For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: അശ്വിന് ഫുള്‍ മാര്‍ക്ക്, പക്ഷെ ഇവര്‍ക്ക് ഡി ഗ്രേഡ് മാത്രം! താരങ്ങളുടെ കണക്കുകളിതാ

ചെന്നൈ: പാകിസ്താനെ വൈറ്റ് വാഷ് ചെയ്‌തെത്തിയ ബംഗ്ലാദേശിനെ തകര്‍ത്തടുക്കി ഇന്ത്യ തുടങ്ങിയിരിക്കുകയാണ്. ഒന്നാം ടെസ്റ്റില്‍ 280 റണ്‍സിന്റെ വമ്പന്‍ ജയമാണ് ഇന്ത്യ നേടിയെടുത്തത്. ഇന്ത്യ മുന്നോട്ടുവെച്ച 515 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശ് 234 റണ്‍സില്‍ കൂടാരം കയറുകയായിരുന്നു. സെഞ്ച്വറിയും ആറ് വിക്കറ്റ് പ്രകടനവുമായി സ്വന്തം തട്ടകത്തില്‍ ആര്‍ അശ്വിന്‍ നിറഞ്ഞാടിയതാണ് ഇന്ത്യയുടെ ജയം അനായാസമാക്കിയത്.

ജയത്തോടെ രണ്ട് മത്സര പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തുകയും ചെയ്തു. ഗൗതം ഗംഭീര്‍ ഇന്ത്യയുടെ പരിശീലകനായ ശേഷം കളിക്കുന്ന ആദ്യ ടെസ്റ്റ് മത്സരത്തില്‍ത്തന്നെ വമ്പന്‍ ജയം നേടാനായി എന്നത് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. എന്നാല്‍ വലിയ പരീക്ഷണങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ. ആദ്യ ടെസ്റ്റിലെ ഇന്ത്യന്‍ താരങ്ങളുടെ റിപ്പോര്‍ട്ട് കാര്‍ഡ് പരിശോധിച്ചാല്‍ ആരൊക്കെയാണ് മുന്നിലുള്ളതെന്നും കുറവ് ഗ്രേഡ് ആര്‍ക്കൊക്കെയാണെന്നും പരിശോധിക്കാം.

അശ്വിനാണ് ഒന്നാമന്‍, പിന്നാലെ ജഡേജയും

ഇന്ത്യയ്ക്കായി ഏറ്റവും മികച്ച പ്രകടനം നടത്തിയത് ആര്‍ അശ്വിനാണെന്ന് പറയാം. ചെന്നൈ പിച്ചിലെ അനുഭവസമ്പത്ത് മുതലാക്കിയ അശ്വിന്‍ ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറിയോടെ മിന്നിച്ചു. 113 റണ്‍സ് നേടിയ അശ്വിന്‍ രണ്ടാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റുമായി ഇന്ത്യയുടെ ജയം വേഗത്തിലാക്കി. 10ല്‍ 10 മാര്‍ക്കും അശ്വിന് നല്‍കാം. കളിയിലെ താരമായതും അശ്വിനാണ്. രണ്ടാം സ്ഥാനത്ത് രവീന്ദ്ര ജഡേജയാണ്. 10ല്‍ എട്ട് മാര്‍ക്കാണ് ജഡേജക്ക് നല്‍കാനാവുക.

ഇന്ത്യയുടെ ടോപ് ഓഡര്‍ നിരാശപ്പെടുത്തിയ ആദ്യ ഇന്നിങ്‌സില്‍ 86 റണ്‍സ് നേടിയ ജഡേജ ആദ്യ ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റും രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റും വീഴ്ത്തി. 10ല്‍ 9 മാര്‍ക്കാണ് ജഡേജക്ക് നല്‍കാന്‍ സാധിക്കുക. ജഡേജയുടെ പ്രകടനം ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. അശ്വിന്‍, ജഡേജ കൂട്ടുകെട്ട് ഇല്ലായിരുന്നെങ്കില്‍ ഇന്ത്യ പതറാന്‍ സാധ്യത കൂടുതലായിരുന്നു. അതുകൊണ്ടുതന്നെ ഇവരുടെ പ്രകടനത്തിന് കൈയടിക്കാതെ നിര്‍വാഹമില്ല.

ashwin jadeja ind vs ban

റിഷഭിന് എട്ട് മാര്‍ക്ക്, ഗില്ലിന് 7 മാര്‍ക്ക്

റിഷഭ് പന്ത് രണ്ട് ഇന്നിങ്‌സിലും ഇന്ത്യക്കായി മികവ് കാട്ടി. ആദ്യ ഇന്നിങ്‌സില്‍ നിര്‍ണ്ണായകമായ 39 റണ്‍സാണ് റിഷഭ് നേടിയത്. വലിയ തകര്‍ച്ചയിലേക്ക് നീങ്ങിയ ഇന്ത്യയെ പിടിച്ചുനിര്‍ത്തിയ ഇന്നിങ്‌സായിരുന്നു റിഷഭിന്റേത്. രണ്ടാം ഇന്നിങ്‌സില്‍ 109 റണ്‍സുമായി റിഷഭ് തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. വിക്കറ്റിന് പിന്നില്‍ ചെറിയ പിഴവുകള്‍ വരുത്തിയെങ്കിലും ഭേദപ്പെട്ട പ്രകടനം തന്നെ കാഴ്ചവെക്കാന്‍ അദ്ദേഹത്തിനായി.

ശുബ്മാന്‍ ഗില്ലിന്റെ പ്രകടനവും മോശമില്ലായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ഡെക്കിന് പുറത്തായെങ്കിലും രണ്ടാം ഇന്നിങ്‌സില്‍ പുറത്താവാതെ 119 റണ്‍സുമായി ഇന്ത്യയുടെ ടോപ് സ്‌കോററാവാന്‍ ഗില്ലിനായി. ഏഴ് മാര്‍ക്ക് ഗില്ലിന് നല്‍കാം. രണ്ടാം ഇന്നിങ്‌സില്‍ ഗില്‍ തകര്‍പ്പന്‍ പ്രകടനങ്ങളാണ് സമീപകാലത്തായി നടത്തുന്നത്. മൂന്നാം നമ്പറില്‍ ഗില്‍ മോശമല്ലാത്ത പ്രകടനം നടത്തുന്നു.

ജയ്‌സ്വാളിനും ബുംറക്കും ആറ് മാര്‍ക്ക്

യശ്വസി ജയ്‌സ്വാള്‍ ആദ്യ ഇന്നിങ്‌സില്‍ നിര്‍ണ്ണായകമായ 56 റണ്‍സാണ് നേടിയത്. രണ്ടാം ഇന്നിങ്‌സില്‍ 10 റണ്‍സിന് പുറത്തായെങ്കിലും ആദ്യ ഇന്നിങ്‌സിലെ ജയ്‌സ്വാളിന്റെ പ്രകടനം ഇന്ത്യക്ക് കരുത്തായിരുന്നു. ജസ്പ്രീത് ബുംറയും മികച്ച പ്രകടനമാണ് നടത്തിയത്. ആദ്യ ഇന്നിങ്‌സില്‍ നാല് വിക്കറ്റ് പ്രകടനം നടത്തിയ ബുംറ രണ്ടാം ഇന്നിങ്‌സില്‍ ഒരു വിക്കറ്റും വീഴ്ത്തി.

മുഹമ്മദ് സിറാജും ആകാശ് ദീപും രണ്ട് വിക്കറ്റുകള്‍ വീതമാണ് വീഴ്ത്തിയത്. രണ്ട് പേരും ഭേദപ്പെട്ട ബൗളിങ് പ്രകടനമാണ് നടത്തിയത്. അതുകൊണ്ടുതന്നെ അഞ്ച് മാര്‍ക്കാണ് ഇവര്‍ക്ക് നല്‍കാന്‍ സാധിക്കുക. ആകാശ് ദീപിന് ഇന്ത്യന്‍ ടീമിനൊപ്പം വലിയ ഭാവിയുണ്ടെന്ന് വ്യക്തമാക്കുന്ന പ്രകടനമാണ് താരം നടത്തിയത്.

virat kohli ind vs ban

രോഹിത്, കോലി, രാഹുല്‍ ഫ്‌ളോപ്പ്

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ആദ്യ ഇന്നിങ്‌സില്‍ 6 റണ്‍സെടുത്തപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ 5 റണ്‍സെടുത്താണ് പുറത്തായത്. വിരാട് കോലി ആദ്യ ഇന്നിങ്‌സില്‍ 6 റണ്‍സെടുത്തപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ 17 റണ്‍സാണ് നേടിയത്. കെ എല്‍ രാഹുല്‍ ആദ്യ ഇന്നിങ്‌സില്‍ 16 റണ്‍സെടുത്തപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ പുറത്താവാതെ 22 റണ്‍സാണ് അടിച്ചെടുത്തത്. സൂപ്പര്‍ താരങ്ങളെന്ന നിലയില്‍ ഇവരുടെ പ്രകടനം നിലവാരത്തിനൊത്ത് ഉയര്‍ന്നില്ല. അതുകൊണ്ടുതന്നെ മൂന്ന് മാര്‍ക്കാണ് ഇവര്‍ക്ക് നല്‍കാനാവുക.

Story first published: Sunday, September 22, 2024, 15:21 [IST]
Other articles published on Sep 22, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+