Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs BAN: പരമ്പരക്ക് അവനില്ല, രോഹിത്തിനും ധവാനും ആശ്വസിക്കാം-ദിനേഷ് കാര്‍ത്തിക്

1

ധാക്ക: ഇന്ത്യ-ബംഗ്ലാദേശ് ഏകദിന പരമ്പരക്ക് നാളെ തുടക്കമാവുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. 2023ലെ ഏകദിന ലോകകപ്പിനായുള്ള മുന്നൊരുക്കമെന്ന നിലയില്‍ത്തന്നെയാണ് ഇന്ത്യ ഈ പരമ്പരയെ കാണുന്നത്. ടീമിലെ ദൗര്‍ബല്യങ്ങള്‍ കണ്ടെത്താനും ശക്തമായ പ്ലേയിങ് 11 സൃഷ്ടിക്കാനും ഇപ്പോള്‍ മുതലെങ്കിലും ഇന്ത്യ തയ്യാറെടുക്കേണ്ടതായുണ്ട്.

ന്യൂസീലന്‍ഡിനെതിരായ മഴ കളിച്ച മൂന്ന് മത്സര പരമ്പര ഇന്ത്യ 1-0ന് തോറ്റിരുന്നു. അതുകൊണ്ട് തന്നെ ബംഗ്ലാദേശിനെതിരേ പരമ്പര നേടി ശക്തമായ തിരിച്ചുവരവാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍ എന്നിവരെല്ലാം വിശ്രമത്തിന് ശേഷം തിരിച്ചെത്തിയിട്ടുണ്ട്. ശക്തമായ ടീമിനെയാണ് ഇന്ത്യ ബംഗ്ലാദേശ് പരമ്പരയിലിറക്കിയിരിക്കുന്നത്. എന്നാല്‍ പരിക്കിനെത്തുടര്‍ന്ന് ചില സൂപ്പര്‍ താരങ്ങളുടെ അഭാവം രണ്ട് ടീമിലുമുണ്ട്. ഇപ്പോഴിതാ ബംഗ്ലാദേശ് നിരയില്‍ ടസ്‌കിന്‍ അഹമ്മദ് ഇല്ലാത്തത് ഇന്ത്യന്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍ക്കും ശിഖര്‍ ധവാനും ആശ്വാസമായിരിക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ താരം ദിനേഷ് കാര്‍ത്തിക്.

1

ഇന്ത്യന്‍ ഓപ്പണര്‍മാര്‍ക്ക് ആശ്വസിക്കാം

ബംഗ്ലാദേശിന്റെ സൂപ്പര്‍ ബൗളര്‍മാരിലൊരാളാണ് ടസ്‌കിന്‍ അഹമ്മദ്. ടി20 ലോകകപ്പിലെ അവന്റെ പ്രകടനം എല്ലാവരും കണ്ടതാണ്. മുസ്തഫിസുര്‍ റഹ്മാന്‍ അവിടെയുണ്ട്. എന്നാല്‍ ടസ്‌കിന്‍ മറ്റൊരു തലത്തില്‍ വളര്‍ന്ന താരമാണ്. പ്രയാസമുള്ള ഓവറുകളെറിയാനും തുടക്കത്തിലേ വിക്കറ്റ് നേടാനും ടസ്‌കിന് കഴിവുണ്ട്. ടസ്‌കിന്റെ അഭാവം ഇന്ത്യയുടെ ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മക്കും വലിയ ആശ്വാസമാവും'- ദിനേഷ് കാര്‍ത്തിക് പറഞ്ഞു. പുറം വേദനയെത്തുടര്‍ന്നാണ് ടസ്‌കിന്‍ പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. വകം കൈയന്‍ പേസര്‍ ഇക്കഴിഞ്ഞ ടി20 ലോകകപ്പില്‍ അഞ്ച് മത്സരത്തില്‍ നിന്ന് എട്ട് വിക്കറ്റാണ് നേടിയത്.

രോഹിതും ധവാനും ഫോമിലല്ല

ഇന്ത്യയുടെ ഓപ്പണര്‍മാര്‍ അവസരത്തിനൊത്ത് ഉയരേണ്ട സാഹചര്യമാണ് വരുന്നത്. രോഹിത് ശര്‍മയും ശിഖര്‍ ധവാനും വലിയ ഫോമിലല്ല. രോഹിത്തിനെ സംബന്ധിച്ച് കളിച്ച് മികവ് കാട്ടാനാവാത്ത സാഹചര്യത്തില്‍ നായകസ്ഥാനമടക്കം ഭീഷണി നേരിടുകയാണ്. ശിഖര്‍ ധവാനും ഓപ്പണിങ്ങില്‍ സ്ഥാനം ഉറപ്പില്ല. കെ എല്‍ രാഹുല്‍, ശുബ്മാന്‍ ഗില്‍ എന്നിവരെല്ലാം ഓപ്പണിങ്ങില്‍ അവസരം തേടുമ്പോള്‍ സ്ഥിരതയോടെ കളിക്കാനാവാത്ത പക്ഷം ധവാന് ടീമില്‍ തുടരുക പ്രയാസം.

തമിം ഇക്ബാലിനും പരിക്ക്

പരമ്പരയില്‍ ബംഗ്ലാദേശിനെ നയിക്കേണ്ടിയിരുന്നത് തമിം ഇക്ബാലാണ്. ഇടം കൈയന്‍ സീനിയര്‍ ഓപ്പണര്‍ മൂന്ന് ഫോര്‍മാറ്റിലും മികച്ച റെക്കോഡ് സ്വന്തമാക്കിയിട്ടുള്ള താരമാണ്. ബംഗ്ലാദേശ് നിരയില്‍ ഇന്ത്യക്ക് ഏറ്റവും വെല്ലുവിളി ഉയര്‍ത്താന്‍ കെല്‍പ്പുള്ള താരം 37കാരനായ തമീം ഇക്ബാലായിരുന്നുവെന്ന് പറയാം. തമീമിന്റെ അഭാവം ഇന്ത്യക്ക് ഗുണം ചെയ്യുന്ന കാര്യമാണെന്നതില്‍ സംശയമില്ല.

'ബംഗ്ലാദേശിനെ ഏറെനാളുകളായി മുന്നോട്ട് നയിക്കുന്ന താരങ്ങളിലൊരാളാണ് തമീം. കരിയറിലുടെനീളം ഏകദിനത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ തമീമിനായിട്ടുണ്ട്. പ്രത്യേക താളത്തില്‍ ബാറ്റ് ചെയ്യാന്‍ കഴിവുള്ള താരമാണ് തമീം'- കാര്‍ത്തിക് പറഞ്ഞു. തമീമിന്റെ അഭാവത്തില്‍ ലിറ്റന്‍ ദാസാവും ബംഗ്ലാദേശിനെ നയിക്കുക.

1

ഷമിക്ക് പകരം ഉമ്രാന്‍ മാലിക്

പരിക്ക് ഇന്ത്യയേയും ബാധിച്ചിട്ടുണ്ട്. സീനിയര്‍ പേസര്‍ മുഹമ്മദ് ഷമി പരിക്കേറ്റ് പുറത്തായ സാഹചര്യത്തില്‍ ഇന്ത്യ ഉമ്രാന്‍ മാലിക്കിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ന്യൂസീലന്‍ഡിനെതിരേ ഇന്ത്യയുടെ ബൗളിങ് നിര നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. 2023ലെ ഏകദിന ലോകകപ്പ് മുന്നില്‍ക്കണ്ട് ഇന്ത്യക്ക് ബൗളിങ് നിരയെ വളര്‍ത്തേണ്ടതായുണ്ട്. ഉമ്രാന്‍ മാലിക്കിനെപ്പോലെയുള്ള യുവ പേസര്‍മാര്‍ക്ക് വളര്‍ന്നുവരാനുള്ള സുവര്‍ണ്ണാവസരമാണ് മുന്നിലുള്ളത്.

Story first published: Saturday, December 3, 2022, 15:49 [IST]
Other articles published on Dec 3, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+