Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs BAN: റിങ്കുവിനെ തള്ളി ഡിക്കെ!! ഫിനിഷര്‍മാരായി മറ്റു 2 പേര്‍, സര്‍പ്രൈസ് നിര്‍ദേശം

ഗ്വാളിയോര്‍: ബംഗ്ലാദേശുമായുള്ള ടി20 പരമ്പരയില്‍ ഫിനിഷര്‍ റോളിലേക്കു മല്‍സരം മുറുകവെ ഇന്ത്യന്‍ ടീമിന്റെ ഫിനിഷര്‍മാരായി ആരൊക്കെയാണ് വേണ്ടതെന്നു നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, ഫിനിഷിങില്‍ ഇതിനകം മിടുക്ക് തെളിയിച്ച റിങ്കു സിങ്, യുവ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗ് എന്നിവരാണ് ഫിനിഷര്‍ സ്ഥാനത്തേക്കു രംഗത്തുള്ളത്.

ടി20 പരമ്പരയ്ക്കു മുന്നോടിയായി ക്രിക്ക്ബസിന്റെ (Cricbuzz) ഷോയില്‍ സംസാരിക്കവെയാണ് ഫിനിഷര്‍മാരായി ആരൊക്കെയാണ് ബെസ്‌റ്റെന്നു ഡിക്കെ ചൂണ്ടിക്കാണിച്ചത്. വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ ഫിനിഷിങില്‍ ഇന്ത്യയുടെ ഭാവി സൂപ്പര്‍ താരമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന റിങ്കു സിങിനെ ഡിക്കെ തഴഞ്ഞുവെന്നതാണ് എടുത്തു പറയേണ്ട കാര്യം.

HARDIK PANDYA

ഹാര്‍ദിക്കും പരാഗും

ഹാര്‍ദിക് പാണ്ഡ്യയും അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ യുവ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗുമാണ് ഓള്‍റൗണ്ടര്‍മാരുടെ റോളിലേക്കു ഇന്ത്യക്കു ഏറ്റവും മികച്ച ഓപ്ഷനുകളെന്നാണ് ദിനേശ് കാര്‍ത്തിക് പറയുന്നത്.

'ഫിനിഷര്‍മാര്‍ക്കായി എന്റെ പക്കല്‍ റിയാന്‍ പരാഗിനും ഹാര്‍ദിക് പാണ്ഡ്യക്കും വേണ്ടി ഒരുപാട് സമയമുണ്ട്. ഫിനിഷറുടെ റോളില്‍ പാണ്ഡ്യ വളരെ സ്‌പെഷ്യല്‍ തന്നെയായിരിക്കും. അദ്ദേഹം മല്‍സരങ്ങള്‍ ജയിപ്പിച്ചിട്ടുള്ള താരമാണ്'.

ഐപിഎല്ലില്‍ നേരത്തേ ഗുജറാത്ത് ടൈറ്റന്‍സിനു വേണ്ടി ബാറ്റിങ് ഓര്‍ഡറില്‍ അല്‍പ്പം മുകളിലാണ് ഹാര്‍ദിക് കളിച്ചിട്ടുള്ളത്. ആ റോള്‍ അദ്ദേഹം വളരെ നന്നായിട്ടു തന്നെ ആസ്വദിച്ചതായും ഞാന്‍ കരുതുന്നു. പക്ഷെ ഹാര്‍ദിക്കിനെ ഫിനിഷറായിട്ടാണ് കാണേണ്ടതെന്നു താന്‍ കരുതുന്നതായും ഡിക്കെ വ്യക്തമാക്കി.

പരാഗ് കരുത്തുറ്റ താരം

രണ്ടു ശക്തരായ ഫിനിഷര്‍മാരുണ്ടെങ്കില്‍ ഇന്ത്യക്കു വളരെ നന്നായി പെര്‍ഫോം ചെയ്യാന്‍ സാധിക്കും. ഫിനിഷര്‍മാര്‍ക്കു ബാറ്റ് സ്പീഡ് ആവശ്യമാണ്. ബോള്‍ ഹിറ്റ് ചെയ്യുന്ന കാര്യത്തില്‍ മിടുക്കനാണ് റിയാന്‍ പരാഗ്. മാത്രമല്ല നല്ല കൈക്കരുത്തുമുണ്ട്. ഹാര്‍ദിക് പാണ്ഡ്യയും റിയാനും യഥാര്‍ഥ ഓള്‍റൗണ്ടര്‍മാരാണ്. ഇവര്‍ ടീമിലുണ്ടെങ്കില്‍ ചാംപ്യന്‍സ് ട്രോഫിയിലും ടി20 ലോകകപ്പുകളിലും ഇന്ത്യ തികച്ചും വ്യത്യസ്തമായ ടീമായിരിക്കുമെന്നും ദിനേശ് കാര്‍ത്തിക് വിലയിരുത്തി.

RIYAN PARAG

ടി20 ലോകകപ്പിനു പിന്നാലെ ജൂലൈയില്‍ നടന്ന സിംബാബ്‌വെ പര്യടനത്തിലെ ടി20 പരമ്പയിലൂടെയാണ് റിയാന്‍ പരാഗ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. ഇതനകം ദേശീയ ടീമിനു വേണ്ടി ആറു ടി20 മല്‍സരങ്ങളില്‍ അദ്ദേഹം കളിക്കുകയും ചെയ്തിട്ടുണ്ട്. 111.76 സ്‌ട്രൈക്ക് റേറ്റോടെ 57 റണ്‍സാണ് പരാഗിനു നേടാനായത്. 6.48 ഇക്കോണമി റേറ്റില്‍ മൂന്നു വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.

ബംഗ്ലാദേശുമായുള്ള ടി20 പരമ്പരയില്‍ മികച്ച പ്രകടനം നടത്താമെന്ന ആത്മവിശ്വാസത്തിലാണ് സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീം. യുവതാരങ്ങള്‍ക്കു മുന്‍തൂക്കം നല്‍കിയുള്ള അഗ്രസീവ് ടീമിനെയാണ് ഇന്ത്യ തിരഞ്ഞെടുത്തിട്ടുള്ളത്. മൂന്നു യുവതാങ്ങളാണ് ഈ പരമ്പരയില്‍ ദേശീയ ടീമിനൊപ്പം അരങ്ങേറാന്‍ തയ്യാറെടുക്കുന്നത്. യുവ പേസ് സെന്‍സേഷനുകളായ ഹര്‍ഷിത് റാണ, മായങ്ക് യാദവ്, സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍.

ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിങ്, ഹാര്‍ദിക് പാണ്ഡ്യ, റിയാന്‍ പരാഗ്, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്നോയ്, വരുണ്‍ ചക്രവര്‍ത്തി, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, മായങ്ക് യാദവ്, തിലക് വര്‍മ.

Story first published: Sunday, October 6, 2024, 12:35 [IST]
Other articles published on Oct 6, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+