വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: ബംഗ്ലാദേശ് താരങ്ങള്‍ സൂപ്പര്‍, ഐപിഎല്ലില്‍ കളിച്ചേക്കും! രോഹിത് എയറില്‍

മിര്‍പൂര്‍: ബംഗ്ലാദേശിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യ ഞെട്ടിക്കുന്ന തോല്‍വിയാണ് ഏറ്റുവാങ്ങിയത്. രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലിറങ്ങിയ ഇന്ത്യയെ ഒരു വിക്കറ്റിനാണ് ബംഗ്ലാദേശ് തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 186 റണ്‍സില്‍ ബംഗ്ലാദേശ് ഒതുക്കിയപ്പോള്‍ നാല് ഓവറും ഒരു വിക്കറ്റും ബാക്കിനിര്‍ത്തിയാണ് ബംഗ്ലാദേശിന്റെ ആവേശ ജയം. വിരാട് കോലി, കെ എല്‍ രാഹുല്‍ തുടങ്ങി ഒട്ടുമിക്ക പ്രമുഖരേയും കളത്തിലിറക്കിയിട്ടും ഇന്ത്യക്ക് ജയിക്കാനായില്ലെന്നതാണ് എടുത്തു പറയേണ്ടത്.

Ind Vs Ban: Fans Lashes Out At Rohit Sharma For Mentioning IPL While Praising Bangladeshi Players Quality

ഇപ്പോഴിതാ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ രോഹിത് ശര്‍മക്കെതിരേ വിമര്‍ശനം ശക്തമായിരിക്കുകയാണ്. ബംഗ്ലാദേശിനെതിരായ മത്സരത്തിന് മുമ്പ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ബംഗ്ലാദേശ് താരങ്ങള്‍ മികച്ചവരാണെന്നും ഐപിഎല്ലില്‍ കളിക്കാനുള്ള കഴിവുണ്ടെന്നും പറഞ്ഞത് ഏറ്റെടുത്താണ് ആരാധകര്‍ വിമര്‍ശനം ഉന്നയിക്കുന്നത്.

എപ്പോഴും ഐപിഎല്ലിനെക്കുറിച്ച് ചിന്ത

ബംഗ്ലാദേശിന് നിരവധി മാച്ച് വിന്നര്‍മാരായ താരങ്ങളുണ്ട്. വലിയ പ്രതിഭയുള്ള താരങ്ങളാണ് അവരുടേത്. വരാനിരിക്കുന്ന ഐപിഎല്‍ ലേലത്തില്‍ കൂടുതല്‍ ബംഗ്ലാദേശ് താരങ്ങളെ ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കിയേക്കുമെന്നാണ് രോഹിത് പറഞ്ഞത്. ഇതാണ് ഇന്ത്യന്‍ ആരാധകരെ ചൊടിപ്പിച്ചത്. രോഹിത് ശര്‍മ ഇപ്പോഴും ഇന്ത്യന്‍ ടീമിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും മനസില്‍ നിറയെ ഐപിഎല്ലും മുംബൈ ഇന്ത്യന്‍സുമാണെന്നാണ് ആരാധകര്‍ പറയുന്നത്. രോഹിത് ബംഗ്ലാദേശ് പരമ്പരക്ക് വന്നത് മുംബൈ ഇന്ത്യന്‍സിന്റെ താരങ്ങളെ കണ്ടെത്താനാണെന്നാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്.

രോഹിത് ഐപിഎല്‍ മാത്രം കളിക്കട്ടെ

രോഹിത് ശര്‍മ ഐപിഎല്ലില്‍ മാത്രം കളിക്കണമെന്നാണ് ആരാധകര്‍ പറയുന്നത്. പ്രകടനം മോശം. ക്യാപ്റ്റന്‍സിക്കും പഴയ മികവില്ല. അതുകൊണ്ട് തന്നെ രോഹിത് ഐപിഎല്ലില്‍ കളിച്ചാല്‍ മതിയെന്നും പുതിയ നായകന്മാരെക്കുറിച്ച് ഇന്ത്യ ആലോചിക്കണമെന്നും അഭിപ്രായം ഉയരുന്നു. ഇന്ത്യയുടെ ഓപ്പണിങ്ങില്‍ റുതുരാജ് ഗെയ്ക് വാദ്, ശുബ്മാന്‍ ഗില്‍ എന്നിവരെല്ലാം മികവ് കാട്ടി അവസരം തേടുന്നു. എന്നാല്‍ ഇന്ത്യ ഇപ്പോഴും ശിഖര്‍ ധവാന്‍-രോഹിത് ശര്‍മ കൂട്ടുകെട്ടിനെയാണ് വിശ്വസിക്കുന്നത്. ഈ കൂട്ടുകെട്ടില്‍ പൊളിച്ചെഴുത്ത് നടത്തേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം 2023ലെ ഏകദിന ലോകകപ്പിലും ഇന്ത്യക്ക് നിരാശപ്പെടേണ്ടി വരും.

ലോകകപ്പ് ഇപ്പോള്‍ മനസിലില്ലെന്ന് രോഹിത്

ഏകദിന ലോകകപ്പ് മുന്നില്‍ക്കണ്ട് മുന്നൊരുക്കം നടത്തേണ്ട സമയമാണിത്. എന്നാല്‍ ഇന്ത്യ രോഹിത് ശര്‍മ പറയുന്നത് ഇപ്പോള്‍ ലോകകപ്പ് മനസിലില്ലെന്നാണ്. ഇപ്പോള്‍ ബംഗ്ലാദേശ് പരമ്പരയെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നതെന്നും ലോകകപ്പിന് ഇനിയുമേറെ സമയമുണ്ടെന്നുമാണ് രോഹിത് പറയുന്നത്. ഇതിനെതിരേയും രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. ഇന്ത്യ വേണ്ടത്ര മുന്നൊരുക്കമില്ലാതെ ലോകകപ്പിന് പോയാല്‍ ടി20 ലോകകപ്പുകളിലെ തകര്‍ച്ച ആവര്‍ത്തിക്കപ്പെടുമെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യ മികച്ച പ്ലേയിങ് 11 കണ്ടെത്തി മുന്നോട്ട് പോകാത്ത പക്ഷം ഇന്ത്യക്ക് വീണ്ടും നാണംകെടേണ്ടി വരും.

ബംഗ്ലാദേശിനെതിരേ കളി മറന്നു

ബംഗ്ലാദേശിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യയുടെ ബാറ്റിങ് നിര തീര്‍ത്തും നിറം മങ്ങി. രോഹിത് ശര്‍മ (27), ശിഖര്‍ ധവാന്‍ (7), വിരാട് കോലി (9), ശ്രേയസ് അയ്യര്‍ (24) എന്നിവരെല്ലാം നിരാശപ്പെടുത്തി. കെ എല്‍ രാഹുലിന്റെ (73) പ്രകടനമാണ് ഇന്ത്യയെ 186 എന്ന സ്‌കോറിലേക്കെത്തിച്ചത്. അല്ലാത്ത പക്ഷം ഇതിലും വലിയ നാണക്കേടിലേക്ക് ഇന്ത്യ പോകുമായിരുന്നു. 41.2 ഓവറില്‍ ഇന്ത്യ ഓള്‍ഔട്ടായി എന്നതാണ് എടുത്തു പറയേണ്ടത്.

ന്യൂസീലന്‍ഡിനെതിരേ ഇന്ത്യ ഇറക്കിയ രണ്ടാം നിര ടീം ഇതിലും മികച്ച പ്രകടനം കാഴ്ചവെച്ചുവെന്ന് പറയാം. റിഷഭ് പന്തിനെ പുറത്തിരുത്തി ഇന്ത്യ കെ എല്‍ രാഹുലിനെ വിക്കറ്റ് കീപ്പറാക്കിയാണ് ഇന്ത്യ ഇറങ്ങിയത്. മെഹ്ദി ഹസന്റെ ക്യാച്ച് രാഹുല്‍ നഷ്ടപ്പെടുത്തിയത് ഇന്ത്യയുടെ തോല്‍വിയുടെ പ്രധാന കാരണമായി മാറുകയും ചെയ്തു. രണ്ട് മത്സരങ്ങള്‍ ശേഷിക്കെ ഇന്ത്യക്ക് തിരിച്ചുവരാനാവുമോയെന്നത് കാത്തിരുന്ന് കാണാം.

Story first published: Monday, December 5, 2022, 9:37 [IST]
Other articles published on Dec 5, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X