For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: സഞ്ജുവിനെ പൂര്‍ണ്ണമായും തഴയരുത്, ഗംഭീര്‍ വാക്ക് പാലിക്കണം; അഭ്യര്‍ത്ഥിച്ച് ശ്രീശാന്ത്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ കേരളത്തിന്റെ ഏക പ്രതീക്ഷയാണ് സഞ്ജു സാംസണ്‍. സമീപകാലത്തായി ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന് സജീവമായി സ്ഥാനമുണ്ടായിരുന്നു. കളിക്കാന്‍ അവസരം ലഭിക്കുന്നത് കുറവാണെങ്കിലും സഞ്ജു ടീമിനൊപ്പം മിക്ക പരമ്പരകളിലുമുണ്ടായിരുന്നു. അവസാന ടി20 ലോകകപ്പിലും ഇന്ത്യന്‍ ടീമിനൊപ്പം സഞ്ജു സാംസണുണ്ടായിരുന്നു. എന്നാല്‍ ശ്രീലങ്കയ്‌ക്കെതിരായ അവസാന ടി20 പരമ്പരയില്‍ സഞ്ജു നിരാശപ്പെടുത്തിയിരുന്നു.

കളിച്ച രണ്ട് മത്സരത്തിലും ഡെക്കിലാണ് സഞ്ജു പുറത്തായത്. ഇതോടെ സഞ്ജു ഇന്ത്യന്‍ ടീമില്‍ നിന്ന് തഴയപ്പെടുമെന്ന കാര്യം ഉറപ്പായിരിക്കുകയാണ്. വരാനിരിക്കുന്ന ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ സഞ്ജുവിന് ടീമില്‍ ഇടം ലഭിക്കാന്‍ സാധ്യത കുറവാണെന്ന് തന്നെ പറയാം. ദുലീപ് ട്രോഫിയിലും വലിയൊരു പ്രകടനം കാഴ്ചവെക്കാന്‍ സഞ്ജുവിനായില്ല. ഇപ്പോഴിതാ സഞ്ജുവിനെ ഗംഭീര്‍ തഴയരുതെന്നും പരിമിത ഓവറില്‍ തുടര്‍ച്ചയായി അവസരം നല്‍കണമെന്നും അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസറായ ശ്രീശാന്ത്.

ഗംഭീര്‍ സഞ്ജുവിന്റെ കരിയര്‍ നശിപ്പിക്കരുത്

സഞ്ജു സാംസണെ ഇന്ത്യ സമീപകാലത്ത് ഏകദിന പരമ്പരകളില്‍ നിന്ന് മാറ്റിനിര്‍ത്തിയിരിക്കുകയാണ്. ഇത് ശരിയായ രീതിയല്ല. ദക്ഷിണാഫ്രിക്കയില്‍ ഏകദിന സെഞ്ച്വറി നേടിയ താരമാണ് സഞ്ജു. എന്നിട്ടും ഇപ്പോള്‍ ടീമിന് പുറത്താകുന്നു. സഞ്ജുവിന് ഇനിയും കരിയര്‍ ബാക്കിയുണ്ട്. രാഷ്ട്രീയം കളിച്ച് അത് നശിപ്പിക്കരുത്. ഗൗതം ഗംഭീര്‍ നേരത്തെ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ടാവും. സഞ്ജുവിനെ മികച്ച ഭാവിയുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെന്നാണ് ഗംഭീര്‍ വിശേഷിപ്പിച്ചിട്ടുള്ളത്.

ഇപ്പോള്‍ പരിശീലകനാവുമ്പോള്‍ ഈ വാക്ക് മാറ്റരുത്. സഞ്ജുവിന്റെ കരിയര്‍ നശിപ്പിക്കാന്‍ കൂട്ട് നില്‍ക്കാതെ കൂടുതല്‍ അവസരങ്ങള്‍ നല്‍കാന്‍ തയ്യാറാവണം. രാഷ്ട്രീയം കളിച്ച് ഒരു താരത്തിന്റേയും കരിയര്‍ നശിപ്പിക്കാന്‍ ഗംഭീര്‍ കൂട്ട് നില്‍ക്കരുത്. സഞ്ജു സാംസണെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് അന്ന് വാദിച്ച ഗംഭീര്‍ ഇപ്പോള്‍ വിരുദ്ധമായ നിലപാടാണ് സ്വീകരിക്കുന്നത്' പത്രിക ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീശാന്ത് ഇക്കാര്യം പറഞ്ഞത്.

sanju samson ind vs ban

സഞ്ജുവിന് അവസരം മുതലാക്കാനാവുന്നില്ല

സഞ്ജു സാംസണിന് ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാത്തതിനെ സെലക്ടര്‍മാരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സഞ്ജുവിന് അവസരം മുതലാക്കാന്‍ അറിയില്ലെന്നതാണ് വസ്തുത. അവസാന ശ്രീലങ്കന്‍ പരമ്പരയില്‍ റിഷഭ് പന്ത് ടീമിലുണ്ടായിട്ടും രണ്ട് മത്സരങ്ങള്‍ കളിക്കാന്‍ സഞ്ജുവിന് അവസരം ലഭിച്ചു. എന്നാല്‍ ഒരു മത്സരത്തില്‍ ഗോള്‍ഡന്‍ ഡെക്കായത് ഉള്‍പ്പെടെ രണ്ട് മത്സരത്തിലും അക്കൗണ്ട് തുറക്കാതെയാണ് സഞ്ജു പുറത്തായത്.

ഇതോടെ ഗംഭീറിനും സെലക്ടര്‍മാര്‍ക്കും സഞ്ജുവില്‍ അര്‍പ്പിച്ച വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. അടുത്ത പരമ്പര ബംഗ്ലാദേശിനെതിരേയാണ് വരാനിരിക്കുന്നത്. ടി20 പരമ്പരയില്‍ സഞ്ജു സാംസണ്‍ ഇടം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അവസരം ലഭിക്കാന്‍ സാധ്യത വളരെ കുറവാണെന്നതാണ് വസ്തുത. ഇന്ത്യ സീനിയര്‍ താരങ്ങള്‍ക്ക് ടി20 പരമ്പരയില്‍ വിശ്രമം നല്‍കാനാണ് സാധ്യത കൂടുതല്‍. അങ്ങനെ വരുമ്പോള്‍ സഞ്ജുവിന് അവസരം നല്‍കണമോയെന്ന കാര്യത്തില്‍ ഗംഭീറിന്റെ തീരുമാനം നിര്‍ണ്ണായകമാവും.

ദുലീപ് ട്രോഫിയിലും മികവ് കാട്ടിയില്ല

സഞ്ജു സാംസണിന്റെ ദുലീപ് ട്രോഫിയിലെ പ്രകടനവും ശരാശരി മാത്രമായിരുന്നു. രണ്ടാം മത്സരത്തില്‍ കളിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ആദ്യ ഇന്നിങ്‌സില്‍ അഞ്ച് റണ്‍സാണ് സഞ്ജുവിന് നേടാനായത്. രണ്ടാം ഇന്നിങ്‌സില്‍ സഞ്ജു ചെറിയൊരു വെടിക്കെട്ട് പ്രകടനമാണ് നടത്തിയത്. മാച്ച് വിന്നിങ് പ്രകടനമാണിതെന്ന് പറയാനാവില്ല. അതുകൊണ്ടുതന്നെ സഞ്ജുവിന് ടി20 പരമ്പരയിലേക്ക് വിളി ലഭിക്കാന്‍ സാധ്യത കുറവാണെന്ന് തന്നെ പറയാം.

ദ്രുവ് ജുറേലിനെ ടി20യിലേക്ക് കൂടുതല്‍ പിന്തുണക്കാന്‍ ടീം മാനേജ്‌മെന്റ് ആഗ്രഹിക്കുന്നുണ്ടെന്നാണ് വിവരം. അതുകൊണ്ടുതന്നെ സഞ്ജുവിന് മടങ്ങിവരവ് നടത്തുക കടുപ്പമായിരിക്കുമെന്ന് തന്നെ പറയാം. സെലക്ടര്‍മാരും പരിശീലകന്‍ ഗൗതം ഗംഭീറും സഞ്ജുവിന് ഇനിയും അവസരം ലഭിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

Story first published: Wednesday, September 18, 2024, 9:12 [IST]
Other articles published on Sep 18, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+