For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: രോഹിത് മണ്ടത്തരം കാട്ടി, ജഡേജയെ എറിയിക്കാന്‍ വൈകിയോ? ആരോപിച്ച് ഫാന്‍സ്

കാണ്‍പൂര്‍: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ ചരിത്ര ജയത്തിനായി ഇന്ത്യ പൊരുതുകയാണ്. നാലാം ദിനത്തില്‍ വെടിക്കെട്ട് ബാറ്റിങ് നടത്തിയ ഇന്ത്യ പിന്നാലെ രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ബംഗ്ലാദേശിന്റെ രണ്ട് വിക്കറ്റുകളും വീഴ്ത്തി. അഞ്ചാം ദിനവും ഇന്ത്യന്‍ ബൗളര്‍മാര്‍ കരുത്തുകാട്ടിയതോടെ ബംഗ്ലാദേശ് ബാറ്റിങ് തകര്‍ച്ച നേരിടുകയാണ്. ഇന്ത്യ വിജയത്തിന് തൊട്ടടുത്താണെന്ന് പറയാം. ഇന്ത്യയുടെ സ്പിന്നര്‍മാരുടെ പ്രകടനമാണ് എടുത്തു പറയേണ്ടത്.

ആര്‍ അശ്വിന്‍ നാലാം ദിനം രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അഞ്ചാം ദിനവും മികവ് തുടര്‍ന്നു. രവീന്ദ്ര ജഡേജയും പന്തുകൊണ്ട് മികച്ച പ്രകടനമാണ് നടത്തിയത്. 14 പന്തിനിടെ മൂന്ന് വിക്കറ്റുകളാണ് ജഡേജ വീഴ്ത്തിയത്. എന്നാല്‍ ജഡേജയെ വേണ്ടവിധം ഉപയോഗിക്കാന്‍ നായകന്‍ രോഹിത് ശര്‍മക്ക് സാധിച്ചില്ലെന്ന ആക്ഷേപം ഒരു വിഭാഗം ഉയര്‍ത്തുകയാണ്. ജഡേജയില്‍ വിശ്വാസം അര്‍പ്പിക്കാന്‍ രോഹിത് തയ്യാറാവുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

ജഡേജ എറിഞ്ഞത് 19.2 ഓവര്‍ മാത്രം

രണ്ടാം ടെസ്റ്റില്‍ രവീന്ദ്ര ജഡേജ എറിഞ്ഞത് 19.2 ഓവറാണ്. ആദ്യ ഇന്നിങ്‌സില്‍ 9.2 ഓവറില്‍ 1 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ 10 ഓവറില്‍ മൂന്ന് വിക്കറ്റാണ് ജഡേജ വീഴ്ത്തിയത്. ആര്‍ അശ്വിന്‍ ആദ്യ ഇന്നിങ്‌സില്‍ 15 ഓവര്‍ എറിഞ്ഞപ്പോള്‍ രണ്ടാം ഇന്നിങ്‌സിലും 15 ഓവര്‍ എറിഞ്ഞു. ആദ്യ ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റും രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റുമാണ് അശ്വിന്‍ എറിഞ്ഞത്. ഇന്ത്യന്‍ പിച്ചില്‍ അശ്വിനെപ്പോലെ തന്നെ മികവ് കാട്ടുന്ന ബൗളറാണ് ജഡേജ.

എന്നാല്‍ താരത്തെ വേണ്ടവിധം ഉപയോഗിച്ചില്ല. ആദ്യ ദിനത്തില്‍ ജഡേജക്ക് ഓവര്‍ നല്‍കാന്‍ രോഹിത് തയ്യാറായില്ല. ജഡേജക്ക് രണ്ടാം ഇന്നിങ്‌സിലും വേണ്ടവിധം ബൗളിങ് അവസരം നല്‍കിയില്ല. പിച്ചില്‍ മികച്ച ടേണുണ്ടായിട്ടും ജഡേജയെ ഉപയോഗിച്ചത് വളരെ വൈകിയാണ്. നേരത്തെ തന്നെ ജഡേജക്ക് അവസരം നല്‍കിയിരുന്നെങ്കില്‍ ഇതിലും നേരത്തെ ബംഗ്ലാദേശിനെ കൂടാരം കയറ്റാമായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്.

r ashwin ind v ban

വഴിത്തിരിവ് സൃഷ്ടിച്ചത് ജഡേജ

രണ്ടാം ഇന്നിങ്‌സില്‍ ബംഗ്ലാദേശിന്റെ മധ്യനിരയെ തകര്‍ത്ത് മത്സരത്തില്‍ ഇന്ത്യക്ക് ആധിപത്യം നേടിക്കൊടുത്തത് ജഡേജയാണെന്ന് പറയാം. ബംഗ്ലാദേശിന്റെ മൂന്ന് പ്രധാനപ്പെട്ട വിക്കറ്റുകള്‍ വീഴ്ത്തിയത് ജഡേജയാണ്. നായകന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോയെ പുറത്താക്കിയ ജഡേജ വിക്കറ്റ് കീപ്പര്‍ ലിറ്റന്‍ ദാസിനും മടക്ക ടിക്കറ്റ് നല്‍കി. സീനിയര്‍ താരം ഷാക്കീബ് അല്‍ ഹസനെ ഡെക്കിനാണ് ജഡേജ പുറത്താക്കിയത്. ഈ മൂന്ന് പേരും ഇന്ത്യക്ക് വലിയ തലവേദന ഉയര്‍ത്താന്‍ കെല്‍പ്പുള്ള ബാറ്റ്‌സ്മാന്‍മാരാണ്.

അതുകൊണ്ടുതന്നെ ഇവരുടെ വിക്കറ്റ് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതുമാണ്. ഇവരെ പുറത്താക്കി ബംഗ്ലാദേശിന്റെ അടിത്തറ ഇളക്കാന്‍ സാധിച്ചതിന് കാരണം ജഡേജയുടെ ബൗളിങ് മികവാണ്. ഇടം കൈയന്‍മാര്‍ക്കെതിരേ ജഡേജയുടെ റെക്കോഡ് വളരെ മികച്ചതാണ്. എന്നാല്‍ അശ്വിന് ലഭിച്ചതുപോലെയുള്ള പിന്തുണ രോഹിത് ജഡേജക്ക് നല്‍കുന്നില്ലെന്നതാണ് വസ്തുത. പക്ഷെ ലഭിച്ച അവസരങ്ങളില്‍ മാച്ച് വിന്നറാവാന്‍ ജഡേജക്ക് സാധിച്ചിട്ടുണ്ട്.

ഇന്ത്യക്ക് 95 റണ്‍സ് വിജയലക്ഷ്യം

രണ്ടര ദിവസം മാത്രം നടന്ന കാണ്‍പൂര്‍ ടെസ്റ്റില്‍ ഇന്ത്യ ചരിത്ര ജയത്തിന് തൊട്ടടുത്താണ്. 95 റണ്‍സാണ് ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത്. രണ്ടാം ഇന്നിങ്‌സില്‍ സന്ദര്‍ശകരായ ബംഗ്ലാദേശിനെ 146 റണ്‍സില്‍ കൂടാരം കയറ്റാന്‍ ഇന്ത്യക്കായി. അശ്വിനും ജഡേജയും ജസ്പ്രീത് ബുംറയും മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ആകാശ് ദീപ് ഒരു വിക്കറ്റും വീഴ്ത്തി. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യയുടെ സര്‍വാധിപത്യമാണ് കാണ്‍പൂരില്‍ കണ്ടത്. വിജയത്തിനായി പൊരുതിയ ഇന്ത്യയുടെ ശ്രമം പാഴായില്ലെന്ന് തന്നെ പറയാം.

Story first published: Tuesday, October 1, 2024, 12:46 [IST]
Other articles published on Oct 1, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+