For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: പാക് പടയ്ക്കു പണി കിട്ടി, ഇന്ത്യ കരുതിയിരുന്നോ? ചെറു ടീമുകളെ ഭയക്കണം!

ബംഗ്ലാദേശുമായുള്ള ടെസ്റ്റ് പരമ്പര ഈ മാസം 19ന് തുടങ്ങാനിരിക്കെ ഇന്ത്യന്‍ ടീമിനു ശക്തമായ മുന്നറിയിപ്പുമായി മുന്‍ ഈ സൂപ്പര്‍ താരങ്ങളായ സുരേഷ് റെയ്‌നയും ഹര്‍ഭജന്‍ സിങും രംഗത്ത്. രണ്ടു ടെസ്റ്റുകളുടെ പരമ്പരയിലാണ് ബംഗ്ലാ കടുവകളുമായി ഇന്ത്യ ഏറ്റുമുട്ടുക. പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ഈയാഴ്ച ആരംഭിക്കുന്ന ദുലീപ് ട്രോഫിയിലെ ചില മല്‍സരങ്ങള്‍ക്കു ശേഷമായിരിക്കും ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കുക.

ടെസ്റ്റ് ക്രിക്കറ്റില്‍ ഒരിക്കല്‍പ്പോലും ബംഗ്ലാദേശിനോടു ഇന്ത്യ തോറ്റിട്ടില്ല. ഈ റെക്കോഡ് കാത്തുസൂക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയായിരിക്കും ഇത്തവണയും ഇന്ത്യയിറങ്ങുക. അടുത്ത മാസം ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ നടക്കാനിരിക്കെ തുടര്‍ച്ചയായി മൂന്നാം തവണയും യോഗ്യത നേടാമെന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യ. നിലവില്‍ പോയിന്റ് പട്ടികയില്‍ തലപ്പത്തു നില്‍ക്കുന്നത് ഇന്ത്യയാണ്.

INDIAN TEST TEAM

ഇന്ത്യക്കു വെല്ലുവിളി സൃഷ്ടിക്കും

ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീമിനു വെല്ലുവിളി സൃഷ്ടിക്കാന്‍ ബംഗ്ലാദേശിനു സാധിക്കുമെന്നാണ് ഭാജിയും റെയ്‌നയും ചൂണ്ടിക്കാണിച്ചിരിക്കുന്നത്. എഎന്‍ഐയോടു (ANI) സംസാരിക്കുകയായിരുന്നു ഇരുവരും. ഇന്ത്യയുടെ ടെസ്റ്റ് ടീമിനെ വൈകാതെ തിരഞ്ഞെടുക്കും. മുന്‍നിരങ്ങള്‍ ദുലീപ് ട്രോഫിയില്‍ കളിക്കുന്നത് ബിസിസിഐയുടെ നല്ല നീക്കം തന്നെയാണ്.

റെഡ് ബോള്‍ ക്രിക്കറ്റില്‍ കളിക്കുമ്പോള്‍ നിങ്ങള്‍ക്കു ഒരുപാട് കാര്യങ്ങള്‍ അറിയാന്‍ കഴിയും. മികച്ച സ്പിന്‍ ആക്രമണമുള്ള ബംഗ്ലാദേശിനെ നിങ്ങള്‍ക്കു വില കുറച്ചു കാണാന്‍ സാധിക്കില്ല. ചില മികച്ച കളിക്കാര്‍ അവര്‍ക്കു വേണ്ടി ദീര്‍ഘകാലമായി നല്ല പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ പര്യടനത്തിനു മുമ്പ് ഇന്ത്യക്കു നല്ലൊരു പരിശീലനമായിരിക്കും ഈ പരമ്പരയെന്നും റെയ്‌ന വിശദമാക്കി.

പാകിസ്താനെ ഞെട്ടിച്ചു കഴിഞ്ഞു

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ടെസ്റ്റ് പരമ്പര വളരെ മികച്ചതായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം വളരെ ശേഷിയുള്ളവരും ശക്തരുമാണ്. എന്നിരുന്നാലും ബംഗ്ലാദേശിനെ നമുക്കു വില കുറച്ചു കാണാന്‍ കഴിയില്ല.

ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ കളിയില്‍ അവര്‍ പാകിസ്താനെ തോല്‍പ്പിച്ചു കഴിഞ്ഞു. ചില സമയങ്ങളില്‍ ചെറിയ ടീമുകള്‍ നന്നായി പെര്‍ഫോം ചെയ്യുമെന്നും ഹര്‍ഭജന്‍ സിങ് ചൂണ്ടിക്കാട്ടി.

INDIAN TEST TEAM

പാകിസ്താന്റെ അപ്രതീക്ഷിത തോല്‍വി

റാവല്‍പിണ്ടിയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ പാകിസ്താനെതിരേ അപ്രതീക്ഷിത വിജയമാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്. പത്തു വിക്കറ്റിനു അവരെ സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ ബംഗ്ലാ കടവുകള്‍ വാരിക്കളയുകയായിരുന്നു. ബാറ്റിങിലും ബൗളിങിലും മികവ് പുലര്‍ത്തിയാണ് അവര്‍ പാക് പടയെ നിഷ്പ്രഭരാക്കിയത്.

ഒന്നാമിന്നിങ്‌സില്‍ 448 റണ്‍സെന്ന വലിയ ടോട്ടല്‍ നേടിയ ശേഷമായിരുന്നു പാക് ടീമിന്റെ വീഴ്ച. മറുപടിയില്‍ ബംഗ്ലാദേശ് 565 റണ്‍സാണ് അടിച്ചെടുത്തത്. മുഷ്ഫിഖുര്‍ റഹീമിന്റെ (191) ഗംഭീര ഇന്നിങ്‌സിനൊപ്പം ഷദ്മാന്‍ ഇസ്ലാം (93), മെഹ്ദി ഹസന്‍ മിറാസ് (77), ലിറ്റണ്‍ ദാസ് (56), മൊമിനുള്‍ ഹഖ് (50) എന്നിവരും തിളങ്ങി.

ലീഡ് വഴങ്ങിയ ശേഷം വീണ്ടും ബാറ്റിങിനിറങ്ങിയ പാക് ടീം രണ്ടാമിന്നിങ്‌സില്‍ വെറും 146നു കൂടാരം കയറി. നാലു വിക്കറ്റുകളെടുത്ത മെഹ്ദി മിറാസും മൂന്നു പേരെ പുറത്താക്കിയ ഷാക്വിബുല്‍ ഹസനുമാണ് അവരെ തകര്‍ത്തത്. 30 റണ്‍സെന്ന ചെറിയ വിജയലക്ഷ്യം ബംഗ്ലാദേശ് 6.3 ഓവറില്‍ നേടിയെടുക്കുകയും ചെയ്തു.

Story first published: Sunday, September 1, 2024, 14:10 [IST]
Other articles published on Sep 1, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+