Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs BAN: അന്ന് 5 സിക്‌സര്‍ വഴങ്ങി നാണംകെട്ടു, ഇന്ന് ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍; ദയാലാണ് ഹീറോ

മുംബൈ: ബംഗ്ലാദേശിനെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. കരുത്തുറ്റ താരങ്ങളെയെല്ലാം ഉള്‍പ്പെടുത്തി ശക്തമായ താരനിരയോടെയാണ് ഇന്ത്യ ബംഗ്ലാദേശിനെതിരേ ഇറങ്ങുന്നത്. ദുലീപ് ട്രോഫിയിലെ താരങ്ങളുടെ പ്രകടനം വിലയിരുത്തിയാണ് ഇന്ത്യന്‍ സെലക്ടര്‍മാര്‍ ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നത്. അധികം സര്‍പ്രൈസുകള്‍ ഇല്ലാതെയാണ് ഇന്ത്യ ടീമിനെ തിരഞ്ഞെടുത്തത്.

യുവതാരങ്ങളായി ടീമിലേക്കെത്തിയ രണ്ട് പേര്‍ ആകാശ് ദീപും യഷ് ദയാലുമാണ്. ഇതില്‍ യഷ് ദയാലിന്റെ വരവ് തികച്ചും അപ്രതീക്ഷിതമായിരുന്നു. ഇടം കൈയന്‍ പേസര്‍ ദുലീപ് ട്രോഫിയില്‍ നടത്തിയ പ്രകടനത്തിന്റെ കരുത്തിലാണ് ആദ്യമായി ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ ഇടം നേടുന്നത്. ദയാലിന്റെ ഇന്ത്യയുടെ ടെസ്റ്റ് ടീമിലെ ഇടത്തിന് പിന്നില്‍ വലിയൊരു പോരാട്ടത്തിന്റെ കഥയുണ്ട്. നിരാശകൊണ്ട് വിരമിക്കാനൊരുങ്ങിയടത്തു നിന്നാണ് ദയാലിന്റെ തിരിച്ചുവരവ്.

റിങ്കുകാരണം മാനം പോയി

റിങ്കു സിങ്ങിന്റെ വെടിക്കെട്ട് ബാറ്റിങ് പ്രകടനം കാരണം മാനം പോയ ബൗളര്‍മാരിലൊരാളാണ് യഷ് ദയാല്‍. ഐപിഎല്‍ 2023 സീസണില്‍ ദയാല്‍ ഗുജറാത്തിനൊപ്പമായിരുന്നു. അന്ന് കെകെആറിനെതിരായ മത്സരത്തില്‍ ഒരോവറില്‍ അഞ്ച് തുടര്‍ സിക്‌സുകള്‍ വഴങ്ങി ദയാല്‍ നാണംകെട്ടു. റിങ്കു സിങ്ങാണ് ഈ ബാറ്റിങ് വെടിക്കെട്ട് കാഴ്ചവെച്ചത്. ഇതോടെ ദയാല്‍ ടീമില്‍ നിന്ന് തഴയപ്പെട്ടു. ഇതോടെ താരം വിഷാദ രോഗത്തിലേക്കും പോയി.

അദ്ദേഹത്തിന്റെ കുടുംബത്തെയടക്കം ഇത് ബാധിച്ചു. മാനസികമായി തകര്‍ന്ന താരത്തിനെ തിരികെ എത്തിച്ച് വീണ്ടും കളിപ്പിക്കാന്‍ ഗുജറാത്ത് തയ്യാറായി. എന്നാല്‍ 2024 സീസണിന് മുമ്പായി ദയാലിനെ ഒഴിവാക്കി. അവസാന സീസണില്‍ ആര്‍സിബിയുടെ താരമായിരുന്നു ദയാല്‍. മികച്ച പ്രകടനത്തോടെ ശക്തമായ തിരിച്ചുവരവ് നടത്താന്‍ ദയാലിന് സാധിച്ചു. ഈ പ്രകടനവും ദുലീപ് ട്രോഫിയിലെ പ്രകടനവും ഇന്ത്യന്‍ ടീമിലേക്കെത്താന്‍ ദയാലിനെ സഹായിച്ചിട്ടുണ്ട്.

yash dayal ind vs ban

ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം

ദുലീപ് ട്രോഫിയിലെ പ്രകടനം മാത്രം വിലയിരുത്തിയല്ല ദയാലിനെ ടീമിലേക്ക് ഇന്ത്യ പരിഗണിച്ചതെന്ന് പറയാം. ദുലീപ് ട്രോഫിയില്‍ മൂന്ന് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ നടത്തിയ ദയാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ ബൗളിങ് പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. 24 മത്സരത്തില്‍ നിന്ന് 76 വിക്കറ്റാണ് ഉത്തര്‍ പ്രദേശുകാരനായ ദയാല്‍ നേടിയിട്ടുള്ളത്. അവസാന ഐപിഎല്‍ സീസണില്‍ ആര്‍സിബിക്കായി 15 വിക്കറ്റും അദ്ദേഹം വീഴ്ത്തി. ഈ പ്രകടനം കരുത്തായി.

ആത്മവിശ്വാസം കൈവിടാതെ സ്വന്തം കഴിവില്‍ വിശ്വസിച്ചതാണ് ദയാലിന്റെ തിരിച്ചുവരവിന് കാരണം. ഒരോവറില്‍ അഞ്ച് സിക്‌സുകള്‍ വഴങ്ങിയ ബൗളര്‍മാരില്‍ തിരിച്ചുവരവ് നടത്തിയത് ദയാല്‍ മാത്രമാണെന്ന് തന്നെ പറയാം. ഇത്തരമൊരു നാണക്കേട് നേരിട്ടവരിലെ മറ്റ് പലരും നേരത്തെ തന്നെ കരിയര്‍ അവസാനിപ്പിച്ച് ഓടിയവരാണ്. എന്നാല്‍ ദയാല്‍ തോറ്റ് കൊടുക്കാതെ പൊരുതി ഇന്ന് ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ ഇടം നേടിയെടുക്കുന്ന തരത്തിലേക്ക് വളരുകയായിരുന്നു.

കളിക്കാന്‍ അവസരം ലഭിച്ചേക്കില്ല

ദയാലിന് ഇന്ത്യന്‍ ടീമില്‍ ഇടം നേടിയെടുക്കാനായി എന്നത് അഭിമാനകരമായ കാര്യമാണ്. എന്നാല്‍ അദ്ദേഹത്തിന് പ്ലേയിങ് 11 അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്. ഇന്ത്യ മൂന്ന് സ്പിന്നര്‍മാരുമായി ഇറങ്ങാനാണ് സാധ്യത. അതുകൊണ്ടുതന്നെ രണ്ട് പേസര്‍മാരാവും പ്ലേയിങ് 11 ഉണ്ടാവുക. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരുള്ളപ്പോള്‍ ഇവര്‍ക്ക് തന്നെയാവും മുഖ്യ പരിഗണന. അതുകൊണ്ടുതന്നെ ദയാലിന് പ്ലേയിങ് 11ല്‍ ഇടം പ്രതീക്ഷിക്കാനാവില്ല.

ഇന്ത്യന്‍ ടീം

രോഹിത് ശര്‍മ (c), യശ്വസി ജയ്‌സ്വാള്‍, ശുബ്മാന്‍ ഗില്‍, വിരാട് കോലി, കെ എല്‍ രാഹുല്‍, സര്‍ഫറാസ് ഖാന്‍, റിഷഭ് പന്ത്, ദ്രുവ് ജുറേല്‍, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, യഷ് ദയാല്‍

Story first published: Monday, September 9, 2024, 8:18 [IST]
Other articles published on Sep 9, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+