Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തലകുത്തി പാക് പട, വൈറ്റ് വാഷ് ചെയ്ത് ബംഗ്ലാദേശ്; ഇന്ത്യക്ക് ചങ്കിടിപ്പ്! അട്ടിമറിക്കുമോ?

കറാച്ചി: ലോക ക്രിക്കറ്റിനെ ഞെട്ടിച്ച് പാകിസ്താനില്‍ ടെസ്റ്റ് പരമ്പര നേടിയെടുത്തിരിക്കുകയാണ് ബംഗ്ലാദേശ്. വലിയ പ്രതിസന്ധികള്‍ക്കിടയിലും പാകിസ്താനില്‍ ടെസ്റ്റ് പരമ്പരക്കിറങ്ങിയ ബംഗ്ലാദേശ് 2-0ന് പരമ്പര തൂത്തുവാരുകയായിരുന്നു. പാകിസ്താനില്‍ ബംഗ്ലാദേശ് ടെസ്റ്റ് പരമ്പര നേടുന്നത് ഇതാദ്യമായാണ്. പാകിസ്താനെ സംബന്ധിച്ച് വലിയ നാണക്കേടും ബംഗ്ലാദേശിനെ സംബന്ധിച്ച് വലിയ അഭിമാനവും നല്‍കുന്ന പരമ്പര നേട്ടമാണിത്.

രണ്ടാം ടെസ്റ്റില്‍ പാകിസ്താന്‍ മുന്നോട്ട് വെച്ച 185 റണ്‍സ് വിജയലക്ഷ്യത്തെ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ബംഗ്ലാദേശ് മറികടക്കുകയായിരുന്നു. ലിറ്റന്‍ ദാസിന്റെയും (138) മെഹതി ഹസന്‍ മിറാസിന്റേയും (78) ബാറ്റിങ് പ്രകടനമാണ് ബംഗ്ലാദേശിന് കരുത്തായത്. പാകിസ്താന്‍ ടീമിനുള്ളിലെ ഭിന്നതയാണ് ഇത്തരമൊരു വലിയ നാണക്കേടിലേക്ക് പാകിസ്താനെ തള്ളിവിട്ടിരിക്കുന്നത്. പാകിസ്താനിലെ ബംഗ്ലാദേശിന്റെ ജയം ഇന്ത്യക്കുള്ള മുന്നറിയിപ്പാണെന്ന് പറയാം.

ബംഗ്ലാദേശ് ഇനി അടുത്തത് ഇന്ത്യക്കെതിരേ രണ്ട് മത്സര ടെസ്റ്റ് പരമ്പരയാണ് കളിക്കുന്നത്. പാകിസ്താനിലെ ബംഗ്ലാദേശിന്റെ നേട്ടം ഇന്ത്യയെ ആശങ്കപ്പെടുത്തുമെന്ന കാര്യം ഉറപ്പാണ്. കാരണം ബംഗ്ലാദേശിന്റെ സ്പിന്നര്‍മാര്‍ പാകിസ്താനില്‍ മികച്ച പ്രകടനമാണ് നടത്തിയത്. അതുകൊണ്ടുതന്നെ ഇന്ത്യ കൂടുതല്‍ ഭയക്കണം. ഇന്ത്യയിലെ സാഹചര്യം സ്പിന്നിന് അനുകൂലമാണ്. ഇന്ത്യയുടെ സമീപകാല പ്രകടനങ്ങള്‍ വിലയിരുത്തുമ്പോള്‍ സ്പിന്നിനെതിരേ പതറുന്നതാണ് കാണുന്നത്.

ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യ ഏകദിന പരമ്പര തോറ്റിരുന്നു. സ്പിന്നര്‍മാരുടെ പ്രകടനമാണ് ഇന്ത്യയുടെ ബാറ്റിങ് നിരയെ തകര്‍ത്തത്. അതുകൊണ്ടുതന്നെ ബംഗ്ലാദേശ് പരമ്പര ഇന്ത്യയ്ക്ക് വലിയ വെല്ലുവിളിയാകുമെന്ന കാര്യം ഉറപ്പാണ്. ബംഗ്ലാദേശിന് വലിയ ആത്മവിശ്വാസം നല്‍കുന്ന നേട്ടമാണ് പാകിസ്താനിലുണ്ടായിരിക്കുന്നത്. ഇത് ഇന്ത്യക്കെതിരായ പരമ്പരയിലും പ്രതിഫലിക്കുമെന്ന കാര്യം ഉറപ്പാണ്. ബംഗ്ലാദേശിന്റെ സീനിയര്‍ താരങ്ങളെല്ലാം ഫോമിലാണ്.

ban vs pak

മുഷ്ഫിഖര്‍ റഹീം, ലിറ്റന്‍ദാസ്, മെഹതി ഹസന്‍ മിറാസ്, ഷക്കീബ് അല്‍ ഹസന്‍ എന്നിവരെല്ലാം ബംഗ്ലാദേശിന് കരുത്ത് പകര്‍ന്നുണ്ട്. ഇന്ത്യ രണ്ടാം നിര ടീമിനെ അയച്ച് ബംഗ്ലാദേശിനെ പൂട്ടാന്‍ ശ്രമിച്ചാല്‍ വലിയ തിരിച്ചടി നേരിടേണ്ടതായി വരുമെന്ന കാര്യം ഉറപ്പാണ്. ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിലും വലിയ പൊളിച്ചെഴുത്തിന് തയ്യാറെടുക്കുകയാണ്. സൂര്യകുമാര്‍ യാദവ് ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇത്തരം പരീക്ഷണം ഇന്ത്യക്ക് തിരിച്ചടിയാവാനാണ് സാധ്യത. ഇന്ത്യയുടെ പ്രധാന ബാറ്റ്‌സ്മാന്‍മാരെല്ലാം സ്പിന്നിനെതിരേ കൂടുതല്‍ മുന്നൊരുക്കം നടത്താത്ത പക്ഷം ഇന്ത്യ അട്ടിമറി തോല്‍വി നേരിട്ടാലും അത്ഭുതപ്പെടാനാവില്ല. വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ എന്നിവരുടെയെല്ലാം സ്പിന്നിലെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. ഈ ദൗര്‍ബല്യം മുതലാക്കാനാവുമെന്ന പ്രതീക്ഷയിലാവും ബംഗ്ലാദേശ് ഇറങ്ങുക. ഇന്ത്യ ഇടവേളക്ക് ശേഷമാണ് ടെസ്റ്റ് കളിക്കാന്‍ പോകുന്നത്.

ഈ ദൗര്‍ബല്യവും ബംഗ്ലാദേശ് മുതലാക്കിയേക്കും. പാകിസ്താന്റെ തോല്‍വിക്ക് കാരണം ടീമിനുള്ളിലെ അഭിപ്രായ ഭിന്നതയാണെന്ന് പറയാം. ബാബര്‍ അസം വിഭാഗം, ഷഹിന്‍ ഷാ അഫ്രീദി വിഭാഗം എന്നിങ്ങനെ രണ്ട് തട്ടിലാണ് ടീമുള്ളത്. ഇത് പാകിസ്താനെ പിന്നോട്ടടിക്കുന്ന കാര്യമാണെന്ന് പറയാം. എന്തായാലും പാകിസ്താനെ സംബന്ധിച്ച് വലിയ നാണക്കേടാവുന്ന തോല്‍വിയാണ് ഇപ്പോള്‍ നേരിട്ടിരിക്കുന്നതെന്ന് പറയാം.

Story first published: Tuesday, September 3, 2024, 16:00 [IST]
Other articles published on Sep 3, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+