Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs BAN: എന്തിന് ഈ സമയത്ത് ഇവിടെ ടെസ്റ്റ്? മഴ സീസണെന്നു എല്ലാര്‍ക്കുമറിയാം!! വിമര്‍ശനം

കാണ്‍പൂര്‍: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാംദിനത്തിലെ കളി മഴയെ തുടര്‍ന്നു ഒരോവര്‍ പോലും കളിക്കാനാവാതെ ഉപേക്ഷിച്ചതിനു പിന്നാലെ ബിസിസിഐയ്ക്കു രൂക്ഷവിമര്‍ശനം. സോഷ്യല്‍ മീഡിയയിലൂടെയാണ് ബിസിസിഐയെ ക്രിക്കറ്റ് പ്രേമികള്‍ രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്. രാജ്യത്തിന്റെ വടക്കുഭാഗങ്ങളില്‍ ഈ സമയത്തു മഴയുണ്ടാവുമെന്നു അറിയാമായിരുന്നിട്ടും എന്തിനു ഈ സമയത്തു ഇവിടെ മല്‍സരം വച്ചുവെന്നാണ് ആരാധകരുടെ ചോദ്യം.

നേരത്തേ ആദ്യദിനവും മഴ കാരണം ടോസ് വൈകുകയും മല്‍സരം നേരത്തേ തന്നെ അവസാനിപ്പിക്കേണ്ടി വരികയും ചെയ്തിരുന്നു. രണ്ടാംദിനമാവട്ടെ ഒരോവര്‍ പോലും കളി നടന്നതുമില്ല. ഒടുവില്‍ ലഞ്ച് ബ്രേക്കിനു ശേഷമാണ് രണ്ടാംദിനത്തിലെ കളി ഉപേക്ഷിക്കുന്നതായുള്ള പ്രഖ്യാപനം വന്നത്.

KANPUR TEST

എന്തിന് കാണ്‍പൂരില്‍ മല്‍സരം?

രാജ്യത്തു ഇത്രയുമധികം വേദികളുണ്ടായിട്ടും എന്തിനാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് കാണ്‍പൂരില്‍ നടത്തിയത്. വളരെ ശരാശരി സംവിധാനങ്ങള്‍ മാത്രമേ ഈ ഗ്രൗണ്ടിലുള്ളൂ. രണ്ടു മണിക്കൂര്‍ മഴ പെയ്തപ്പോഴേക്കും ആ ദിവസത്തെ മുഴുവന്‍ മല്‍സരവും ഉപേക്ഷിച്ചിരിക്കുകയാണ്. ഇന്ത്യയുടെ ടെസ്റ്റ് മല്‍സരങ്ങള്‍ ഇനി തിരഞ്ഞെടുക്കപ്പെട്ട, ആധുനിക സംവിധാനങ്ങളുള്ള വേദികളില്‍ മാത്രം നടത്തിയാല്‍ മതിയെന്നും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ കുറിക്കുന്നു.

ഈയൊരു സമയത്തു രാജ്യത്തിന്റെ വടക്കുഭാഗത്ത് എന്തിനാണ് ബിസിസിഐ ടെസ്റ്റ് മല്‍സരം വച്ചത്? ഈ സമയത്തു ഇവിടെ മഴയായിരിക്കുമെന്നു എല്ലാവര്‍ക്കുമറിയാം. ബിസിസിഐ മാത്രം ഇതൊന്നും അറിഞ്ഞില്ലേ? ഒരു അന്താരാഷ്ട്ര മല്‍സരത്തിന്റെ വേദി തീരുമാനിക്കും മുമ്പ് ഈ സമയത്തു അവിടെ മല്‍സരം നടത്താന്‍ കഴിയുമോയെന്ന കാര്യം ഇനിയെങ്കിലും ഗൗരവമായി ആലോചിക്കം.

ഇതൊന്നും പരിഗണിക്കാതെ കാണ്‍പൂരില്‍ ടെസ്റ്റ് വച്ചത് വലിയ മണ്ടത്തരം തന്നെയാണ്. രാജ്യത്തിന്റെ മറ്റൊരു ഭാഗത്തായിരുന്നെങ്കില്‍ ഈ ടെസ്റ്റ് ഭംഗിയായി മുന്നോട്ടു പോവുമായിരുന്നെന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.

ബിസിസിഐ വലിയൊരു മണ്ടത്തരമാണ് കാണിച്ചിരിക്കുന്നത്. ബംഗ്ലാദേശുമായുള്ള ഇത്രയും നിര്‍ണായകമായ ഒരു ടെസ്റ്റ് മല്‍സരത്തിന്റെ വേദിയായി എന്തിനാണ് കാണ്‍പൂരിനെ തിരഞ്ഞെടുത്തത്? ഈ മല്‍സരം ഉപേക്ഷിക്കപ്പെടുകയാണെങ്കില്‍ ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലേക്കു യോഗ്യത നേടാനുള്ള ഇന്ത്യയുടെ പ്രതീക്ഷകള്‍ക്കും തിരിച്ചടി നേരിടും.

അടുത്ത വര്‍ഷത്തെ ഫൈനലിലേക്കു ഇന്ത്യക്കു യോഗ്യത നേടാന്‍ കഴിയാതെ പോയാല്‍ അതിന്റെ കാരണക്കാര്‍ ബിസിസിഐ തന്നെയായിരിക്കും. കാരണം ഇന്ത്യ 2-0ന് തൂത്തുവാരേണ്ടിയിരുന്ന പരമ്പരയാണ് ഇപ്പോള്‍ 1-0നു അവസാനിക്കാന്‍ പോവുന്നതെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു.

RAIN

ബംഗ്ലാദേശിന് മൂന്നു വിക്കറ്റ് നഷ്ടം

കാണ്‍പൂര്‍ ടെസ്റ്റില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ബംഗ്ലാദേശ് ടീം 35 ഓവറുകള്‍ കഴിയുമ്പോള്‍ മൂന്നു വിക്കറ്റിനു 107 റണ്‍സെന്ന നിലയിലാണ്. ആദ്യദിനം വെറും 35 ഓവറുകള്‍ മാത്രമേ കളി നടന്നുള്ളൂ. മൊമിനുള്‍ ഹഖിനൊപ്പം (40) മുഷ്ഫിഖുര്‍ റഹീമാണ് (6) ഇപ്പോള്‍ ക്രീസിലുള്ളത്.

സാക്കിര്‍ ഹസന്‍ (0), ഷദ്മാന്‍ ഇസ്ലാം (24), ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ (31) എന്നിവരെയാണ് ഇന്ത്യ മടക്കിയത്. ഇതിനകം വീണ മൂന്നു വിക്കറ്റുകളില്‍ രണ്ടും ഫാസ്റ്റ് ബൗളര്‍ ആകാശ്ദീപ് സ്വന്തമാക്കി. ശേഷിച്ച ഒരു വിക്കറ്റ് ആര്‍ അശ്വിനാണ്.

നേരത്തേ ചെന്നൈയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 280 റണ്‍സിന്റെ വമ്പന്‍ ജയമാണ് ഇന്ത്യന്‍ ടീം ആഘോഷിച്ചത്. മല്‍സരം നാലാം ദിനം ലഞ്ച് ബ്രേക്കിനു മുമ്പ് തന്നെ അവസാനിക്കുകയും ചെയ്തു. ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറിയും രണ്ടാമിന്നിങ്‌സില്‍ ആറു വിക്കറ്റുകളും പിഴുത ആര്‍ അശ്വിനാണ് കളിയിലെ താരമായി മാറിയത്.

Story first published: Saturday, September 28, 2024, 19:19 [IST]
Other articles published on Sep 28, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+