For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: എല്ലാ ബോളും ഒരുപോലെ, ഹാര്‍ദിക്കുമായി ഉടക്കി മോര്‍ക്കല്‍; കോച്ചിന് അതൃപ്തി

മുംബൈ: ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ടി20 പരമ്പര ആറാം തീയ്യതി ആരംഭിക്കാന്‍ പോവുകയാണ്. മൂന്ന് മത്സര പരമ്പരക്ക് മുന്നോടിയായുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ഇന്ത്യന്‍ ടീം ശക്തമാണ്. ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, സഞ്ജു സാംസണ്‍, ശിവം ദുബെ, റിയാന്‍ പരാഗ്, അര്‍ഷ്ദീപ് സിങ് എന്നിവരെല്ലാം ഇന്ത്യന്‍ ടീമിലുണ്ട്. മൂന്ന് യുവതാരങ്ങളേയും ഇന്ത്യ ടീമിലേക്ക് പരിഗണിച്ചിട്ടുണ്ട്.

ഇന്ത്യയുടെ പരിശീലനം ഇതിനോടകം പുരോഗമിക്കുകയാണ്. ഇന്ത്യയുടെ പുതിയ ബൗളിങ് പരിശീലകനായ മോണി മോര്‍ക്കലിനൊപ്പം ബൗളര്‍മാരുടെ നെറ്റ്‌സ് സെക്ഷന്‍ നടന്നിരുന്നു. ഇതിനിടെ ഇന്ത്യയുടെ മുന്‍ നായകനും സീനിയര്‍ പേസ് ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യയുമായി മോണി മോര്‍ക്കല്‍ ഉടക്കിയെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. പരിശീലകന്റെ നിര്‍ദേശത്തിനനുസരിച്ച് പന്തെറിയാന്‍ തയ്യാറാവാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നാണ് റിപ്പോര്‍ട്ട്.

എല്ലാ പന്തുകളും സ്റ്റംപിലേക്ക്

ഹാര്‍ദിക് പാണ്ഡ്യയോട് വ്യത്യസ്ത ലൈനില്‍ പന്തെറിയാനാണ് പരിശീലകന്‍ മോര്‍ക്കല്‍ ആവശ്യപ്പെട്ടത്. ഹാര്‍ദിക്കിന്റെ റിലീസ് പോയിന്റില്‍ ചില പ്രശ്‌നങ്ങളും പരിശീലകന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെ എല്ലാ പന്തുകളും സ്റ്റംപിലേക്ക് മാത്രമായാണ് ഹാര്‍ദിക് എറിഞ്ഞത്. ഇത് മോര്‍ക്കല്‍ ചോദ്യം ചെയ്തപ്പോള്‍ ചെറിയ അഭിപ്രായ ഭിന്നതയുണ്ടായെന്നാണ് ഇന്ത്യന്‍ ടീം വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്.

ഹാര്‍ദിക് പന്ത് റിലീസ് ചെയ്യുന്നതില്‍ ചെറിയ അപാകതയുണ്ടെന്ന് പരിശീലകന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത് തിരുത്താന്‍ ഹാര്‍ദിക് തയ്യാറായില്ല. ഒരേ ശൈലി തുടര്‍ന്നതോടെ ഹാര്‍ദിക്കിന്റെ നിലപാടില്‍ മോര്‍ക്കല്‍ അതൃപ്തി പ്രകടിപ്പിക്കുകയായിരുന്നു. ഇതോടെ ഹാര്‍ദിക്കിന്റെ നെറ്റ്‌സിലെ ബൗളിങ് അവസാനിപ്പിക്കാന്‍ മോര്‍ക്കല്‍ നിര്‍ദേശിച്ചുവെന്നാണ് വിവരം. ഹാര്‍ദിക് പാണ്ഡ്യയുടെ ടി20 ലോകകപ്പിലെ പ്രകടനം ഇന്ത്യയെ കിരീടത്തിലേക്കെത്തിക്കുന്നതില്‍ നിര്‍ണ്ണായകമായിരുന്നു.

hardik pandya

ഹാര്‍ദിക്കിന് വേണ്ട പരിഗണനയില്ല

രോഹിത് ശര്‍മക്ക് ശേഷം ഇന്ത്യയുടെ ടി20 നായകസ്ഥാനത്തേക്ക് എത്തേണ്ടിയിരുന്നത് ഹാര്‍ദിക് പാണ്ഡ്യയായിരുന്നു. എന്നാല്‍ ഗൗതം ഗംഭീര്‍ പരിശീലകനായതോടെ ഹാര്‍ദിക് പാണ്ഡ്യക്ക് വേണ്ട പരിഗണന നല്‍കിയിട്ടില്ല. നായകസ്ഥാനത്ത് നിന്ന് ഹാര്‍ദിക്കിനെ തഴഞ്ഞ് സൂര്യകുമാര്‍ യാദവിനാണ് ഗംഭീര്‍ നായകസ്ഥാനം നല്‍കിയത്. ഇതില്‍ ഹാര്‍ദിക്കിന് അതൃപ്തിയുണ്ടെന്ന് വ്യക്തം. ടി20 ലോകകപ്പില്‍ ഇന്ത്യയുടെ വിജയ ശില്‍പ്പിയായിട്ടും അദ്ദേഹം തഴയപ്പെട്ടുവെന്നതില്‍ ഓള്‍റൗണ്ടര്‍ക്ക് കടുത്ത നിരാശയുണ്ടാവും.

ഹാര്‍ദിക്കിന് നിലവില്‍ ടി20 ടീമില്‍ മാത്രമാണ് അവസരം നല്‍കുന്നത്. ഇന്ത്യയുടെ ഏകദിന ടീമില്‍ ഹാര്‍ദിക് പാണ്ഡ്യയെ പരിഗണിക്കുന്നതില്‍ പരിശീലകന്‍ ഗംഭീറിന് അതൃപ്തിയുണ്ട്. 10 ഓവര്‍ പന്തെറിയാനുള്ള ഫിറ്റ്‌നസ് തെളിയിച്ചാല്‍ ഹാര്‍ദിക്കിന് അവസരം നല്‍കാമെന്നാണ് ഗംഭീറിന്റെ നിലപാട്. അതുകൊണ്ടുതന്നെ നിലവില്‍ ഹാര്‍ദിക് ടി20 ടീമില്‍ മാത്രമാണ് തുടരുന്നത്. എന്തായാലും ഹാര്‍ദിക് പരിശീലകനുമായി ഉടക്കിയത് പുതിയ വിവാദത്തിന് കാരണമായിരിക്കുകയാണ്.

ഹാര്‍ദിക് റെഡ് ബോള്‍ പരിശീലനം നടത്തി

ഹാര്‍ദിക് പാണ്ഡ്യ റെഡ്‌ബോള്‍ പരിശീലനം നടത്തിയതിന്റെ ചിത്രങ്ങളും വീഡിയോയും പുറത്തുവന്നിരുന്നു. ഇതോടെ ഹാര്‍ദിക് ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തുമെന്ന റിപ്പോര്‍ട്ടുകളാണുള്ളത്. എന്നാല്‍ ഹാര്‍ദിക് വൈറ്റ് ബോള്‍ ലഭിക്കാത്തതിനാല്‍ റെഡ് ബോളില്‍ പരിശീലനം നടത്തുക മാത്രമാണ് ചെയ്തതെന്നും ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവരില്ലെന്നും വാര്‍ത്തകളുണ്ട്.

ഹാര്‍ദിക് പാണ്ഡ്യ ഓസീസ് ടെസ്റ്റ് പരമ്പര കളിച്ചാല്‍ ഇന്ത്യക്കത് മുതല്‍ക്കൂട്ടാവും. നിലവില്‍ മികച്ച പേസ് ഓള്‍റൗണ്ടറുടെ അഭാവം ഇന്ത്യയുടെ ടെസ്റ്റ് ടീമിലുണ്ട്. എന്നാല്‍ ഹാര്‍ദിക്കിന് ഫിറ്റ്‌നസ് പ്രശ്‌നങ്ങളുള്ളതിനാല്‍ ഇനി ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കെത്താന്‍ വിരളമായ സാധ്യതയാണുള്ളതെന്ന് പറയാം. എന്തായാലും ഹാര്‍ദിക്കിന്റെ ഓള്‍റൗണ്ട് മികവ് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണെന്ന് പറയാം.

Story first published: Friday, October 4, 2024, 13:08 [IST]
Other articles published on Oct 4, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+