Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs BAN: ടോപ് ഫൈവ് ബാറ്റ്‌സ്മാന്‍മാര്‍ ആരൊക്കെ? തിരഞ്ഞെടുത്ത് രാഹുല്‍; തലപ്പത്ത് ആര്?

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബംഗ്ലാദേശ് ടെസ്റ്റ് പരമ്പര ആരംഭിക്കാന്‍ പോവുകയാണ്. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരക്കായുള്ള ടീമിനെയടക്കം ഇന്ത്യ പ്രഖ്യാപിച്ച് കഴിഞ്ഞു. പാകിസ്താനെ തോല്‍പ്പിച്ചെത്തുന്ന ബംഗ്ലാദേശിനെ ഇന്ത്യക്ക് നിസാരക്കാരായി കാണാനാവില്ല. അതുകൊണ്ടുതന്നെ ഇന്ത്യ കരുതിത്തന്നെയാണ് ഇന്ത്യ ഇറങ്ങുന്നത്. കെ എല്‍ രാഹുല്‍ ഇന്ത്യന്‍ ടീമിന്റെ മധ്യനിരയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. അജിന്‍ക്യ രഹാനെയുടെ വിടവ് നികത്താന്‍ രാഹുലിനെയാണ് ഇന്ത്യ പരിഗണിക്കുന്നത്.

ദുലീപ് ട്രോഫിയിലടക്കം ഗംഭീര പ്രകടനത്തോടെ കൈയടി നേടാന്‍ രാഹുലിന് സാധിച്ചു. ബംഗ്ലാദേശ് പരമ്പരയിലും രാഹുലിന് നിര്‍ണ്ണായക റോളാണുള്ളത്. ഇപ്പോഴിതാ ബംഗ്ലാദേശ് പരമ്പരക്ക് മുമ്പ് നിലവിലെ ഏറ്റവും മികച്ച അഞ്ച് ബാറ്റ്‌സ്മാന്‍മാരേയും ബൗളര്‍മാരേയും തിരഞ്ഞെടുത്തിരിക്കുകയാണ് കെ എല്‍ രാഹുല്‍. ഒരു വ്‌ളോഗറുടെ ചോദ്യത്തോട് പ്രതികരിക്കവെയാണ് രാഹുല്‍ ഇത്തരമൊരു തിരിഞ്ഞെടുപ്പ് നടത്തിയത്.

തലപ്പത്ത് വിരാട് കോലി

ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനായി കെ എല്‍ രാഹുല്‍ തിരഞ്ഞെടുത്തത് വിരാട് കോലിയെയാണ്. ഇന്ത്യയുടെ മുന്‍ നായകന്‍ കൂടിയാണ് കോലി ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണെന്ന് നിസംശയം പറയാം. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 49 ഏകദിന സെഞ്ച്വറി റെക്കോഡ് ഇതിനോടകം തകര്‍ക്കാന്‍ കോലിക്കായിട്ടുണ്ട്. രണ്ടാമനായി രാഹുല്‍ തിരഞ്ഞെടുത്തത് രോഹിത് ശര്‍മയെയാണ്. വെടിക്കെട്ട് ഓപ്പണറായ രോഹിത് ആരാധകരുടെ സ്വന്തം ഹിറ്റ്മാനാണ്.

നായകനെന്ന നിലയിലും തകര്‍പ്പന്‍ റെക്കോഡ് രോഹിത്തിനുണ്ട്. ഇന്ത്യയെ ടി20 ലോകകപ്പ് കിരീടം ചൂടിച്ച നായകനാണ് രോഹിത് ശര്‍മ. മൂന്നാം നമ്പറില്‍ സൂര്യകുമാര്‍ യാദവിനെയാണ് സൂര്യ പരിഗണിച്ചത്. ഇന്ത്യയുടെ ടി20 ടീം നായകനാണ് സൂര്യകുമാര്‍. നാലാം നമ്പറില്‍ പാകിസ്താന്‍ മുന്‍ നായകന്‍ ബാബര്‍ അസമിനെയാണ് രാഹുല്‍ പരിഗണിച്ചതെന്നതാണ് കൗതുകം.

സമീപകാലത്തായി മോശം ഫോം വേട്ടയാടുന്ന താരമാണ് ബാബര്‍. അഞ്ചാം നമ്പറില്‍ ഓസീസ് വെടിക്കെട്ട് ഓപ്പണര്‍ ട്രാവിസ് ഹെഡിനെയും രാഹുല്‍ പരിഗണിച്ചു. സ്റ്റീവ് സ്മിത്ത്, ജോ റൂട്ട്, കെയ്ന്‍ വില്യംസണ്‍ എന്നിവരെയെല്ലാം രാഹുല്‍ തഴഞ്ഞു.

virat kohli

ടോപ് 5 ബൗളര്‍മാര്‍ ഇവരാണ്

നിലവിലെ ബെസ്റ്റ് അഞ്ച് ബൗളര്‍മാരെയും രാഹുല്‍ തിരഞ്ഞെടുത്തു. ദക്ഷിണാഫ്രിക്കയുടെ മുന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയിനെയാണ് ഒന്നാമനായി രാഹുല്‍ തിരഞ്ഞെടുത്തത്. ഇതിനോടകം വിരമിച്ച സ്‌റ്റെയിന്‍ അതിവേഗ പേസുകൊണ്ട് വിസ്മയിപ്പിച്ച താരങ്ങളിലൊരാളാണ്. ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്‌സനാണ് രാഹുല്‍ രണ്ടാം സ്ഥാനം നല്‍കുന്നത്. ടെസ്റ്റില്‍ കൂടുതല്‍ വിക്കറ്റ് നേടിയിട്ടുള്ള പേസ് ബൗളറാണ് ആന്‍ഡേഴ്‌സന്‍. മൂന്നാം സ്ഥാനത്ത് ഇന്ത്യയുടെ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ്.

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസര്‍മാരിലൊരാളാണ് ബുംറ. യോര്‍ക്കറുകള്‍ക്കൊണ്ട് കളിയുടെ ഗതി മാറ്റാന്‍ കഴിവുള്ള താരമാണ് ബുംറ. നിലവില്‍ മിക്ക ബാറ്റ്‌സ്മാന്‍മാരുടേയും പേടി സ്വപ്‌നമാണ് ബുംറയെന്ന് പറയാം. നാലാം നമ്പറില്‍ റാഷിദ് ഖാനെയാണ് രാഹുല്‍ തിരഞ്ഞെടുത്തത്. അഫ്ഗാന്‍ സ്പിന്നര്‍ ഒറ്റക്ക് കളി മാറ്റാന്‍ കഴിവുള്ള താരമാണ്. അഞ്ചാം നമ്പറില്‍ പാക് യുവ പേസര്‍ നസീം ഷായെയാണ് രാഹുല്‍ പരിഗണിച്ചത്. അതിവേഗ പന്തുകള്‍ക്കൊണ്ട് കളിയുടെ ഗതി മാറ്റാന്‍ കെല്‍പ്പുള്ള ബൗളറാണ് നസീം.

രാഹുലില്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷ

ബംഗ്ലാദേശ് പരമ്പരയില്‍ കെ എല്‍ രാഹുലില്‍ വലിയ പ്രതീക്ഷവെച്ചാണ് ഇന്ത്യ ഇറങ്ങുന്നത്. ഇതിന് ശേഷം ന്യൂസീലന്‍ഡ് പരമ്പരയും പിന്നീട് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയും വരാനിരിക്കുന്നു. രാഹുലിന്റെ ഫോം വിദേശ പര്യടനങ്ങളില്‍ ഇന്ത്യക്ക് വളരെ നിര്‍ണ്ണായകമാണ്. അജിന്‍ക്യ രഹാനെയുടെ വിടവ് നികത്താന്‍ രാഹുലിന് സാധിക്കാതെ പോയാല്‍ ഓസീസ് പര്യടനത്തിലടക്കം ഇന്ത്യക്ക് വലിയ തിരിച്ചടി നേരിടേണ്ടതായി വരും. അതുകൊണ്ടുതന്നെ രാഹുലിന്റെ പ്രകടനത്തെ ഇന്ത്യ വലിയ പ്രധാനപ്പെട്ടതായാണ് കാണുന്നത്.

Story first published: Tuesday, September 10, 2024, 13:57 [IST]
Other articles published on Sep 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+