങ്.