IND vs BAN: ഇന്ത്യക്ക് വൈസ് ക്യാപ്റ്റനില്ല, അതിനൊരു കാരണമുണ്ട്; സഹ പരിശീലകന്‍ പറയുന്നു
മുംബൈ: ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ് മത്സരം ഇന്ന് ആരംഭിക്കാന്‍ പോവുകയാണ്. ആദ്യ മത്സരം 280 റണ്‍സിന് ജയിച്ച ഇന്ത്യ രണ്ടാം മത്സരത്തിലും വമ്പന്‍ ജയം നേടി പരമ്പര സ്വന്തമാക്കാനുള്ള ശ്രമത്തിലാണ്. ഇന്ത്യയുടെ നിലവിലെ പ്രകടനം വിലയിരുത്തുമ്പോള്‍ അനായാസമായിത്തന്നെ ഇതിന് സാധിച്ചേക്കും. ഗൗതം ഗംഭീര്‍ എന്ന പുതിയ പരിശീലകന് കീഴില്‍ ഇന്ത്യ നേടുന്ന ആദ്യത്തെ ടെസ്റ്റ് പരമ്പരയായി ഇൗ പരമ്പര മാറിയേക്കും.
രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടെസ്റ്റ് ടീമിനെ നയിക്കുന്നത്. എന്നാല്‍ വൈസ് ക്യാപ്റ്റനായി ആരെന്നതാണ് ചോദ്യം. കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ എന്നിവരെല്ലാം ടീമിലുണ്ട്. എന്നിട്ടും ഇന്ത്യ വൈസ് ക്യാപ്റ്റനെ പ്രഖ്യാപിക്കാതെയാണ് ബംഗ്ലാദേശ് പരമ്പര കളിക്കുന്നത്. ഇതിനൊരു കാരണമുണ്ട്. അത് എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യയുടെ സഹ പരിശീലകനായ അഭിഷേക് നായര്‍.
മിക്കവരും ഐപിഎല്‍ നായകന്മാര്‍
ഇന്ത്യന്‍ ടീമില്‍ നിരവധി ഐപിഎല്‍ നായകന്മാരുണ്ടെന്ന് നമ്മള്‍ തിരിച്ചറിയണം. ശുബ്മാന്‍ ഗില്‍, റിഷഭ് പന്ത് എന്നിവരെക്കുറിച്ച് നമ്മള്‍ പറയുന്നു. ഭാവിയില്‍ യശ്വസി ജയ്‌സ്വാളിനെക്കുറിച്ചും പറയാം. നിലവിലെ ഇന്ത്യന്‍ ടീമിലെ പലരും ഫ്രാഞ്ചൈസികളെ നയിക്കുന്നവരാണ്. പ്രായം കൊണ്ട് അനുഭവസമ്പന്നരായ താരങ്ങളും ടീമിലുണ്ട്. ഇന്ത്യന്‍ ടീമിലെ എല്ലാവര്‍ക്കും തന്നെ നയിക്കാനുള്ള ഗുണമുണ്ടെന്നാണ് കരുതുന്നത്. അതുകൊണ്ടുതന്നെ പ്രത്യേകമായൊരു വൈസ് ക്യാപ്റ്റനെ നിയോഗിക്കേണ്ട ആവശ്യമില്ല' അഭിഷേക് പറഞ്ഞു.
ഇന്ത്യന്‍ ടീമിലെ പല താരങ്ങളും നായകനെന്ന നിലയില്‍ അനുഭവസമ്പത്തുള്ളവരാണ്. ഇവര്‍ക്ക് പ്രത്യേകം നായകസ്ഥാനം നല്‍കി വളര്‍ത്തേണ്ട കാര്യമില്ല. ഏതെങ്കിലും സാഹചര്യത്തില്‍ രോഹിത്തിന് വിശ്രമം വേണ്ടിവന്നാല്‍ നായകസ്ഥാനം ഏറ്റെടുക്കാന്‍ പ്രാപ്തിയുള്ള താരങ്ങള്‍ ടീമിലുണ്ട്. അതുകൊണ്ടുതന്നെ പ്രത്യേകമായി നായകസ്ഥാനം നല്‍കേണ്ട കാര്യമില്ലെന്നതാണ് വസ്തുത. ഇതുകൊണ്ടാണ് ഇന്ത്യ വൈസ് ക്യാപ്റ്റനെ പ്രഖ്യാപിക്കാത്തത്.

രോഹിത്തിന് ശേഷം ആര് നയിക്കും
ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാവാന്‍ യോഗ്യതയുള്ളവരും അനുഭവസമ്പത്തുള്ളവരുമായ താരങ്ങള്‍ നിരവധിയുണ്ട്. എന്നാല്‍ രോഹിത് ശര്‍മക്ക് ശേഷം ഇന്ത്യന്‍ ടീമിനെ ആരാണ് നയിക്കുക?. ഇത് തീരുമാനിക്കാന്‍ അവര്‍ക്ക് സ്ഥാനം നല്‍കി വളര്‍ത്തേണ്ടത് അത്യാവശ്യമാണ്. കെ എല്‍ രാഹുല്‍ സീനിയര്‍ താരങ്ങളിലൊരാളാണ്. എന്നാല്‍ നായകനെന്ന നിലയില്‍ വലിയ അനുഭവസമ്പത്ത് അദ്ദേഹത്തിന് അവകാശപ്പെടാന്‍ സാധിക്കില്ല. ഇന്ത്യയുടെ ടെസ്റ്റ് നായകനെന്ന നിലയില്‍ വളരാന്‍ രാഹുലിന് സാധിക്കുമോയെന്ന് സംശയമുണ്ട്.
റിഷഭ് പന്താണ് മറ്റൊരു താരം. ടെസ്റ്റിലെ എല്ലാവരും ഭയക്കുന്ന ഇന്ത്യന്‍ താരമാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ റിഷഭ്. അതിവേഗം റണ്‍സുയര്‍ത്താന്‍ ശേഷിയുള്ള റിഷഭ് എക്‌സ് ഫാക്ടര്‍ താരമാണ്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകന്‍ കൂടിയാണ് റിഷഭ്. ഇന്ത്യക്ക് ടെസ്റ്റ് നായകനായി വളര്‍ത്താവുന്ന താരമാണ് റിഷഭ്. എന്നാല്‍ നായകനെന്ന ഉത്തരവാദിത്തം വരുമ്പോള്‍ റിഷഭിന്റെ പ്രകടനത്തെയത് കാര്യമായി ബാധിക്കാന്‍ സാധ്യതയുണ്ട്.
ശുബ്മാന്‍ ഗില്ലിനെ വളര്‍ത്താം
ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനാണ് ശുബ്മാന്‍ ഗില്‍. ഇന്ത്യ വിരാട് കോലിക്ക് ശേഷം അടുത്ത സൂപ്പര്‍ താരമായി കാണുന്നവരിലൊരാളാണ് ശുബ്മാന്‍ ഗില്‍. ഗൗതം ഗംഭീര്‍ പരിശീലകനായ ശേഷം ഗില്ലിന് വൈസ് ക്യാപ്റ്റന്‍ സ്ഥാനം നല്‍കിയിട്ടുണ്ട്. ടെസ്റ്റില്‍ ഇന്ത്യ വൈസ് ക്യാപ്റ്റന്‍ സ്ഥാനം നല്‍കി വളര്‍ത്തേണ്ട താരമാണ് ഗില്‍. വലിയ ഭാവി ഗില്ലിനുണ്ടെന്ന് നിസംശയം പറയാം. ഇപ്പോള്‍ വൈസ് ക്യാപ്റ്റന്‍സി നല്‍കി വളര്‍ത്തിയാല്‍ ഭാവിയിലേക്ക് അത് ടീമിന് ഗുണം ചെയ്‌തേക്കും.
രോഹിത് ശര്‍മ കരിയറിന്റെ അവസാന സമയത്തിലൂടെയാണ് കടന്ന് പോകുന്നത്. അതുകൊണ്ടുതന്നെ മികച്ച പകരക്കാരനെ ഇന്ത്യ വളര്‍ത്തേണ്ടതായുണ്ട്. അത് ആരാവണമെന്ന് തീരുമാനിക്കേണ്ടത് ഗൗതം ഗംഭീറിനാണ്. രാഹുല്‍, ഗില്‍, റിഷഭ് എന്നിവരിലൊരാളാവാനാണ് കൂടുതല്‍ സാധ്യത.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications